കണ്ണന്‍ഃ ങേ, ശരിക്കും? അപ്പോള്‍ അയാള്‍ നിന്നെ വീണ്ടും ചതിച്ചു അല്ലെ.
സങ്കടത്തോടെയാണ് പറഞ്ഞതെങ്കിലും കണ്ണന്‍ ഉള്ളില്‍ ചിരിച്ച് മറിയുകയായിരുന്നു. പക്ഷെ അവന്‍ പെട്ടെന്ന് തന്നെ സംയ്മനം പാലിച്ചു.
രേഖഃ അതെ. അയാള്‍ എന്നെ വീടിന് പുറത്താക്കി. എന്‍റെ ചേട്ടന്‍ ഉള്ളത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍.
രേഖയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
രേഖഃ ഞങ്ങള്‍ കൊണ്ടുപോയി കേസ് കൊടുത്തു. കൂടെ ഡിവോര്‍സിനും അപ്ലൈ ചെയ്തു. കേസില്‍ ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല.
കണ്ണന്‍ഃ എന്നിട്ട് കോടതി വിധി എന്തായിരുന്നു? മോന്‍ എന്തിയെ.
രേഖഃ മോനോട് ആരുടെ കൂടെ പോകണം എന്ന് ചോദിച്ചപ്പോള്‍ അവന്‍ മിണ്ടിയില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും തുല്യ അവകാശമാണല്ലോ. അവസാനം കോടതി തന്നെ വിധിച്ചു, വര്‍ഷത്തില്‍ 6 മാസം എന്‍റെ കൂടെ, 6 മാസം അയാളുടെ കൂടെ. ഇപ്പോള്‍ അയാളുടെ കൂടെയാണ്. ഗല്‍ഫില്‍.
കണ്ണന്‍ഃ ഓ…
എല്ലാം പറഞ്ഞ് കഴിഞ്ഞ് അവിടെ ഭയങ്കര മൂക്കമായിരുന്നു. ആരും ഒന്നും മിണ്ടിയില്ല.
കണ്ണന്‍ഃ മിസ്സിപ്പോള്‍ ഇനി എന്താ പ്ലാന്‍? തിരിച്ച് പോകുന്നില്ലെ?
ഒരു പ്രതീക്ഷയോടെയാണ് അവന്‍ ചോദിച്ചത്.
രേഖഃ ഇല്ലെടാ. എനിക്ക് അവിടെ ഇഷ്ടമല്ല, പേടിയാ. ഒരുപാട് അനുഭവിച്ചു. ഇനി വയ്യ. ഞാന്‍ പഴയ ജോലിയില്‍ തന്നെ പോകാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഡിസ്റ്റന്‍റായിട്ട് റിസേര്‍ച്ച് ചെയ്യുന്നുണ്ട്.
കണ്ണന്‍ഃ ഓ ഇതൊക്കെ എങ്ങനെ.
രേഖഃ വാശിയാടാ, അയാള്‍ അത് പോലെ എന്നെ മണ്ടിയാക്കി. അപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചതാ.
അപ്പോള്‍ രേഖയുടെ അമ്മ കയറി വന്നു. കണ്ണന്‍ വേഗം തന്നെ കൈയെടുത്ത് മാറ്റി. അവനെ നോക്കിയൊന്ന് പുഞ്ചിരിച്ച് അവര്‍ അകത്തേക്ക് പോയി.
കണ്ണന്‍ഃ അമ്മ ഒന്നും പറഞ്ഞില്ലെ?
രേഖഃ ഇല്ലെടാ, ഒന്നും പറഞ്ഞില്ല.
കണ്ണന്‍ഃ അപ്പോള്‍ മിസ്സ് ഇനി ഇവിടെ കാണുവല്ലെ?
രേഖഃ കാണുവെടാ. എന്താ?
കണ്ണന്‍ഃ ഏയ് ഒന്നുമില്ല. എന്നാലും വലിയ കഷ്ടമായി പോയി. മോനെ അപ്പോള്‍ ആറു മാസം കഴിയുമ്പോള്‍ ഇങ്ങോട്ട് കൊണ്ട് വരുമോ.
രേഖഃ തീരുമാനിച്ചില്ലെടാ. അവനെ അയാള്‍ അവിടെ ഒരു സ്കൂളില്‍ ചേര്‍ത്തു. അവന്‍റെ പഠിത്തവും അവിടെയാക്കി.