“ഈ കർമത്തിൽ നിന്നും പിന്മാറാൻ നാളെ പ്രഭാതം പുലരുന്ന വരെ കുട്ടിക്ക് സമയമുണ്ട്. . അതിന് ശേഷം കർമം അനുഷ്ടിച്ചിരിക്കണം. കുട്ടിക്ക് ഇപ്പോൾ പോകാം.”
പുറത്തിറങ്ങിയ രോഹിണി കുറച്ച് നേരം കുടിലിനു മുന്നിലെ മുള പോസ്റ്റിൽ ചാരി നിന്നു. അവൾ ദാസനോടും മീനയോടും ഒന്നും മിണ്ടിയില്ല . അവർ രണ്ട് പേരും അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ അഭിനയിച്ചു.
വണ്ടിക്കുള്ളിൽ കയറിയിട്ടും രോഹിണിയുടെ മുഖത്തെ അന്ധാളിപ്പ് മാറിയില്ല. മീനയും ദാസനും കുറച്ച് റിവേഴ്സ് സൈക്കോളജി പ്രയോഗിച്ച് രോഹിനിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു . രോഹിണി നിശ്ചയത്തിൽ ആയിരുന്നു.
തിരിച്ച് മീനയുടെ ഫ്ലാറ്റിൽ എത്തിയ മൂവരും ലിവിംഗ് റൂമിൽ പരസ്പരം നോക്കാതെ ചിന്തയിൽ ആണ്ടിരുന്നു.
” ദാസാ ഞാൻ ചോദിക്കുന്നത് ശരിയല്ലെന്ന് അറിയാം. ജീവൻ പണയം വച്ചുള്ള കാര്യമാണ് . വേറെ ആരോടും എനിക്ക് ചോദിക്കാനില്ല . നാളെ എൻ്റെ കൂടെ വരുമോ?”
ഒന്ന് ഇരുത്തി ചിന്തിച്ച ശേഷം ദാസൻ മറുപടി പറഞ്ഞു.
“ഒരു കുടുംബം എന്താണെന്ന് എനിക്ക് അറിയില്ല. ആരൊക്കെയോ ഉണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങിയത് നിങ്ങളെ കണ്ടതിന് ശേഷമാണ്. രാമൻ എൻ്റെ കൂടെപ്പിറപ്പാണ്, നീയും. ഞാൻ വരും. എനിക്ക് എന്ത് പറ്റിയാലും സാരമില്ല. ഞാൻ വരും.”
അവൻ്റെ കാപട്യം മനസ്സിലാക്കാതെ രോഹിണി കണ്ണീർ വാർത്തു. മീന ചിരിയടക്കാൻ കഷ്ടപ്പെട്ടു.
പിറ്റേന്ന് രാത്രി ദാസൻ കൃത്യസമയത്ത് വണ്ടിയുമായി ഫ്ലാറ്റിൽ എത്തി. ഒരു രാത്രിയും പകലും ധൈര്യം സംഭരിച്ച് സ്വാമി പറഞ്ഞ കാര്യങ്ങള് ഓരോന്നും ഓർത്തോർത്ത് പഠിച്ച് രോഹിണി ഇറങ്ങി വന്നു . രോഹിണിക്ക് വേണ്ട ആത്മധൈര്യം കൊടുത്ത് മീന അവളെ പറഞ്ഞയച്ചു. അവളുടെ നനുത്ത കോട്ടൺ സാരി ദാസൻ്റെ മനസ്സിൽ സാധ്യതകളുടെ ഒരു പ്രളയം സൃഷ്ടിച്ചു . പക്ഷേ അവൻ സംയമനം പാലിച്ചു. വിജയം അടുതാണെന്ന് അവന് അറിയാമായിരുന്നു.