“ഹമമ് ചേച്ചിക്ക് എന്തായിരുന്നു പ്രശ്നം?”
“ശ്വാസം മുട്ടല് പിന്നെ യാത്ര ചെയ്യുമ്പോൾ ഛർദ്ദി”
“ഇപ്പോഴുമുണ്ടോ ഇങ്ങനത്തെ പ്രശ്നം?”
“ഇല്ലെട അത് ഹൈസ്കൂൾ ആകുമ്പോഴേക്കും മാറി.. കുറേ കാലം ഒരു ഹോമിയോ മരുന്ന് കുടിച്ചു..എടാ ഞാൻ എന്റെ കഥ പറഞ്ഞു നിന്നെ ബോറടിപ്പിക്കുന്നുണ്ടോ?”
“ഏയ് ചേച്ചി ച്ചേചിയുടെ കഥ ഇവിടെ എന്തെങ്കിലും പറഞ്ഞോ???? ഒരു ചെറിയ കഷണം മാത്രമല്ലേ പറഞ്ഞുള്ളൂ.. ബാക്കി ഞാൻ കേൾക്കാൻ വേണ്ടി നിക്കുവാ..”
“എന്താണ് എന്റെ കഥയിൽ സ്പെഷ്യൽ?”
“പുതുതായി കേൾക്കുന്ന ഏത് കാര്യവും എനിക്ക് സ്പെഷ്യൽ ആണ്”
“എന്നാല് തന്റെ കഥ പറ കേൾക്കട്ടെ?”
“എനിക്ക് എന്ത് കഥ.. കഥയില്ലാത്തവനേ എന്നാണ് നാട്ടുകാരും വീട്ടുകാരും വിളിക്കുന്നേ..”
“ഹഹ അഹഹഹഹഹഹഹ “
“സത്യായിട്ടും..”
“അത് എല്ലാവരെയും പറയുന്നത് അല്ലേ? പക്ഷേ താൻ അങ്ങിനെ പറഞ്ഞു കേട്ടപ്പോൾ ചിരിച്ചു പോയതാ സോറി..”
“ദാ അതിനും സോറി.. നമ്മൾ കൂട്ടുകാരല്ലേ? പിന്നെന്തിനാ സോറി..”
“എന്നാലും ഞാൻ അത് കേട്ട് ചിരിച്ചിട്ട് തനിക്ക് വിഷമമയെങ്കിൽ ..”
“ചിരിച്ചതല്ലേ കരഞ്ഞതല്ലാലോ? അതിനു എനിക്ക് വിഷമമില്ല.. ഞാൻ കാരണം ഒരാൾ കരയാൻ പാടില്ല..” ഞാൻ ഭയങ്കര തത്വജ്ഞാനി ആയി മാറി..
“ഹം ശരിയാ ഞാനും അങ്ങനെയായാ ചിന്തിക്കാറ്.. പക്ഷേ ഇടക്ക് ദേഷ്യം വരുമ്പോൾ അതൊക്കെ മറന്നുപോകും..”
“അത് പിന്നെ നമ്മളൊന്നും വലിയ മഹാന്മാർ അല്ലാലോ? വികാരവും വിചാരവുമുള്ള സാധരണ മനുഷ്യരല്ലേ?”
“ഹമമ് അവസാനം പറഞ്ഞത് ശരിയാ.. ഹഹഹഹഹ. അതായിരിക്കും ഫുൾ ടൈം ഇങ്ങനെ പഠിക്കാതെ ഇതും വച്ചിരിക്കുന്നത് അല്ലേ?”
“അതെന്താ ചേച്ചി അങ്ങനെ പറഞ്ഞേ?”
“അല്ല ഇപ്പോഴാണ് മനസ്സിലായത് പിള്ളേര് ഫുൾ ടൈം ഓൺലൈനിൽ ഒക്കെ ഇരിക്കുന്നതിന്റെ രഹസ്യം?”
“എന്തേ ഞാൻ ചേച്ചിയോട് ..”
“തന്നെയെല്ല പൊന്നേ പറഞ്ഞത്.. നേരത്തെ താൻ പറഞ്ഞ വികാരവും വിചാരവും ഒക്കെ കൂട്ടി പറഞ്ഞതാ.. താൻ അന്ന് ഇന്റർനെറ്റിനെ പറ്റി പറഞ്ഞപ്പോഴാ അതിൽ എന്തെല്ലാം എത്രത്തോളം ഉണ്ടെന്ന് അറിഞ്ഞത്….അത് പിള്ളേരെയൊക്കെ എത്രത്തോളം സ്വാധീനിക്കുമെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.”
“ഞാൻ വിചാരിച്ചു,,,,,,”
“താനൊന്നും വിചാരിക്കേണ്ട….തന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്..”