“” അതൊന്നുമല്ല നന്ദൂട്ടാ കാര്യം… നിന്റെ അമ്മ ഉണ്ടാക്കിയാൽ അത് കൊളമാകും… അവനവന്റെ മേമയെ രക്ഷപ്പെടുത്തിയതാ.. ഇനി മോശമായാലും കുഴപ്പമില്ലല്ലോ……..””
അഞ്ജിത തന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു…
ഒരു മിന്നൽ മഞ്ജിമയുടെ ഉള്ളിലുണ്ടായി……
അതാണോ സത്യം……… ?
ബിരിയാണിക്കാര്യത്തിൽ അഞ്ജിത തന്നെയാണ് മുന്നിൽ…,
പക്ഷേ ഇത്…….?
“” ഇന്നെന്തായാലും പട്ടിണി തന്നെ…… വിശന്നു ജീവൻ പോകുന്നതിനു മുൻപ് കുറച്ചു ജോലിയുള്ളത് തീർക്കട്ടെ… “
അഞ്ജിത എഴുന്നേറ്റു…
മഞ്ജിമ നിശബ്ദയായിരുന്നു……
റൂമിൽ നിന്ന്, അയൺ ചെയ്യാനുള്ള വസ്ത്രങ്ങളുമായി അഞ്ജിത ടേബിളിനടുത്തേക്ക് പോയി…
നന്ദു, ടെലഗ്രാമിലെ സിനിമയിലേക്ക് തിരിഞ്ഞു…
സച്ചുവിനെ സഹായിക്കണമെന്നുണ്ട്.
പക്ഷേ, പകൽ എല്ലാവരുമുള്ളപ്പോൾ അവനെങ്ങനെ പെരുമാറും എന്ന് അവൾക്ക് തിട്ടമില്ലായിരുന്നു…
കാര്യം താനും ആസ്വദിക്കുന്നുവെങ്കിലും അതിന്റെ അപകട സാദ്ധ്യത, നേരം പുലരുമ്പോൾ മഞ്ജിമയെ മാറി ചിന്തിപ്പിക്കുന്നുണ്ടായിരുന്നു…
“” ചെന്ന് നോക്കടീ… അതങ്ങു കരിച്ചു വെക്കുന്നതിനു മുൻപ്……”
ഒരു തവണ വസ്ത്രങ്ങളുമായി മുന്നിലൂടെ പോകവേ, അഞ്ജിത ദേഷ്യപ്പെട്ടു……
അവളെ ഒന്നു നോക്കി , മഞ്ജിമ പതിയെ എഴുന്നേറ്റു…
ചാരിയിട്ടിരുന്ന വാതിൽ പതിയെ തള്ളി തുറന്ന് നോക്കിയപ്പോൾ യു ട്യൂബിലെ വീഡിയോയിലെ ശബ്ദം അവൾ കേട്ടു……
ഓഹോ…
അപ്പോൾ യു ട്യൂബ് ബിരിയാണിയാണ്…
ശബ്ദമുണ്ടാക്കാതെ അവൾ വാതിൽ ചാരി പതിയെ കിച്ചണിലേക്ക് കയറി…
അരി കഴുകി വെള്ളം വാലാൻ, അരിപ്പ പാത്രത്തിലിട്ടിരിക്കുന്നു…
സവാളയും പച്ചമുളകും വൃത്തിയായി അരിഞ്ഞു കൂട്ടിയിരിക്കുന്നു…
ചിക്കൻ മസാല പുരട്ടി, വെച്ചിട്ടുണ്ട്……
സച്ചു , തിരിഞ്ഞതും അവളെ കണ്ടു…
“” വന്നതല്ലേ… ചിക്കൻ റെഡിയാക്ക്… ….””
അവൻ ചിരിയോടെ ഉത്തരവിട്ടു…….
“” ആരും വരണ്ടാന്ന് പറഞ്ഞിട്ട്… ?””
“” വരുമെന്ന് എനിക്കറിയാമല്ലോ… …. “
അവൾ പിന്നീട് സംസാരിക്കാൻ നിന്നില്ല..
തിളച്ച എണ്ണയിലേക്ക് ചിക്കന്റെ കഷ്ണങ്ങളിട്ട് , അവൾ ഇളക്കിക്കൊണ്ടിരുന്നു…