മഞ്ജിമ വിളിച്ചു…
സച്ചു മുഖമുയർത്തി…
“” നീയിപ്പറഞ്ഞതൊന്നും കേട്ടില്ലേ… ….?””
“” ബിരിയാണിയല്ലേ… ഉണ്ടാക്കണം… “
സച്ചുവും അനുകൂലിച്ചതോടെ മഞ്ജിമ കലിപ്പു കയറി കണ്ണുരുട്ടി…
“ നീയിങ്ങു വാ , മേമേ, കൂമേന്ന് പറഞ്ഞ് ഓരോ കാര്യത്തിന്… “
“”. ഞാനൊന്നിനും വരുന്നില്ലല്ലോ… “
സച്ചു , അവളുടെ ചിറകൊടിച്ചു കളഞ്ഞു……
മഞ്ജിമ അന്തം വിട്ട് അവനെ നോക്കി…
ഇന്നലെ തന്നെ പച്ചയ്ക്ക് തിന്നാൻ തുടങ്ങിയവനാണ് പച്ചക്കള്ളം പടച്ചു വിടുന്നത്…
അടുത്ത നിമിഷം മറ്റൊരു ചിന്ത അവളിലുദിച്ചു……
പഠിച്ച കള്ളൻ… ….!
നടികർ മന്നൻ… ….!
പഠിക്കുന്ന കാലത്ത് സ്വാതി ജംഗ്ഷനിൽ കണ്ട ഒരു സിനിമാ പോസ്റ്ററിലെ വാചകം അവൾക്ക് ഓർമ്മ വന്നു…
‘അഭിനയകലയുടെ ആറാം തമ്പുരാൻ… ‘
“” അപ്പോൾ അത് ഓക്കെ…. “
നന്ദു എഴുന്നേറ്റു…
ലിസ്റ്റിനനുസരിച്ചുള്ള സാധനങ്ങൾ വാങ്ങി വന്നത് നന്ദുവാണ്…
അവൻ ചിക്കനും മറ്റു സാധനങ്ങളും വാങ്ങി വന്നതും മഞ്ജിമ കോപത്തോടെ തന്നെ കവർ നീട്ടി വാങ്ങി……
സച്ചു , പെട്ടെന്നു തന്നെ അവളുടെ കയ്യിൽ നിന്നും കവർ പിടിച്ചു വാങ്ങി…
“” ഇങ്ങു താ… ഇന്നത്തെ ബിരിയാണി ഞാനുണ്ടാക്കാം…… “
മൂവരും അത്ഭുതത്തോടെ അവനെ നോക്കി…
“” എടാ ഇത് കഴിക്കാനാ… ….””
നന്ദു പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു…
“” നീ കഴിച്ചു നോക്കിയിട്ട് അഭിപ്രായം പറഞ്ഞാൽ മതി… “
സച്ചു , ആത്മവിശ്വാസത്തോടെ പറഞ്ഞു…
“” ആ കാശ് പോയി മേമേ… “”
നന്ദു അഞ്ജിതയെ നോക്കി..
“” ആ ചിക്കനെങ്കിലും ബാക്കി കിട്ടിയാൽ മതിയായിരുന്നു… “
“” നീ പോടാ… …. ”
സച്ചു കിച്ചണിലേക്ക് കയറുമ്പോൾ തിരിഞ്ഞു നിന്ന് വിളിച്ചു പറഞ്ഞു..
“”നീ വെച്ചു നോക്കാമെന്നു പോലും പറഞ്ഞില്ലല്ലോ…… എന്നിട്ടവനെ കളിയാക്കുന്നു… “
മഞ്ജിമ നന്ദുവിന്റെ തലയിൽ ഒരു കിഴുക്കു കൊടുത്തു..
“”റെഡിയാകുമ്പോൾ ഞാൻ വിളിക്കാം.. ആരും ഡിസ്റ്റർബ് ചെയ്യാൻ വരണ്ട…… “
സച്ചു , കിച്ചണിലേക്കുള്ള വാതിൽ ചാരി പറഞ്ഞു…