അവൾക്ക് എപ്പോഴും പേടിയാ . അതിന് കാരണവും ഉണ്ട് . ചൊവ്വാ ദോഷം ഉള്ള ജാതകം മാറ്റി നാള് വരെ തിരുത്തിയാണ് രാമനുമായി പത്തിൽ പത്ത് പൊരുത്തം അവളുടെ അച്ഛൻ ഒപ്പിച്ചത്. അതിൻ്റെ ദോഷം മാറാൻ കൂടിയാണ് ഈ അമ്പലത്തിൽ പോക്ക്. ഞാനും ഇതിലൊക്കെ വിശ്വസിക്കുന്ന ആളാണെന്ന് ധരിപ്പിച്ചാ ഈ വിവരങ്ങളൊക്കെ ഊറ്റി എടുത്തത്. ”
“കൊള്ളാം. നമുക്ക് വേണ്ടതെല്ലാം ഇതിൽ ഒണ്ട്. ഇനി പണി എളുപ്പമാകും.” ദാസൻ്റെ മുഖത്ത് ഒരു ചിരി വന്നു.
“കാര്യങ്ങൾ അതിലും എളുപ്പമാണ് ദാസേട്ടാ. ……” മീന സംസാരിച്ച് കഴിഞ്ഞിട്ടില്ലയിരുന്നു.
അവൾ തുടർന്നു ” രോഹിണി വഴിയിലെ പോസ്റ്ററും വാർത്തയും ഒക്കെ കണ്ട് നമ്മുടെ സ്വാമിജിയെ പറ്റി കോളജിലെ മറ്റുള്ളവരോട് തിരക്കിയിരുന്നു. അവരുടെ ഒക്കെ നല്ല അഭിപ്രായം കേട്ട് അവള് എന്നോട് സ്വാമിയുടെ അടുത്ത് കൊണ്ടുപോകാമോ എന്ന് ചോദിച്ചു. എൻ്റെ ബാലേട്ടൻ്റെ മരണം സ്വാമി പ്രവച്ചിച്ചതാണെന്ന് ഒരു തട്ടും ഞാൻ തട്ടി. അവള് ഇന്നോ നാളെയോ ആശ്രമത്തിൽ പോകാൻ ദാസേട്ടനെ വിളിക്കും.”
ദാസൻ പൊട്ടിച്ചിരിച്ചു. ” ഞാൻ ഒരു പൂ ചോദിച്ചപ്പോൾ നീ ഒരു പൂക്കാലം തന്നല്ലോ മുത്തേ…”
ദാസൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി.
ദാസൻ അവളോട് തൻ്റെ പദ്ധതി വിവരിച്ചു. കുളിച്ച് ഡ്രസ്സ് ചെയ്ത് അവൾ പോയി.
ദാസൻ നേരെ ആശ്രമത്തിലേക്ക് ചെന്നു. സ്വാമിയെ കണ്ട് കാര്യങ്ങൾ വിവരിച്ചു. പദ്ധതി ഇഷ്ടപ്പെട്ട സ്വാമിജി എല്ലാം ഒരുക്കാം എന്ന് ഏറ്റു. തിരിച്ച് വരുന്ന വഴിക്ക് തന്നെ രോഹിണി വിളിച്ചു. ഉള്ളിൽ സന്തോഷം അടക്കി അവൻ സമ്മതിച്ചു. ഒരുപാട് തിരക്ക് കാണാൻ സാധ്യത ഉണ്ടെങ്കിലും തൻ്റെ സൗഹൃദങ്ങൾ ഉപയോഗിച്ച് നേരത്തെ കാണാൻ കഴിയും എന്ന് പറഞ്ഞപ്പോൾ അതവൾക്ക് സമ്മതമായി.
രാവിലെ തന്നെ ദാസൻ വണ്ടിയുമായി മീനയുടെ ഫ്ളാറ്റിൽ എത്തി. ചുവന്ന സാരിയിൽ മീനയും മഞ്ഞ സാരിയിലും ബ്ലൗസിലും രോഹിണിയും വണ്ടിയിൽ കയറി .
മുക്കാൽ മണിക്കൂറിനുള്ളിൽ അവർ മുളകളാൽ ചുറ്റപ്പെട്ട ആശ്രമത്തിൽ എത്തി. ആശ്രമത്തിലെ കുടിലുകൾ മുളകൾ കൊണ്ട് ഉണ്ടാകിയവ ആയിരുന്നു. മുത നദിയുടെ ആശ്രമത്തെ ചുറ്റിയുള്ള ഒഴുക്കും നദിയോട് ചേർന്ന് പടവുകളാൽ ചുറ്റപ്പെട്ട ആഴം കുറഞ്ഞ കുളവും എവിടെനിന്നോ മുഴങ്ങുന്ന സിത്താർ സംഗീതവും ആശ്രമത്തിന് സമാധാനത്തിൻ്റെ ഒരു പ്രത്യേക അന്തരീക്ഷം സമ്മാനിച്ചു . ആശ്രമത്തിൻ്റെ അപ്പുറത്തായിരുന്നു സ്വാമിജി ജനങ്ങളോട് സംവദിക്കുന്ന മണ്ഡപം. സാധാരണക്കാർക്ക് അവിടെ വച്ചേ സ്വാമിയെ കാണാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. ദാസൻ്റെ സ്വാധീനം കൊണ്ടാണ് ഒരു പേഴ്സണൽ മീറ്റിംഗ് തരമായതെന്ന് രോഹിനിയെ മീന വിശ്വസിപ്പിച്ചു.