മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Posted by

എനിക്ക് അങ്ങനെ ആരെയും ഓർമ്മ ഇല്ല ….. അന്ന് ഞാൻ വളരെ ടെൻഷനിൽ ആയിരുന്നു…..”””””””

അതൊന്നും സാരമില്ല…. നീ ഇവിടെ ഇരിക്ക്,…നിനക്ക് ഇവർക്കൊക്കെ ഒന്ന് പരിചയപ്പെടാം…”””” പിന്നീട് അങ്ങോട്ട് ഒരു തീവണ്ടി പോലെ പരിചയപ്പെടൽ ആയിരുന്നു കുറെ അമ്മയികൾ, കസിൻസ്സുകൾ, ചിറ്റകൾ, ചിറ്റപ്പൻ, മാമൻ, അങ്ങനെ പലരും എന്നെ പരിചയപ്പെടുത്തി…….

അതിൽ ഒരു അമ്മാവനെ എനിക്ക് നല്ല പരിചയം തോന്നി……അന്ന് കല്യാണ ദിവസം അവിടെ കണ്ട അതേ കിളവൻ…അയാളെ നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചു…. ഞാൻ വിചാരിച്ചു നിനക്ക് എന്നെ ഓർമ കാണില്ലെന്ന്…..”””””

അത് എന്ത് ചോദുമാ…ഇവിടെ എനിക് ആകെ പരിചയം ഉള്ളത് നിങ്ങളെ മാത്രം ആണ് “””””

വെറുതെ അയാളെ മൈൻഡ് ആക്കി എന്ന് എനിക് തോന്നി അയാൾ ഇപ്പൊ പുരാദന കഥകൾ പറഞ്ഞു എന്നെ വെറുപ്പിച്ചു……അതിൻ്റെ കൂടെ മഞ്ജുവിൻ്റെ അച്ഛനും…..

ഷൂ ശൂ…. അളിയാ……. ജനൽ വാതിൽ തുറന്ന് അജയൻ എന്നെ വിളിച്ചു….

എന്താടാ….”””””

അളിയൻ ഈ റൂമിലോട്ട് വാ “”””…. സുകാര്യം പോലെ അവൻ പറഞ്ഞു.. ഞാൻ എന്താണെന്ന് അറിയാൻ അവൻ പറഞ്ഞ മുറിയിൽ കയറി…………… ഞാൻ കയറിയ ഉണ്ടനെ അവൻ വാതിൽ അടച്ചു കുറ്റിയിട്ടു……..

അവൻ്റെ മുഖം ഒക്കെ കണ്ടിട്ട് എന്തോ ഒരു കള്ള ലക്ഷണം എനിക് തോന്നി… അളിയാ നമ്മള് ഇവിടെ ഒരു മദ്യസേവായാണ് അളിയന് താല്പര്യം ഉണ്ടോ….””””

ഞാൻ കുടികാറില്ല….. എന്നാലും നിനക്ക് ഒരു കമ്പനി തരാം…””””””അവിടെ ഇരികുന്ന്തിനേക്കൾ ഇവിടെയാണ് നല്ലത് എന്ന് എനിക് തോന്നി…. അപ്പോളാണ് അവൻ്റെ കൂടെ ഉള്ളവരെ ഞാൻ കാണുന്നത്…. നേരത്തേ എന്നെ പരിചയപ്പെട്ട യുവതി യുവാക്കൾ എല്ലാം അവിടെ ഉണ്ടായിരുന്നു…… പെണുങ്ങൾ ബിയറും വോഡ്ക കുടിച്ചപ്പോൾ ആണുങ്ങൾ വിസ്കി,മാർട്ടിൻ, ജവാനും കൊണ്ട് അടി തുടങ്ങി…..

അളിയാ… ഞങൾ കസിൻസ് എല്ലവരും അടിക്കും മഞ്ജു ഒയിച്ച്…അത് കൊണ്ടു തന്നെ അവൾക്ക് ഒരു നല്ല ചെറുക്കനെ കിട്ടി അവളെ പോലെ തന്നെ കള്ള് കുടിക്കാത്ത ഒരു വ്യക്തിയെ …. ഞാൻ ഹാപ്പിയാണ് അളിയാ “”””””എന്നും പറഞ്ഞ് അവൻ എന്നെ ഉമ്മ വെച്ചു…. അത് കേട്ടപ്പോ എനിക് ഒരു അതിബുദ്ധി തോന്നി..അപ്പോ കള്ള് കുടിക്കുന്നത് അവൾക്ക് ഇഷ്ടമല്ല…. എന്നാ ഞാൻ അത് കുടിച്ച് കൊണ്ട് അവളുടെ ഉള്ളിൽ ഒരു വെറുപ്പ് സമ്പാദിക്കാം അതോട് കൂടി അവള് തന്നെ എന്നെ വിട്ട് പോയികൊള്ളും അപ്പോ പിന്നെ എനിക് അച്ഛനെ പേടിക്കാതെ എൻ്റെ കാര്യങ്ങൽ മുന്നോട്ട് പോകും ഞാൻ വിചാരിച്ചത് പോലെ നടക്കും……. (മഞ്ജുവിനെ ആദിക്ക് ഒയിവാകാൻ 2 കാരണങ്ങൾ ഉണ്ട് 1- അജുവും പിന്നെ രാജുവും, 2- ഓസ്ട്രേലിയ പോകാൻ അവള് ഒരു തടസ്സമായി നിൽക്കുന്നു……….. ആദിയുടെ അച്ചൻ ദേവൻ പറയുന്നത് അവൻ നാട്ടിൽ തന്നെ ദേവൻ്റെ ബിസിനസ്സ് നോക്കി നിന്നാമതി പുറത്ത് ഒന്നും പോകേണ്ട എന്നും ,,, അവൻ്റെ അമ്മയ്ക്ക് മഞ്ജുവിനെ അത്രത്തോളം ഇഷ്ടമാണ് അത് കൊണ്ട് അവളെ അവൻ്റെ കൂടെ മറ്റൊരു നാട്ടിൽ പറഞ്ഞയക്കാൻ താൽപര്യമില്ല എന്നും.)

Leave a Reply

Your email address will not be published. Required fields are marked *