കണ്ണന്‍ഃ മിസ്സെ…
രേഖ വീണ്ടും അവനെ നോക്കി.
കണ്ണന്‍ഃ മിസ്സെ ഞാനെല്ലാം അറിഞ്ഞു.
രേഖ എന്ത് എന്ന് ഭാവത്തില്‍ അവനെ നോക്കി.
കണ്ണന്‍ഃ മിസ്സ് ഇവിടെ വന്നതും, ഡിവോഴ്സായതും എല്ലാം.
രേഖ അപ്പോഴും ഒന്നും മിണ്ടുന്നില്ല. പക്ഷെ മുഖത്ത് ഇപ്പോള്‍ ചെറിയ മാറ്റമുണ്ട്. ഒരാശ്വാസം പോലെ.
രേഖഃ ഓ അപ്പോള്‍ നീ എല്ലാം അറിഞ്ഞു അല്ലെ.
കണ്ണന്‍ഃ അറിഞ്ഞു മിസ്സെ, ശരിക്കും എന്ത് പറ്റി?
രേഖഃ അത്.
കണ്ണന്‍ഃ പറ മിസ്സെ നമ്മള്‍ തമ്മില്‍ അത്ര ഫോര്‍മാലിറ്റി വേണോ.
കണ്ണന്‍ അവളെ തണുപ്പിക്കാന്‍ ഓരോന്ന് പറഞ്ഞോണ്ടിരുന്നു.
രേഖഃ ശരി ഞാന്‍ പറയാം.
കണ്ണന്‍ കാതോര്‍ത്തിരുന്നു.
രേഖഃ അന്ന് ഞാന്‍ ഇവിടുന്ന് പോയപ്പോള്‍ ശരിക്കും സങ്കടത്തിലായിരുന്നു. എന്‍റെ നാടും, വീടും ജോലിയും, പിന്നെ….
കണ്ണന്‍ഃ പിന്നെ…
രേഖഃ പിന്നെ നീയും.
അത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു തിളക്കം അവന്‍ കണ്ടു.
രേഖഃ അമ്മയുടെ ചേട്ടന്‍റെയും നിര്‍ബന്ധപ്രകാരം. ഇഷ്ടമല്ലാഞ്ഞിട്ട് പോലും മോന്‍റെ ഭാവിക്ക് വേണ്ടിയാണ് ഞാന്‍ അവിടെ പോയത്. പക്ഷെ..
കണ്ണന്‍ഃ പക്ഷെ?
രേഖഃ പക്ഷെ അയാള്‍ എന്നെ ചതിക്കുവായിരുന്നെടാ. എന്‍റെ ഭര്‍ത്താവ്, വെറും ചെറ്റയാണെടാ അയാള്‍.
അത് പറയുമ്പോള്‍ രേഖയുടെ മുഖത്ത് ഒരുതരം വെറുപ്പും ഭയവും. കണ്ണന്‍ അവളുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു. അവളുടെ കൈയുടെ മേലെ കൈവെച്ച് അവന്‍ അവളെ ആശ്വസിപ്പിച്ചു. രേഖ ഇപ്പോള്‍ കുറച്ച് തണുത്തിട്ടുണ്ട്.
രേഖഃ എനിക്ക് അയാളെ ഇഷ്ടമുണ്ടായിട്ടല്ല ഞാന്‍ പോയത്. അമ്മയുടെ നിര്‍ബന്ധപ്രകാരം, പിന്നെ മോന് വേണ്ടിയും. പക്ഷെ അവിടെ ചെന്ന് അയാളുടെ വിധം മാറി.
കണ്ണന്‍ഃ അയാള്‍ എന്താ ചെയതത്.
രേഖഃ അയാള്‍ക്ക് വേണ്ടത് മോനെ ആയിരുന്നെടാ. അതിനാണ് ആ ദുഷ്ടന്‍ എന്നെ വിളിച്ച് വരുത്തിയത്. അവിടെ ചെന്ന് ഒരു ആറുമാസത്തോളം കുഴപ്പമൊന്നുമില്ലായിരുന്നു. ഞങ്ങള്‍ തമ്മില്‍ പഴയ ബന്ധമില്ലായിരുന്നെങ്കിലും മോനെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥാപിക്കാന്‍ അയാളോ ഞാനോ ശ്രമിച്ചില്ല.
കണ്ണന്‍ഃ പിന്നെ എന്താണ് ഉണ്ടായത്.
രേഖഃ പിന്നീടാണ് അയാളുടെ കളികള്‍ എനിക്ക് മനസ്സിലായത്. മോനെ തിരിച്ച് കിട്ടാന്‍ അയാള്‍ കളിച്ച കളികളാണ് ഇത് എന്ന്. അയാള്‍ക്ക് അവിടെ വെറെ കാമുകിയൊക്കെ ഉണ്ട്.