പക്ഷേ… ….?
അവന്റെ നിശബ്ദതയ്ക്കുള്ളിലെ ഗൂഢത…
പക്വതയ്ക്കും ബുദ്ധിക്കും മുകളിൽ കയറിക്കൂടിയ അവിവേകത്തിന്റെ വിത്തുകൾ…
സച്ചു സുന്ദരനാണ്……
നന്ദുവാണ് കാണാൻ സുന്ദരൻ എങ്കിലും ഒരു ചോക്ലേറ്റ് പരിവേഷമാണവന്…
സച്ചു , അങ്ങനെയല്ല…
ശക്തനാണ്……
സുന്ദരനുമാണ്……
അവനിൽ കാമം ജനിപ്പിക്കേണ്ടവളാണോ താൻ… ?
അതോ തന്നെ ആ രീതിയിൽ കാണേണ്ടവനാണോ അവൻ…… ?
രണ്ടുമല്ല… !
പക്ഷേ അതാണ് സത്യം……
നല്ല സുന്ദരികളായ പെൺകുട്ടികൾ പുറകേ നടക്കുന്നുണ്ടാവും……
അവനും നടക്കുന്നുണ്ടാകും……
ഇത് വെറും പ്രായത്തിന്റെ തിരയിളക്കം മാത്രം…
രണ്ടെണ്ണം കൊടുത്ത് , ശാസിച്ചാൽ തീരാവുന്ന പ്രശ്നം…
അതിന്നു തന്നെ തീർക്കണം..
പക്ഷേ, അതോടെ അവൻ അകലാൻ തുടങ്ങും…
അല്ലാതെന്തു വഴി… ….?
ആലോചനയാൽ മഞ്ജിമയുടെ മനസ്സ് പുകഞ്ഞു..
ഒരു രേഖ വരച്ചാൽ പോരേ… ?
അവളുടെ വികാരത്തിനടിമപ്പെട്ട അർദ്ധമനസ്സ് ചോദിച്ചു…
അതും പ്രശ്‌നമാണ്…….
ബാക്കി പകുതി മനസ്സ് ഉത്തരം കൊടുത്തു..
ആദ്യ കാലങ്ങളിൽ അവനോട് തമാശയ്ക്ക് പറഞ്ഞതൊക്കെ വളമായിത്തീർന്നു എന്നു വേണം കരുതാൻ..
കുസൃതികൾക്കു കൂട്ടു നിന്നു…
അത് ആയിരുന്നു എല്ലാത്തിനും കുഴപ്പമായത്……
എന്നിരുന്നാലും അവന്റെ സാമീപ്യവും സ്പർശനവും തന്നെ മറ്റൊരാളാക്കുന്നതായും താനത് ആസ്വദിക്കുന്നതും , അതിലേക്ക് പതിയെ പതിയെ അടിമയായിത്തീരുന്നതും മഞ്ജിമ അറിയുന്നുണ്ടായിരുന്നു , എന്നല്ല അവൾക്ക് നന്നായി അറിയാമായിരുന്നു……
കുമാരി ഗാർഡനിലായിരുന്നു…
ജോലികൾ തീർത്ത ശേഷം, മഞ്ജിമ കുളിക്കുവാനായി മുകളിലേക്ക് കയറി…
നന്ദു വന്നിട്ടില്ല……
സച്ചു അഞ്ജിതയേയും കൂട്ടിയേ വരൂ…