ആദി : ഞാൻ ഇതിനെ പറ്റിയൊക്കെ അവളോട് ചോദിച്ചതാ അമ്മേ അവൾക്കും ഇത് തന്നെയാ താല്പര്യം പിന്നെ സ്വർണ്ണം ഒന്നും ഇല്ലെന്ന് കരുതി അമ്മ വിഷമിക്കണ്ട ആവശ്യത്തിനുള്ളത് നമുക്ക് എടുക്കാം
അമ്മ : നീ കാശ് വല്ലതും കരുതി വച്ചിട്ടുണ്ടോ
ആദി : അധികം ഒന്നുമില്ല എങ്കിലും ഉണ്ട്
അമ്മ : ഉം അത് നന്നായി എന്റെ അക്കൗണ്ടിലും കുറച്ച് പൈസയുണ്ട് എല്ലാം കൂടി വച്ച് പറ്റുന്നത് പോലെ നമുക്ക് നടത്താം
ആദി : അത് മതി അമ്മേ നമ്മുക്ക് വേറെ ആരെയും കാണിക്കാൻ ഇല്ലല്ലോ പിന്നെ ഇന്ന് ഞാനും രൂപയും കൂടി അവളുടെ അച്ഛമ്മയെ കല്യാണം ക്ഷണിക്കാൻ പോകും
അമ്മ : ടാ അവിടെ പോയാൽ പ്രശ്നമാകില്ലേ
ആദി : എന്ത് പ്രശ്നം ഞങ്ങൾ വേറൊന്നിനുമല്ലല്ലോ പോകുന്നെ
അമ്മ : ഉം ശെരി അവരെന്തെങ്കിലും പറഞ്ഞാലും പ്രശ്നം ഒന്നും ഉണ്ടാക്കിയേക്കരുത്
ആദി : അതൊക്കെ എനിക്കറിയാം അമ്മേ
അന്നേ ദിവസം വൈകുന്നേരം
ആദി : അമ്മേ ഞങ്ങൾ ഇറങ്ങുവാണേ
അമ്മ : ശെരി നോക്കി പോയിട്ട് വാ
ആദി ബൈക്ക് പതിയെ മുന്നോട്ട് എടുത്തു
രൂപ : കല്യാണ കാര്യം അറിയുമ്പോൾ അച്ഛമ്മക്ക് വലിയ സന്തോഷം ആകുമായിരിക്കും അല്ലേടാ
ആദി : പിന്നല്ലാതെ കഴിഞ്ഞ തവണ പോയപ്പോൾ എന്ത് സ്നേഹമായിരുന്നു നിന്റെ ആ ആന്റി കാരണം ഒന്നും നല്ലത് പോലെ മിണ്ടാൻ പറ്റിയില്ല
രൂപ : ടാ ആന്റി ചിലപ്പോൾ പ്രശ്നമുണ്ടാക്കും നീ ഒന്നും പറഞ്ഞേക്കരുത് കേട്ടോ അവര് ചിലപ്പോൾ അച്ഛമ്മയെ കല്യാണത്തിന് വിടില്ല
ആദി : ഞാൻ ഒന്നും പറയില്ലെടി മൊട്ടെ
രൂപ : എന്ത് മൊട്ട എനിക്ക് മുടി വളർന്നല്ലോ ഇനിയും ഈ വിളി നിർത്താറായില്ലെ
ആദി : ഇല്ല എനിക്ക് നീ എപ്പഴും മൊട്ടച്ചിയാ