വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Posted by

 

രൂപ : നീ പോയേ ആദി

 

ആദി : ടി ചെറിയ രീതിയിൽ വിവാഹം നടത്തുന്നതിൽ നിനക്ക് വിഷമം ഒന്നും ഇല്ലല്ലോ അല്ലേ

 

രൂപ : ഇല്ലെന്ന് എത്ര തവണ പറയണമെടാ

 

ആദി : അല്ല വെറുതെ ചോദിച്ചെന്നെ ഉള്ളു

 

ആദി പതിയെ ബൈക്ക് ആന്റിയുടെ വീടിനു മുന്നിൽ നിർത്തി

 

ആദി : വാടി പോകാം

 

ഇത്രയും പറഞ്ഞു ആദി ഗേറ്റ് തുറന്ന് അകത്തേക്ക്‌ കയറി പിന്നാലെ രൂപയും പെട്ടെന്നാണ് വീടിനുള്ളിൽ നിന്ന് ആന്റി പുറത്തേക്കു വന്നത്

 

ആന്റി : എന്താ രണ്ടും കൂടി ഇങ്ങോട്ട് വരരുതെന്ന് നിങ്ങളോട് പറഞ്ഞിട്ടുള്ളതല്ലേ

 

രൂപ : ഞങ്ങൾ അച്ഛമ്മയെ കാണാൻ വന്നതാ

 

ആന്റി : അവരെ കാണാൻ എപ്പോഴും ഇങ്ങനെ വരണം എന്നില്ല വല്ലതും പറ്റിയാൽ ഞാൻ വിളിച്ചറിയിച്ചോളാം

 

ഇത് കേട്ടാ ആദി പതിയെ പല്ലുരുമി

 

രൂപ : ഇങ്ങനെ ദുഷ്ടത്തനം പറയല്ലേ ആന്റി

 

ആന്റി : എന്റെ വീട്ടിൽ എന്ത്‌ പറയണം എന്ന് ഞാൻ തീരുമാനിക്കും

 

ആദി : രൂപേ നീ ഇവരോട് സംസാരിച്ചുകൊണ്ട് നിൽക്കാതെ പോയി പറയേണ്ടത് എന്താണെന്നു വച്ചാൽ പറയ്

 

ആന്റി : എങ്ങോട്ട് പോയി പറയാൻ ഞാൻ അവരെ ഇങ്ങോട്ട് വിളിക്കാം ഇവിടെ വച്ച് പറഞ്ഞാൽ മതി

 

തള്ളേ ഇങ്ങോട്ട് വാ പുന്നാര മോള് കാണാൻ വന്നിട്ടുണ്ട്

 

ആന്റി അകത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു

 

അല്പസമയത്തിനുള്ളിൽ അച്ഛമ്മ വീടിനു പുറത്തേക്ക്‌ എത്തി

 

ആന്റി : ഹോ നടത്തണം കണ്ടാൽ ഞാൻ ഇവിടെയിട്ട് എല്ലാം പണിയും ചെയ്യിക്കുകയാണെന്ന് തോന്നുമല്ലോ തിന്നുക കിടക്കുക ഇത് മാത്രമല്ലെ ചെയ്യുന്നുള്ളൂ ഇത്രയും അവശത വേണ്ട

 

അച്ഛമ്മ : രൂപമോളോ വാ മോളെ എന്താ അവിടെ തന്നെ നിന്നത്

 

രൂപ : വേണ്ട അച്ഛമ്മേ ഞാൻ കയറുന്നില്ല ഒരു കാര്യം പറയാൻ വന്നതാ

Leave a Reply

Your email address will not be published. Required fields are marked *