രേഖഃ എന്താ സത്യാവസ്ഥയാടാ. എത്ര മാത്രം പറഞ്ഞതാണ് എന്നറിയാമോ? പണ്ട് തൊട്ടെ അമ്മ എനിക്കൊരു പരിഗണനയും തന്നിട്ടില്ല. സ്നേഹം ഏട്ടന്മാരോട് മാത്രം. എന്തിനേറെ പറയുന്നു, എനിക്കിപ്പോള്‍ തോന്നുന്നത് എന്നെ ഗള്‍ഫിലേക്ക് തിരിച്ച് പറഞ്ഞ് വിട്ടത് ഒഴിവാക്കാന്‍ ആണോ എന്നാ?
കണ്ണന്‍ഃ ഏയ് അങ്ങനെയൊന്നും ആയിരിക്കില്ലെടി.
രേഖഃ അല്ലെടാ, അതു തന്നെയാണ് ഉദ്ദേശം. ഇപ്പോള്‍ എന്നോട് പറയുവാണ് അടുത്ത മാസം അമ്മ ഗള്‍ഫിലേക്ക് പോകുവാണ് എന്ന്. ചേട്ട ന്മാരുടെ അടുത്തേക്ക്.
കണ്ണന്‍ഃ അപ്പോള്‍ നിന്‍റെ കാര്യമോ?
രേഖഃ ഇത് ഞാന്‍ അവരോട് ചോദിച്ചു. അവര്‍ എന്താ പറഞ്ഞത് എന്നറിയാമോ.
കണ്ണന്‍ഃ എന്താ പറഞ്ഞത്?
കണ്ണന്‍ ആകാംക്ഷഭരിതനായി.
രേഖഃ എന്നെ ഏതെങ്കിലും ഹോസ്റ്റലിലോ വാടകവീട്ടിലോ ആകാമെന്ന്
രേഖ ഇത് പറഞ്ഞ് പൊട്ടികരഞ്ഞു.
കണ്ണന്‍ഃ അപ്പോള്‍… അപ്പോള്‍ നിന്നെ അവര്‍ കൊണ്ടുപോകുന്നില്ലെ? ഈ വീടൊക്കെ?
രേഖ അപ്പോഴും കരച്ചിലായിരുന്നു. അവന്‍ കുറച്ച് നേരം വെയിറ്റ് ചെയ്തു. അവള്‍ ഒരുവിധം കരച്ചില്‍ ഒതുക്കി.
രേഖഃ എന്നെ അവര്‍ക്ക് വേണ്ടടാ, അവര്‍ക്ക് വലുത് അഭിമാനമാണ്. അതോണ്ട് എന്നെ ഒഴിവാക്കുവാണ്. ഈ വീടടക്കം വിറ്റിട്ടാണ് പോകുന്നത്.
കണ്ണന്‍ സത്ംഭിച്ച് പോയി. എന്തൊക്കെയാണ് ഈ കേള്‍ക്കുന്നത്. ഇങ്ങനെയുമുണ്ടോ മനുഷ്യര്‍. അതും സ്വന്തം മകളോട്. കണ്ണന് അവരോട് ഭയങ്കര ദേഷ്യവും വെറുപ്പും തോന്നി. അതെ സമയം ഒരു പ്രത്യേകതരം കുളിരും. രേഖയെ അവന് തന്നെ കിട്ടിയേക്കാം എന്ന തോന്നലില്‍ അവന്‍റെ മനസ്സ് തുള്ളിച്ചാടി. ഇതിന്‍റെയിടയക്ക് എപ്പോഴോ അവര്‍ രണ്ടു പേരും കൈകള്‍ കോര്‍ത്ത് പിടിച്ചിരുന്നു. രേഖ അപ്പോഴും ചെറുതായി കരയുന്നുണ്ടായിരുന്നു. അവളുടെ കണ്ണീര്‍ ഒഴുകി അവന്‍റെ തോള്‍ ഭാഗം മുഴുവന്‍ നനഞ്ഞു.
രേഖഃ എന്തൊരു ജന്മമാണ് എന്‍റേത്. ഞാന്‍ എന്ത് തെറ്റ് ചെയതിട്ടാ?
കണ്ണന്‍ഃ നീ ഇങ്ങനെ വിഷമിക്കാതെ. നമ്മുക്ക് ഒരു പരിഹാരമുണ്ടാകാം.
രേഖഃ പരിഹാരമോ? എന്ത് പരിഹാരം? കണ്ണാ ഞാന്‍ പറഞ്ഞത് മനസ്സിലായില്ലെ? എന്‍റെ വീട്ടുകാര്‍ക്ക് എന്നെ വേണ്ട, എന്‍റെ മോന് എന്നെ വേണ്ട, ഡിവോഴസായി ഞാന്‍ ഇനി എന്തിനാ ജീവിക്കുന്നെ. ആര്‍ക്ക് വേണ്ടി?
കണ്ണന്‍ ഒന്നും മിണ്ടാതെയിരുന്നു.