“” ഇന്നാടാ… ….”
സച്ചു മുഖം തിരിച്ചതേയില്ല… ….
മഞ്ജിമ അവന്റെ മുന്നിലേക്ക് കയറി നിന്നു…
അവൻ മുഖമുയർത്തിയതും അവൾ തന്റെ വലതു കൈയ്യിലിരുന്ന ചായക്കപ്പ് ഒന്ന് മൊത്തി…….
“” ഇതു പിടിയെടാ………. “
വലതു കയ്യിലെ കപ്പ് അവൾ അവനു നേരെ നീട്ടി….
സച്ചു സംശയത്തോടെ, കൈ നീട്ടി കപ്പ് വാങ്ങി …
“” ഞാൻ കുടിച്ചതാ… കുഴപ്പമുണ്ടോ… ?””
സച്ചു അവളുടെ മുഖത്തേക്ക് നോക്കിയതല്ലാതെ മിണ്ടിയില്ല……
അവൻ , അവളെ നോക്കിക്കൊണ്ടു തന്നെ ചായ ഒന്ന് മൊത്തി……
അവൻ പുറത്തേക്ക് നോക്കി…
അവന്റെ വലതു വശത്തേക്ക് ഒന്നുകൂടി അടുത്തു നിന്ന ശേഷം, അവൾ ചോദിച്ചു..
“””ടേസ്റ്റിയാണോ… ….?””
സച്ചു മുഖം തിരിച്ചു…
“” ചായക്കല്ല… …. “
സച്ചുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിയുന്നത് അവൾ കണ്ടു……
ക്ഷേത്ര ദർശനം കഴിഞ്ഞ് ശ്രീധരേട്ടൻ വരുന്നുണ്ടായിരുന്നു……
സീൻ – ഒൻപത്
ഇടപ്പള്ളി തിരുനാളായിരുന്നു…
വിവേകും വിനോദും വന്നിരുന്നു…
എല്ലാവരുമൊന്നിച്ച് സുഹൃത്തുക്കളുടെ വീട്ടിലെ സന്ദർശനങ്ങളൊക്കെ കഴിഞ്ഞ്, ‘കമ്പനി’ കൂടുവാനായി അവർ സുഹൃത്തുക്കളുടെ കൂടെ തന്നെ പോയിരുന്നു…….
രണ്ടാം നിലയിൽ വാർപ്പിനു മുകളിലായിരുന്നു എല്ലാവരും…
ചതുര പൈപ്പ് കെട്ടിത്തിരിച്ച പാരപ്പെറ്റിനരികിൽ നിന്ന് നോക്കിയാൽ പ്രകാശ പാത സഞ്ചരിക്കുന്നത് കാണാമായിരുന്നു……
ബാന്റ് സെറ്റുകളുടെയും നാസിക് ഡോളുകളുടെയും ശബ്ദം,
അത്ര , അടുത്തല്ല എങ്കിലും അവർക്ക് കേൾക്കാമായിരുന്നു…
ചുറ്റും വൈദ്യുതാലങ്കാരങ്ങളുടെ പ്രഭ…
കാറ്റു വീശുന്നുണ്ടായിരുന്നു…
അടുത്തുള്ള വീടുകളിലെയും അപ്പാർട്ട്മെന്റുകളിലെയും താമസക്കാർ വാർക്കയ്ക്കു മുകളിൽ കസേരയിട്ടിരിക്കുന്നത് കാണാമായിരുന്നു..
“ ഗാനമേള എപ്പോഴാടാ…….?””