ഹലോ ആദിത്യ വർമ്മ……. എന്നെ ഓർമയുണ്ടോ????? ഒരു കിളിനാദം എൻ്റെ കാതുകളിൽ മുഴങ്ങി
ചുണ്ടിൽ ചുവന്ന ചയവും, മുഖം ഒക്കെ മുട്ടൻ ലുക്കിൽ മേക്കപ്പ് ചെയ്ത ഒരു സുന്ദരി എന്നെ നോക്കി ചിരിച്ച് കൊണ്ട് എൻ്റെ അടുത്ത ചെയറിൽ ഇരുന്നു….
ആരാ….. എനിക് മനസ്സിലായില്ല……????.”””””””
എങ്ങനെ മനസ്സിലാവും സ്വന്തം ക്ലാസിലെ കുട്ടികളോട് പോലും മിണ്ടാത്ത ചെക്കനല്ലെ …””””””””.
സോറി, എൻ്റെ കൂടെ പഠിച്ചതാണോ നിങൾ,,, എൻ്റെ ക്യറെക്ടർ അപ്പൊൾ അങ്ങനെയായി പോയി… നിൻ്റെ പേര് എന്തായിരുന്നു ഒന്ന് പറയാമോ????
എടാ പൊട്ടാ,,,, നിനക്ക് ഇപ്പോഴും എന്നെ മനസ്സിലായില്ലേ…. നിൻ്റെ കൂടെ കോളജിൽ മുസ്ലിം കുട്ടിയായിട്ട് ഞാൻ മാത്രമല്ലേ ഒള്ളു……… എൻ്റെ പേര് പോലും നിനക്ക് അറിയില്ലേ….”””””””” അവള് അൽപം നീരസത്തോടെ പറഞ്ഞു
ഓ…… ഷഫാന ജമാൽ….. വടകരയിലെ പ്രമുഖ കൊപ്ര ബിസിനസ്സുകാരനും, പല പല പച്ചകറി പലചരക്ക് കടകളുടെ ഉടമയുമായ ജമാൽക്കയുടെ ഓരോ ഒരു സന്താനം….””””””””…
എൻ്റെ കുടുംബ പുരാണം മൊത്തം നിനക്കറിയാം…. ഇതുവരെ എന്നോട് ഒന്ന് മിണ്ടിയിട്ടില്ല…… ആട്ടെ നീ സോഷ്യൽ മീഡിയയിൽ ഒന്നും ഇല്ലേ നമ്മുടെ കോളജ് ഗ്രൂപ്പിലും മറ്റും നിൻ്റെ ഒരു വിവരം പോലുമില്ലല്ലോ……”””””””
എനിക് അങ്ങനെ അതിലൊന്നും വല്യ താൽപര്യമില്ല …..””””””
നിൻ്റെ ഫോൺ നോക്കട്ടെ…..”””””” എൻ്റെ കയ്യിലിരുന്ന ഫോൺ അവള് തട്ടി പറിച്ചു,,, അതിൽ നിന്നു അവളുടെ ഫോണിലേക്ക് മിസ്ഡ് കാൾ ഇട്ടു. എൻ്റെ ഫോണിൽ ശഫാന മോൾ ❤️ എന്ന് സേവും ചെയ്തു… അതിൻ്റെ കൂടെ അവള് എനിക് വാട്ട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് തന്നു അതിൽ നിന്നു അവളുടെ അക്കൗണ്ടിൽ മെസ്സേജുകൾ അയച്ചു…… ഞാൻ ഇതൊക്കെ കണ്ട് പൊട്ടനെ പോലെ എനിക് നോക്കി നിൽക്കാനേ പറ്റിയുള്ളൂ…..
നിന്നെ ഇപ്പൊൾ തന്നെ ഗ്രൂപ്പ് ആഡ് ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്….. അതിൽ നിന്നും നീ ലെഫ്റ്റ് അടിച്ചാൽ നിന്നെ തേടി വന്ന് എവിടെയാണോ അവിടെ വെച്ച് തല്ലും കേട്ടോഡാ പട്ടി……””””””. പെണ്ണ് തനി കടപ്പുറം സ്വാഭാവം പുറത്തെടുത്തു…..