വിശപ്പ് കാരണം വയറ് തന്തക്കും തള്ളകും വിളിക്കാൻ തുടങ്ങി……. അവരുടെ മുന്നില് ഞാനത് കാണിച്ചില്ല.. സ്വർണം എടുത്തത് മലബാർ ഗോൾഡ് നിന്നാണ്… അവിടെ അച്ചൻ്റെ സുഹുർത്ത് ബഷീർക്ക ഉള്ളത് കൊണ്ട് നല്ലൊരു ഡിസ്കൗണ്ട് തന്നെ കിട്ടി….. ചെറിയച്ചൻ ഡബിൾ ഹാപ്പി….
തിരിച്ച് വരുന്ന വഴി ഞാൻ അവോരോട് വണ്ടി MRA ഹോട്ടലിൻ്റെ മുന്നിൽ നിർത്തുവാൻ ആവശ്യപ്പെട്ടു…അവിടെ എൻ്റെ ഒരു കൂട്ടുകാരനെ കാണാൻ ഉണ്ടെന്ന് കള്ളം പറഞ്ഞു.. രാത്രിക്ക് മുൻപ് തിരിച്ച് വന്നോളാമെന്നും പറഞ്ഞു….
ചേട്ടാ രാത്രി ആയാൽ വണ്ടി കുറവായിരിക്കും അതിന് മുന്നേ വരണേ… പിന്നെ ചേട്ടൻ നേരം വൈകിയാൽ നമ്മുടെ വീടിൻ്റെ അടുത്തുള്ള എൻ്റെ ഒരു സുഹൃത്ത് ഉണ്ടാവും അവൻ്റെ കൂടെ വന്നാ മതി ജീപിലും ബസ്സിലും തിരക്കായിരിക്കും…. ചേട്ടൻ്റെ നമ്പർ താ ഞാൻ അവനോട് വിലിച്പറയാം..””””” ശരൺ എന്നെ നോക്കി പറഞ്ഞു..
ഞാൻ എത്ര വേണ്ടന്നു പറഞ്ഞിട്ടും അവൻ എൻ്റെ നമ്പർ വാങ്ങി….. എന്നെ അവിടെ വിട്ടു അവർ തിരികെ പോയി……
ഇനിയും പിടിച്ചുനിൽക്കാൻ എൻ്റെ വയർ എന്നെ സമ്മദിച്ചില്ല….. ഏകദേശം നാലു മണിയോടെയാണ് ഞാൻ ഭക്ഷണം കഴിക്കാൻ കയറിയത്,,, വൈറ്ററോട് കഴിക്കാൻ എന്താണൂള്ളതെന്ന് ചോദിച്ചപ്പോൾ പൊറോട്ട, പുട്ട് , പൂരി, ദോശ, റൊട്ടി, ബട്ടർനാൻ, അങ്ങനെ മെനു കാർഡില്ലുള്ള എല്ലാ വിഭവങ്ങളും അവൻ എനിക്ക് പറഞ്ഞുതന്നു…… പിന്നെയൊന്നും നോക്കിയില്ല പൊറോട്ടയും അൽഫാമും ഒരു പെപ്സിയും ഒഡർ കൊടുത്തു…..
“”””””””താനെരിക്കെ പറഞ്ഞില്ലെ നമ്മലേറ്റവും കൂടുൽ വേദനിപ്പിക്കുന്നത് കാത്തിരിപാണെന്ന്…….”””””””
“”””””””കാത്തിരിപ്പിനെക്കാളും വേദനിപ്പിക്കുന്നത് അത് അവസാനിപ്പിക്കുമ്പോഴാണ്””””””………
വിനീത് ശ്രീനിവാസൻ ‘അരവിന്ദൻ്റെ അതിഥികൾ’ എന്ന മൂവിയിൽ പറഞ്ഞ ഈ ഡയലോഗ് എനിക് ഓർമ വന്നത് ,,,,,,,അല്ഫാമും പൊറോട്ടയും തീർന്നു എന്നും, അവരുടെ ഒരു വി ഐ പി ഗസ്റ്റിൻ്റെ പാർട്ടിക്ക് വേണ്ടി ഉള്ളതെല്ലാം റിസർവ്വ് ആകി വെച്ചുവെന്ന് വൈറ്റർ വന്ന് പറഞ്ഞപ്പോഴാണ്……”””””” ഉള്ളിലെ സങ്കടം ഒതുക്കി ഞാൻ പുട്ടിനും കടലക്കും ഓർഡർ കൊടുത്തു..
ഡേയ് അത് എങ്കിലും ഉണ്ടാവുമല്ലോ അല്ലെ????””””””” സോറി സർ, ഇത് എന്തായാലും സറിന് ഞാൻ എത്തിച്ചേരും””””””””….. ബാഹുബലിക്ക് കട്ടപ്പ വാക്ക് കൊടുത്തത് പോലെ അവൻ എനിക്ക് വാക്ക് തന്നു……