അയ്യോ നീ ഒന്നും കഴച്ചിരുന്നില്ല എന്നല്ലെ പറഞത്….. ഇത് തണുത്തിടുണ്ടാവും….. ഞാൻ കാരണം നീ പട്ടിണി കിടക്കുന്നത് എനിക്ക് ഇഷ്ടമല്ല……””””””
ഞാൻ പുട്ടും കടലയും ആർത്തിയോടെ കഴിച്ചു….. അവളെന്നെ കൗതുകത്തോടെ നോക്കിയിരുന്നു……. അത് കൊണ്ടപ്പോൾ ഞാൻ അവൾക്ക് ഒരു വായ കൊടുത്തു….. വളരെ സന്തോഷത്തോടെ അവള് അത് കഴിച്ചു….
കൈ കഴുകിയ ശേഷം ബിൽ അവള് പേ ചെയ്തു…. ഞാൻ വേണ്ടന്നു പറഞ്ഞിട്ടും അവള് കേട്ടില്ല…. അവള് എന്നെ കൈ പിടിച്ചു വലിച്ചു ഹോട്ടലിൻ്റെ മുകളിലോട്ട് കൊണ്ടുപോയി…..
നീ എന്നെ എവിടേക്കാണ് കൊണ്ടു പോകുന്നത്,, മുകളിൽ ഏതോ വി ഐ പി ഗസ്റ്റിന് വേണ്ടി റിസർവ് ചെയ്തതാണെന്ന് വെയിറ്റർ പറഞ്ഞല്ലോ…””””””
ആപറഞ്ഞ വി ഐ പി എൻ്റെ ഫാമിലിയും എൻ്റെ കുറച് അടുത്ത ഫ്രണ്ട്സുമാണ്….””””””
ങ്….. നീ ആണോ ഈ വീ ഐ പി…….”””””
അതെടാ പൊട്ടാ….നീ വാ””””……
അവള് ഡോര് തുറന്ന് അകത്ത് കയറി….. ഒരുപാട് പേർ അവിടെ ഉണ്ടായിരുന്നു….. അവരെയൊക്കെ കണ്ടാൽ അറിയാം എൻ്റെ അച്ചനേക്കൾ വലിയ കോടീശ്വരന്മാരാണെന്ന്……… അവരുടെയെല്ലാം നടുവിൽ കൂടെ അവള് എൻ്റെ കയ്യും പിടിച്ച് അലങ്കരിച്ച ഒരു സ്റ്റേജ് പോലെയുള്ള ഭാഗത്ത് നടന്നു….. ഹാപ്പി ബർത്ത്ഡേ ഡിയർ ശഫാന…… എന്ന ബാനർ കണ്ടപ്പോഴാണ് എനിക് ഇന്നു ഇവളുടെ ബർത്ത്ഡേ ആണെന്ന് മനസ്സിലായത്…….. കൂടെയുള്ള പലരും എന്നെ നോകുണ്ടായിരുന്നു……. ഒരു മുണ്ടും ഷർട്ടും ഇട്ടവന് ഇവിടെ എന്ത് കാര്യം എന്നാവും അവർ ചിന്തിക്കുന്നത് ഞാൻ മനസ്സിലാക്കി……. ഒരു ടേബിൾ ചുറ്റും അവളുടെ കുടുംബം മാത്രം ഉണ്ടായിരുന്നു അതിൽ ഒരു വലിയ കെയ്ക്കും ഉണ്ട്…. അവരുടെ നടുവിൽ എത്തിയതിന് ശേഷം അവള് അവളുടെ ഉപ്പയെ ഇടത്ത് സൈഡിലാകി എന്നെ അവളുടെ വലത് സൈഡിൽ നിർത്തി….. ബാക്കിയുള്ളവർ എന്നെ നോക്കി….. യേദടാ ഇവൻ ……..എന്ന മുഖം ഞാൻ എല്ലാവരിലും കണ്ടൂ….. പെട്ടെന്നു എല്ലാവരും ഒരു പോലെ പാടി “””””””ഹപ്പീ ബർത്ത്ഡേ ടു യൂ….. ഹാപ്പി ബർത്ത്ഡേ ടൂ ഡിയർ ശഫാന””””” …….. അവള് എൻ്റെ ഇടത് കൈ മുറുക്കെ പിടിച്ചു കാൻഡിൽ ഊതി…… കെയ്ക്ക് മുറിക്കുമ്പോൾ അവള് ബലമായി എൻ്റെ കൈകൾ കൂടെ അവളുടെ കൈകളിൽ കൂട്ടിപ്പിടിച്ച് മുറിച്ചു…. എന്നിട്ട് ആദ്യ കഷ്ണം എനിക്ക് നീട്ടി…. ഞാൻ അല്പം കടിച്ചു ബാക്കി അവൾക്ക് കൊടുത്തു…. ഞാൻ കഴിച്ചതിൻ്റെ ബാകി മുഴുവൻ അവള് കഴിച്ചു……. വേറെ കഷ്ണം എടുത്ത് അവളുടെ ഉപ്പയുടെ വായിൽ കൊടുത്തു…. ഇപ്പോഴും അവളുടെ ഒരു കൈ കൊണ്ട് എന്നെ മുറുക്കെ പിടിച്ചിട്ടുണ്ട് ….. പിന്നെ എല്ലാവരും കെയ്ക്ക് കൊണ്ട് മുഖത്ത് ഉറച്ചും മറ്റും ചെയ്തു……. അവള് എൻ്റെ മുഖത്തും കഴുത്തിലും തേച്ചു…… ഭക്ഷണം കൊണ്ടു കളിക്കുന്നത് എനിക്ക് ഇഷ്ടമെല്ലെന്ന് ഞാൻ അവളോടു സ്വകാര്യമായി പറഞ്ഞൂ….. അത് കേട്ടയുടൻ അവള് എന്നെ കൂട്ടി നേരെ വാഷ്രൂമിൽ പോയി….. അവിടുന്ന് അവളുടെയും എൻ്റെയും മുഖത്തും ദേഹത്തും ഉള്ള കെയ്ക്ക് എല്ലാം തുടച്ച് മാറ്റി……….