അമ്മു : ശെരി എന്നാ ഹെയർ കളർ മാത്രം ചെയ്തിട്ട് വരാ
ഞാൻ : എന്തിന് 😡അതിന്റെ കാര്യം എന്താ
അമ്മു : ഞാൻ പോവും ഞാൻ ഒരു മണിക്കൂർ തപ്പി പിടിച്ച കളറാ ഞാൻ പോവും ഒരുപാട് ഇല്ല ടാ ലൈറ്റ് ടച്ച് മാത്രം…. പ്ലീസ്
ഞാൻ : ചുമ്മാ കാശ് കളയാൻ
അമ്മു : അതാണോ നീ തരണ്ട ഞാൻ കൊടുത്തോളാ സമാദാനം ആയോ….
ഞാൻ : അതല്ല കുട്ടാ ശേ നീ പറയുന്ന കേക്ക്
അമ്മു : വേണ്ട എനിക്ക് വെഷമായി….🤭
ഞാൻ : ശെരി പൊക്കോ… എത്തീട്ട് എന്നെ വിളിക്കണം
അമ്മു : ശെരി…ഓക്കേ… തെങ്ക്സ് 😁
പത്മിനി : എന്താ അമ്മു ഇന്ദ്രജിത്ത് പോണ്ടാ പറഞ്ഞതാണോ
അമ്മു : ഇല്ല ഇങ്ങനെ പറയാറില്ല പപ്പാ എന്താണോ എന്തോ ചെലപ്പോ ഒള്ള സൗന്ദര്യം പോണ്ടാ വച്ചാവും
പത്മിനി : അമ്മു സുന്ദരി തന്നെ പക്ഷെ പാർലർ പോണ്ടാ പറയാൻ അയാൾക് റൈറ്റ് ഒണ്ടോ
അമ്മു : 😳
പത്മിനി : ശിവ ഇങ്ങനെ അല്ല എന്റെ എല്ലാ ആഗ്രഹവും സാദിച്ച് തരും… 😊
അമ്മു : 😊ഗുഡ് ഗുഡ്
പത്മിനി : അയാള് എങ്ങനെ ആണ്
അമ്മു : ആര് ഇന്ദ്രനോ
പത്മിനി : ഹാ
അമ്മു : എന്താ
പത്മിനി : ടോക്സിക് ആണോ അടിക്കാ അങ്ങെനെ
അമ്മു : പിന്നെ പിന്നെ എന്നും വന്ന് എന്നെ കുനിച്ച് നിർത്തി ഇടിക്കും
പത്മിനി : ശെരിക്കും 😳
അമ്മു : 😂ഒന്ന് പോ പപ്പാ കണ്ണൻ എന്നെ ഇത് വരെ വാക്ക് കൊണ്ട് പോലും നോവിച്ചിട്ടില്ല…
കൊറച്ച് പോയതും പെട്ടെന്ന് ഒരു സ്കൂട്ടർ അവർടെ കാറിനെ കടന്ന് പോയി….
സ്കൂട്ടറിന്റെ പിന്നീന്ന് എറങ്ങിയ ആളെ അമ്മു ഒരു ചിരിയോടെ നോക്കി
മഹാ അമ്മു ഒരു ചിരിയോടെ പറഞ്ഞു
മഹ കൂടെ ഒള്ള കൂട്ട്കാരിയെ പറഞ്ഞ് വിട്ട് കാറിന്റെ അടുത്തേക്ക് പോയി