മിസ്സ് 12 [Rashford]

Posted by

രേഖഃ എന്താടാ എല്ലാവരും എന്നോഠ് ഇങ്ങനെ?

പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോള്‍ കണ്ണന്‍ ആകെ കണ്‍ഫ്യൂസായി. അവനൊന്നും മനസ്സിലായില്ല.

കണ്ണന്‍ഃ എന്ത് പറ്റി രേഖ? എന്താ ഉണ്ടായത്?

അങ്ങനെ കുറെ നാളുകള്‍ക്ക് ശേഷം അവളെ അവന്‍ പേര് വിളിച്ച് സംസാരിച്ചു.

രേഖഃ എനിക്കറിയില്ലെടാ, എല്ലാവരും എന്നെ കുറ്റപ്പെടുത്തുവാ. ഇങ്ങനെയൊക്കെ എന്‍റെ ജീവിതം ആകാന്‍ കാരണം ഞാനാണ് എന്ന്. ഞാനെന്ത് ചെയ്തിട്ടാ?

അവളുടെ മിഴിനീരുകള്‍ പയ്യെ മുഖത്തൂടെ ഒലിച്ചിറങ്ങി. കണ്ണന്‍ വേഗം അവളുടെ അടുത്തേക്ക് ചെന്നു. സോഫയുടെ അറ്റത്ത് അവള്‍ക്കൊപ്പം ഇരുന്നു. രേഖയുടെ തോളില്‍ കൈവെച്ച് അവന്‍ ആശ്വസിപ്പിച്ചോണ്ടിരുന്നു.

കണ്ണന്‍ഃ രേഖ, നീ കാര്യം പറയു. എന്താ ഉണ്ടായത്

അവള്‍ ഒന്നും മിണ്ടിയില്ല. കുറച്ച് നേരം ആ മുറിയില്‍ നിശബദ്ത തളം കെട്ടി കിടന്നു.

രേഖഃ എനിക്ക് ഇവിടെ പറ്റുന്നില്ലെടാ, ഒട്ടും പറ്റുന്നില്ല.

കണ്ണന്‍ഃ എന്ത് പറ്റി നിനക്ക്? കാര്യം പറ. എന്താണെങ്കിലും നമ്മുക്ക് പരിഹാരമുണ്ടാകാം.

രേഖഃ ഇല്ലെടാ, ഇതിന് പരിഹാരം കാണാന്‍ കഴിയില്ല. അത് വേണമെങ്കില്‍ ഞാന്‍ എന്‍റെ ജീവിതം അവസാനിപ്പിക്കണം.

രേഖ ഒരു ഉറപ്പോടെ പറഞ്ഞപ്പോള്‍ കണ്ണന്‍റെ മനസ്സ് ചെറുതായി ഇടിഞ്ഞു.

കണ്ണന്‍ഃ നീ എന്താ ഈ പറയുന്നത്. ഇത്രയുമൊക്കെ ഉണ്ടാകാന്‍ മാത്രം എന്താ ഉണ്ടായത്?

രേഖഃ മടുത്തെടാ, വയ്യ ഈ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാന്‍.

കണ്ണന്‍ഃ നീ കാര്യം തെളിച്ച് പറ.

രേഖഃ എടാ ഞാന്‍ അവിടുന്ന് ഡിവോഴസും നടത്തി എല്ലാം അവസാനിപ്പിച്ചിട്ടാണല്ലോ വന്നത്?

കണ്ണന്‍ഃ അതെ. ഇപ്പോള്‍ എന്താ ഉണ്ടായി അതിന്?

രേഖഃ വന്ന അന്നു മുതലെ അമ്മയുടെ മുഖത്തെ വ്യത്യാസം ഞാന്‍ ശ്രദ്ധിച്ചതാ. ഞാന്‍ പിന്നെ അതൊന്നും കാര്യമാക്കിയില്ല. ആദ്യം കുറെ നാള്‍ കഴിഞ്ഞ് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷെ പിന്നീട് തുടങ്ങി കുത്ത് വാക്കുകളും, കുറ്റപ്പെടുത്തലുകളും, എല്ലാത്തിനും കാരണം ഞാനാണ് എന്നാ അമ്മ പറയുന്നത്.

അവള്‍ വീണ്ടും കണ്ണീര്‍ പൊഴിക്കാന്‍ തുടങ്ങി. കണ്ണന്‍ അവളെ തോളത്തോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. അവള്‍ അവന്‍റെ തോളത്ത് ചാരിയിരുന്നു.

കണ്ണന്‍ഃ നീ അമ്മയോട് സത്യാവസ്ഥ പറഞ്ഞതല്ലെ? എന്നിട്ടും എന്താ ഇങ്ങനെ?

Leave a Reply

Your email address will not be published. Required fields are marked *