ഡോണ കോളേജിൽ നിന്നും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു മാത്യുന്റെ കാൾ വീണ്ടും ഡോണക്കു വരുന്നത്.
പതിവില്ലാത്ത സമയത്തെ വിളി കണ്ടു ഡോണ ഫോൺ എടുത്തു. ഡോണയോടു മാത്യു വിളിച്ച കാര്യം പറഞ്ഞു “സക്റിയ സാർ ആകെ ദേഷ്യത്തിൽ ആണ്. ജോയോട് ഇരുന്നു മര്യാദക്ക് പഠിക്കാൻ പറ”
മാത്യു തന്നോട് ചാടി കയറുന്ന കണ്ട ഡോണ പറഞ്ഞു “ജോ ഹോസ്റ്റലിൽ നിന്നു അല്ലേ പഠിക്കുന്നത് അവൻ പഠിക്കാത്തതിന് ഞാൻ എന്ത് ചെയ്യാൻ”
ഡോണയുടെ മറുപടി കേട്ട മാത്യു ഒന്ന് കൂൾ ആയി. “ ഡോണ ഞാൻ അങ്ങനെ അല്ല പറഞ്ഞത് അവന്റെ കാര്യത്തിൽ നമുക്ക് ഒരു ശ്രെദ്ധ വേണം. അവൻ അവിടെ പഠിച്ചു മാർക്ക് മേടിച്ച അതു എനിക്ക് ഇവിടെ ജോലിയിൽ കുറച്ചു ഗുണം ഒക്കെ ചെയ്യും. നീ അവനോട് മര്യാദക്ക് ഇരുന്നു പഠിക്കാൻ പറ”.
ഡോണ “ ഹോസ്റ്റലിൽ നിക്കുന്ന ജോയോട് ഞാൻ എങ്ങനെ ഇരുന്നു പഠിപ്പിക്കാൻ പറയാൻ ആണ്. അവൻ അവിടെ ഇരുന്നു എന്താ ചെയുന്നതു എന്നു നമ്മുടെ വീട്ടിൽ ഇരിക്കുന്ന ഞാൻ എങ്ങനെ അറിയാൻ ആണ്. അവനു ആവിശ്യം ഉണ്ടെങ്കിൽ അവൻ പഠിക്കണം. നമ്മുടെ മോനെ ഞാൻ വല്ലതും പഠിപ്പിച്ചിട്ടാണോ അവൻ പഠിച്ചു പാസ്സ് ആകുന്നത്. അല്ലെങ്കിൽ അച്ചായൻ ജോയെ നമ്മുടെ വീട്ടിൽ കൊണ്ട് നിർത്തു അപ്പോൾ എനിക്ക് അവനോട് പഠിക്കാൻ ഒക്കെ പറയാൻ പറ്റും അല്ലാതെ ഞാൻ എന്തെ ചെയ്യാൻ ആണ്”.
ഡോണയുടെ വായിൽ നിന്നും ആ ഒരു കാര്യം കേട്ടപ്പോൾ ആ ഐഡിയ മാത്യുന്റെ മനസ്സിൽ കത്തിയത്.
മാത്യു ഉടനെ ചോദിച്ചു “ഞാൻ സക്രിയ സാറിനോട് സംസാരിച്ചു ജോയെ വീട്ടിൽ കൊണ്ട് നിർത്തിയാൽ നിനക്ക് അവന്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ പറ്റോ”.
അച്ചായന്റെ പെട്ടന്ന് ഉള്ള ചോദ്യത്തിന് മറുപടി ആയി ഡോണ ഒന്ന് ആലോചിച്ചിട്ട് ” അവനു അടുത്ത എക്സാമിനു നല്ല മാർക്ക് കിട്ടും എന്നു ഒന്നും എനിക്ക് ഉറപ്പു പറയാൻ പറ്റില്ല എന്നെ കൊണ്ട് ആകുന്ന പോലെ ഞാൻ അവനോട് പഠിക്കാൻ പറയാം”