രാജൻ : മതിയെടി ഇപ്പോൾ തന്നെ ഷുഗർ കൂടുതലാ
റാണി : ശെരിയാ ചേച്ചി അധികം കൊടുക്കണ്ട
രാധ : അല്പം പായസം കുടിച്ചെന്ന് വച്ച് ഒന്നും വരാൻ പോകുന്നില്ല
രാജൻ : ടി ആദിക്ക് അല്പം കൂടി കൊടുക്ക്
ആദി : അമ്മോ വേണ്ടേ ഇപ്പോൾ തന്നെ വയറ് ഫുള്ളാ
റാണി : പായസം നന്നായിട്ടുണ്ട് കേട്ടോ ചേച്ചി
രാധ : ഇത് രൂപ ഉണ്ടാക്കിയതാ റാണി
റാണി : അല്ലെങ്കിലും അവൾക്ക് നല്ല കൈപുണ്യമാ
രാജൻ : അല്ല മാളുവിനെയും രൂപയെയും കണ്ടില്ലല്ലോ
ആദി : റൂമിലുണ്ട് മാമ രണ്ടും കൂടി മത്സരിച്ചിരുന്നു തള്ളുവാ
രാജൻ : അല്ല അവര് പായസം കുടിച്ചായിരുന്നോ
ആദി : അതൊക്കെ നേരത്തെ തട്ടി വിട്ടിട്ടുണ്ട്
രാജൻ : അപ്പോൾ എന്താ ആദി നിന്റെ അടുത്ത പ്ലാൻ റിസൾട്ട് ഒക്കെ വന്നല്ലോ ഇനിയിപ്പോൾ എന്താ
ആദി : എന്തായാലും പ്രൈവറ്റ് സെക്ടറിൽ ഒന്നും വർക്ക് ചെയ്യാൻ പ്ലാൻ ഇല്ല ഞാൻ pcs നോക്കുന്നുണ്ട് പിന്നെ എനിക്കിപ്പോൾ നല്ല വർക്കും കിട്ടുന്നുണ്ട്
രാധ : ഏട്ടൻ കാരണമാ അവൻ ഒരു കൈ തൊഴിൽ പഠിച്ചത് അതില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കാര്യം കഷ്ടമായേനെ
രാജൻ : ഞാൻ എന്ത് ചെയ്തെന്നാടി അവന് കഴിവുള്ളത് കൊണ്ട് അവൻ പഠിച്ചു ശെരിക്കും പറഞ്ഞാൽ ഇപ്പോൾ എന്നെക്കാൾ നന്നായി ഇവൻ പണി ചെയ്യും ടാ ആദി ആ സൺ ഇലക്ട്രോണിക്സിന്റെ പ്രോടക്ട്സ് റിപ്പയർ ചെയ്യാൻ സ്ഥിരമായി ഒരാളെ വേണമെന്ന് പറഞ്ഞു നീ നോക്കുന്നുണ്ടോ
ആദി : ഇപ്പോൾ തന്നെ പണി കുറേ ഉണ്ട് അത് കൂടി ഏറ്റാൽ ശെരിയാകില്ല മാമ
രാജൻ : എന്നാൽ ഞാൻ വേറെ ആളെ ഏർപ്പാടാക്കി കൊടുക്കാം പിന്നെ സമയം കിട്ടുമ്പോൾ കടയിലോട്ട് ഒന്നിറങ്ങ്
ആദി : ഞാൻ നാളെ വരാം മാമ അവിടെയും കുറച്ച് വർക്ക് ബാക്കിയുണ്ട്