അഞ്ജിത ഇടപെട്ടു……
“” നീ ഓഫീസിലുള്ള ദിവസം മഴയാണെന്ന്… അത്രയ്ക്കാണല്ലോ ഐശ്വര്യം…””
അഞ്ജിത പറഞ്ഞതും സച്ചു വിളറിയ മുഖത്തോടെ മഞ്ജിമയെ നോക്കി…
“ അങ്ങനൊന്നും ഞാൻ പറഞ്ഞില്ല…… “
സച്ചു പരിഭ്രമത്തോടെ പറഞ്ഞു…
“ അങ്ങനൊന്നും പറഞ്ഞില്ല… ഏതാണ്ട് അതു പോലെയൊക്കെ പറഞ്ഞു… “
അഞ്ജിത യുദ്ധത്തിനു തിരി കൊളുത്തിയിട്ട് മൂളിപ്പാട്ടോടെ മുറിയിലേക്ക് ചിരിച്ചു കൊണ്ടു പോയി…
മഞ്ജിമ സച്ചുവിനെ ഒന്ന് തറച്ചു നോക്കി…
“” ഞാനൊന്നും പറഞ്ഞില്ല മേമേ… “”
സച്ചു പറഞ്ഞത് കൂട്ടാക്കാതെ മഞ്ജിമ ധൃതിയിൽ പിന്തിരിഞ്ഞു…
സീൻ – ഇരുപത്തിയെട്ട്
രാത്രി മഴ തുടങ്ങിയിരുന്നു…
“” ഐശ്വര്യമിങ്ങനാ… ….കിടക്കാൻ നേരത്ത് പെയ്യണം മഴ… “
കാല്ചുവട്ടിലേക്ക് പുതപ്പിട്ടു മൂടിക്കൊണ്ട് അല്പം ഉച്ചത്തിൽ അഞ്ജിത പറഞ്ഞു.
മഞ്ജിമ സച്ചുവിനെ ഒന്നു തുറിച്ചു നോക്കുക മാത്രം ചെയ്തു..
നന്ദുവും അതു കേട്ട് ചിരിച്ചു…
ഊൺ മേശയിൽ അത് സംസാര വിഷയമായിരുന്നു..
സച്ചു സാവകാശം പുതപ്പെടുത്ത് മൂടി, വാതിൽക്കലേക്ക് മുഖം അഭിമുഖമാക്കി കിടന്നു..
ലൈറ്റ് അണഞ്ഞു.
പുറത്ത് മഴ തകർത്തു തുടങ്ങിയിരുന്നു…
സച്ചു , ഇന്നലെ കിടന്നതു പോലെയാണ് കിടക്കുന്നത് എന്ന് മഞ്ജിമ ശ്രദ്ധിച്ചു..
വലിയ കാര്യമാക്കേണ്ട സംഭവമൊന്നുമല്ല……
അവൻ തന്നെക്കുറിച്ച് ഒരു കുറ്റവും പറയില്ലാന്നറിയാം……
പിന്നെന്ത്… ?
കാരണം അതു മാത്രമായിരുന്നു..
കഴിഞ്ഞ ദിവസത്തെ അവന്റെ അകൽച്ച…
അകൽച്ചയുടെ കൂടെ അവനങ്ങനെ പറഞ്ഞു എന്നു കൂടി അറിഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യം…
പിന്നീടാ മുഖാവരണം എടുത്തു മാറ്റാൻ തോന്നിയില്ല……
മാറ്റിയാൽ താൻ തോൽക്കും…
തോറ്റാൽ, താൻ വികാരത്തിനടിമപ്പെട്ട് അവനു വശംവദയായി എന്നവൻ കരുതും…
അതു പാടില്ല…
അവൻ വരണം .
അതിലേ രസമുള്ളൂ…
ആ കളിക്കേ ത്രില്ലുള്ളൂ…
സമ്മതമല്ലാത്ത രീതിയിൽ നിന്നു കൊടുത്ത് സുഖം നേടുന്ന നിർവൃതി …
കീഴടങ്ങിയെന്ന ഭയപ്പാടില്ല……