മൂദേവി ഇവിടെ തന്നെ ഉണ്ടായിരുന്നോ…. ഞാൻ അടുക്കള ഭാഗത്ത് നോക്കി കൊണ്ട് മനസ്സിൽ പറഞ്ഞു.
ഞാൻ അനൂ എന്ന് വിളിച്ചത് കൊണ്ട് മോന് സംശയം ആയികാണും…അല്ലെ….. ഇവിടെ എല്ലാവരും അവളെ അങ്ങനെയാണ് വിളിക്കുന്നത്…….. മോളെ മഞ്ജു ….നീ മീൻ വറുത്തതും കൂടി എടുക്കണെ….”””””
അടുക്കളയിൽ നിന്നും ഭക്ഷണ സാധനങ്ങളുമായി ഡൈനിങ് ടേബിളിനടുത്തേക്ക് ചിരിച്ചു കൊണ്ട് വരുന്ന അവളെ ഞാൻ കണ്ടു വീട് എത്തിയത് കൊണ്ട് വതൂരിയുടെ മുഖം ഒന്നു തുടുതിട്ടുണ്ട്….. നാശം….. ഇവൾക്ക് ഞാൻ കഴിച്ചു തീരുന്നത് വരെ എവിടെയെങ്കിലും പോയിരിക്കാം മേലില്ലെ……ഞാൻ സ്വയം ചിന്തിച്ചു……
മോളെ നീ അവന് ആ മീൻ വറുത്തത് കൊടുക്ക്……””””” എനിക്ക് അവളുടെ അമ്മ വിളമ്പുന്നത് നോക്കി കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ നിൽകുന്ന മഞ്ജുവിനെ നോക്കി അവളുടെ അമ്മ കൽപിച്ചു…
വിറയാർന്ന കൈകൾ കൊണ്ട് ആദ്യമായി അവൾ എനിക്ക് വിളമ്പി തന്നു……(എൻ്റെ വീട്ടിൽ ഞങളുടെ കല്യാണ ശേഷം അവള് ഒന്ന് ആവുന്നത് വരെ രേണുവിൻ്റെ കൂടെയാണ് അവള് താമസിച്ചത്…അക്കാലമത്രയും ഞാൻ അവളോട് ഒന്നു മുണ്ടുക പോലും ചെയ്തില്ല…. മനപൂർവം ഞാൻ ഓരോ കാരണം ഉണ്ടാക്കി നങ്ങൾ തമ്മിൽ കാണുന്ന എല്ലാ സന്ദർഭങ്ങളിലും ഒഴിവാക്കി നടന്നു.. അതിനായി എനിക്ക് ഒരു കുറിക്ക് വഴി കണ്ടെത്തേണ്ടി വന്നു .. അതിനായി കല്യാണം കഴിഞ്ഞു 15 ദിവസത്തിന് ശേഷം അളിയൻ സിദ്ധാർത്ഥിൻ്റെ കൂടെ തിരുവനന്തപുരം ഞാൻ വാശിപിടിച്ച് മാറി നിന്നു….)
അവളുടെ കൈകൾ വിറക്കുന്നത് കണ്ട അജയൻ…അവളെ തന്നെ ശ്രദ്ധിച്ചു നോക്കി പറഞ്ഞു…നീ ഇപ്പൊൾ മദ്യം കഴിക്കാറുണ്ടോ ???
നീ എന്താടാ ഇങ്ങന്നെ അവളോട് പെരുമാറുന്നത്..? “”””ദേഷ്യത്തോടെ അവളുടെ അച്ഛൻ കസേരയിൽ നിന്നും എഴുനേറ്റു
അച്ഛൻ ചൂടവുകയൊന്നും വേണ്ട അവളുടെ കൈ വിറക്കുന്നു.. അത് കൊണ്ട് ചോദിച്ചതാ….. ഇതും പറഞ്ഞ് എന്നെ കടിച്ച് കീറാൻ നിൽക്കണ്ട….”””” അജയൻ അവൻ്റെ ഭാഗം പറഞ്ഞു…… അജയൻ്റെ ആ പറച്ചിൽ മഞ്ജുവിൻ്റെ അച്ഛന് അത്ര രസിച്ചില്ല…….
നീ ഇവൾ വന്നപോ തുടങ്ങിയതാണ് ഈ വർത്താനം.. …….നീ ആ രമേശൻ്റെ മോൻ്റെ കൂടെ കുടിച്ച് കൂത്താടുന്നത് ഞാൻ അറിയില്ലെന്ന് കരുതിയോ…ഇനിയും നിന്നെ പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നിന്നെ പിന്നെ ഈ നാട്ടിൽ ഞാൻ വെച്ചെക്കില്ല,,, ആഫ്രിക്കയിൽ ഉള്ള നിൻ്റെ മാമൻ്റെ അടുത്ത് പറഞ്ഞയക്കും കേട്ടോഡാ””””””…. അച്ഛൻ എന്തോ ഉറപ്പിച്ച മട്ടിൽ ആണ് അവനെ നോക്കിയത്….