കണ്ണന്‍ഃ ഓ അത് പണിയാണല്ലോ. അപ്പോള്‍ എങ്ങനെയാ?.
രേഖഃ അവിടെ പോയി കാണേണ്ടി വരുമായിരിക്കും. അവന്‍റെ പഠിത്തം നമ്മള്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ.
കണ്ണന്‍ഃ അതെ.
രേഖഃ ആഹ് എന്തായാലും ഇനി ഇപ്പോള്‍ എന്‍റെ ജീവിതം ഇങ്ങനെയായിരിക്കും. ആട്ടെ, നിന്‍റെ ലൈഫ് എങ്ങനെ. ബിസിനെസ്സൊക്കെ എങ്ങനെ പോകുന്നു.
കണ്ണന്‍ഃ ങേ ഇതൊക്കെ നീ എങ്ങനെ, സോറി മിസ്സ് എങ്ങനെ അറിഞ്ഞു.
മിസ്സ്ഃ അതൊക്കെ എല്ലാം അറിയുന്നുണ്ട് നാം.
രേഖ ഒരു പുഞ്ചിരിയോടെ പറഞ്ഞു. കണ്ണനും ചിരിച്ചു. ആ റൂമിലെ മഞ്ഞുരുകി തുടങ്ങിയിരുന്നു. അവര്‍ തമ്മില്‍ ഒരുപാട് സംസാരിച്ചു. പഴയ കാര്യങ്ങള്‍ ഒന്നും പക്ഷെ അവര്‍ ഒട്ടും സംസാരിച്ചില്ല. പഴയത് പോലൊക്കെ അവര്‍ക്ക് ഇടപെടാന്‍ കഴിയുന്നുണ്ടായിരുന്നു. ഉച്ചയക്ക് ഊണ് കഴിച്ചതിന് ശേഷമാണ് കണ്ണന്‍ അവിടുന്ന് പോയത്. തിരിച്ച് അവന്‍ വീട്ടിലേക്ക് പോയി. കടയില്‍ പോയില്ല. പോകുന്ന വഴിയെല്ലാം അവന്‍റെ ചിന്ത രേഖയെ പറ്റിയായിരുന്നു. അവളുടെ അവസ്ഥ ഓര്‍ത്ത് അവന് സങ്കടമായി. പക്ഷെ അവള്‍ ഡിവോര്‍സായത് കൊണ്ട് അത്യാവശ്യം സന്തോഷവുമുണ്ട്. അവന്‍ മനസ്സില്‍ എന്തൊക്കയൊ കണക്ക് കൂട്ടുന്നുണ്ടായിരുന്നു. നേരെ അവന്‍ വീട്ടില്‍ ചെന്ന് ഒരു കിടപ്പ് കിടന്നു. ഒറ്റയുറക്കമായിരുന്നു.
വൈകുന്നേരം ഫോണിന്‍റെ ബെല്ലടി കേട്ടാണ് അവന്‍ എഴുന്നേല്‍ക്കുന്നത്. അനിതയാണ് വിളിക്കുന്നത്. അവന്‍ വേഗം ഫോണെടുത്തു.
അനിതഃ എന്താ ഏട്ടാ എന്നെ വിളിക്കാന്‍ വരാഞ്ഞത്. ഞാന്‍ പിണക്കമാ കേട്ടോ.
അനിത ഫോണില്‍ കൂടെ ചിണുങ്ങി.
കണ്ണന്‍ഃ അയ്യോ സോറി മോളു ഏട്ടന്‍ ഉറങ്ങിപോയി.
അനിതഃ എന്താ ഇത്ര ക്ഷീണം, രേഖയുമായി, മ്മം..എന്തെ നിങ്ങള്‍ വീണ്ടും തുടങ്ങിയോ.
കണ്ണന്‍ഃ അയ്യെ നീ എന്നെ അങ്ങനെയാണോ കാണുന്നെ. അവള്‍ നല്ല ഡെസ്പായിരുന്നു. ഭര്‍ത്താവൊക്കെ അവളെ ചതിക്കുവായിരുന്നു.
അനിതഃ അയ്യോ സോറി ഏട്ടാ. ഞാന്‍ ചുമ്മ പറഞ്ഞയാ കേട്ടോ. ഞാന്‍ ദേ ഇപ്പോള്‍ വരും. വന്നിട്ട് ഫുള്‍ കഥ പറയണെ.
കണ്ണന്‍ഃ എവിടെയായി നീ, ഞാന്‍ വരണോ.
അനിതഃ വേണ്ട ഞാന്‍ ദേ ഇപ്പോള്‍ എത്തും. ബസിറങ്ങി നടക്കുവാ.
കണ്ണന്‍ഃ നടക്കുവാണോ.
അനിതഃ അതെ എന്തെ? നടന്ന് ഒരുപരുവമായി. ഫുള്‍ വിയര്‍ത്തു.