ഷഫാന ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ……നീ ഒന്നും അന്ന് പറഞ്ഞില്ലല്ലോ????”””””
അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്….. എനിക് പേടിയായിരുന്നു ഞാൻ നിന്നോടെൻ്റെ ഇഷ്ടം പറഞാൽ എന്നേക്കുമായി എന്നെ നീ വെറുക്കുന്നമെന്ന പേടി…. അത് കൊണ്ട് നിന്നെ അന്ന് എനിക് നഷ്ടമായി………. നിന്നോടെനിക് ഇഷ്ടം തോന്നാൻ എന്താണ് കാരണംമെന്ന് അറിയോ നിനക്ക്…. അന്ന് കോളേജ് വെച്ച് അടിപിടി നീ ഓർക്കുന്നുണ്ടോ….. നിൻ്റെ അജുവിനെ അവരെല്ലാം പറയുന്നത് തല്ലുമ്പോൾ… അവനെ രക്ഷിക്കാൻ ബാക്കിയുള്ളവരെ തള്ളി മാറ്റി നീ ഓടി വന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു…… അന്ന് നീ നിന്നെക്കാൾ ശക്തിയിലും അംഗത്തിലും കൂടതൽ ഉള്ള അവരെ ഒന്നും നോകാതെ കേറി അടിച്ചു….. അതിന് ഒറ്റ കാരണംമേ അവിടെ ഉണ്ടായിരുന്നുള്ളൂ അത് നിൻ്റെ അജുവായത് കൊണ്ട്……. അവന് വേണ്ടി മാത്രം നീ അവരെ എതിർത്തു … നീ ഒന്നും നോക്കിയില്ല….. ഒരു സുഹൃത്തിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാവുന്ന നീ… നിൻ്റെ പെണ്ണിനു വേണ്ടി ഏതറ്റംവരെയും പോകുമെന്ന് എനിക് ഊഹിക്കാമായിരുന്നു…. അന്ന് തൊട്ട് ഞാൻ നീ അറിയാതെ നിന്നെ സ്നേഹിക്കാൻ തുടങ്ങി….. പാത്തും പതുങ്ങിയും ഞാൻ നിന്നെ കണ്ടൂ… നീ എവിടെ നോക്കി ചിരിച്ചാലും എന്നെ നോക്കി ചിരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുക… ഒരിക്കൽ ഞാൻ നടന്നു പോകുമ്പോ അപ്രദീക്ഷിയമായി നിൻ്റെ കൈ വിരലുകൾ എൻ്റെ കൈ വിരലുകളുമായി തോട്ടപ്പോ എൻ്റെ ശരീരമാകെ കുളിര് കോരി…. അന്ന് രാത്രി ഞാൻ ഒട്ടും ഉറങ്ങിയില്ല…. നിന്നെയും ഓർത്ത് ഞാൻ കിടന്നു…. നീ ക്ലാസ്സിൽ വരാത്ത ദിവസങ്ങൾ എനിക് ഒരു മരണവീട് പോലെ തോന്നി…. എന്നും ടീച്ചേഴ്സ് ക്ലാസ്സ് എടുക്കുന്ന സമയം ഞാൻ നിന്നെ മാത്രം നോക്കിനിന്നു….. നീ ഇടുന്ന ഡ്രസ്സ് നിൻ്റെ താടിയോ മുടിയോ ഒന്ന് വെട്ടിയാൽ പോലും ഞാൻ അത് ശ്രദ്ധിക്കും…. പലപോയും ഞാൻ നിന്നൊടെൻ്റെ പ്രണയം പറയണമെന്ന് ആഗ്രഹിച്ചു… അപ്പോഴെല്ലാം എന്തെകിലും കാരങ്ങൾ എന്നെ നിന്നിൽ നിന്നും അകറ്റി….. അവസാനം വേരുത്തൻ്റെ ഭാര്യയാവാൻ നേരംപോലും ഞാൻ നിന്നെ തേടി….. അന്ന് നീ അവിടെ വന്നിരുന്നെങ്കിൽ ഞാൻ എൻ്റെ ഇഷ്ടം നിന്നോടു പറയുമായിരുന്നു….. ചിലപ്പോ ഞാൻ ആഗ്രഹിച്ചു പോകും നീ അന്ന് വന്ന് നിൻ്റെ കൂടേ ഇറങ്ങി വരാൻ പറഞ്ഞെങ്കിൽ ഞാൻ ഉറപ്പായും വന്നേനെ…. പക്ഷെ ദൈവത്തിനു വേറെ പ്ലാനയിരുന്നു….. “””””””””. അവളുടെ കണ്ണുനീർ ഒരു പുഴ പോലെ ഒഴുകി നടന്നു…