മിസ്സ് : ഉം മതി മതി… ചുമ്മാ സന്തോഷത്തോടെ പോകേണ്ട ഒരു ദിവസമായിട്ട് ഞങ്ങളൊക്കെ ഇവിടെ തന്നെ കാണും തോന്നുമ്പോൾ ഇങ്ങോട്ടേക്കു വാ
സ്‌നേഹ : സോറി ഞാൻ അല്പം ഇമോഷണലായി… എന്നാൽ ശെരി ഇനിയും ഓരോന്ന് പറഞ്ഞു നിങ്ങളെ വെറുപ്പിക്കുന്നില്ല
ഇത്രയും പറഞ്ഞു സ്നേഹ മൈക്ക് താഴേക്ക് വച്ച ശേഷം സ്റ്റേജിൽ നിന്നിറങ്ങി
മിസ്സ് : ഇനി ആരാ… വിഷ്ണു നീ ഒന്നും പറഞ്ഞില്ലല്ലോ വാ വന്ന് സംസാരിക്ക്
വിഷ്ണു : എനിക്ക് ഒന്നും പറയാനില്ല മിസ്സേ
മിസ്സ് : ചുമ്മാ കളിക്കാതെ വാടാ എല്ലാവരും സംസാരിച്ചല്ലോ പിന്നെന്താ നിനക്ക്
വിഷ്ണു : ഈ സംസാരമൊക്കെ ബോറു പരുപാടിയാ ഞാൻ അവരോടൊക്കെ നേരിട്ട് സംസാരിച്ചിട്ടുണ്ട്
മിസ്സ് : ടാ കളിക്കാതെ വാ
ഇത് കേട്ട വിഷ്ണു സ്റ്റേജിലേക്ക് വന്ന് മൈക്ക് വാങ്ങി
“എനിക്കങ്ങനെ പ്രത്തേകിച്ച് ഒന്നും പറയാനില്ല എല്ലാവരും നല്ല പോലെ പഠിക്കുക പിന്നെ ഒരു പ്രശ്നങ്ങളിലും പോയി ചാടാതെയും നോക്കണം ഞാൻ പോകുന്നു എന്നൊന്നും കരുതണ്ട എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി ഞാൻ പറന്നിങ്ങു വരും അപ്പോൾ എല്ലാവരോടും ഒരിക്കൽ കൂടി യാത്ര ചോദിക്കുന്നു ”
ഇത്രയും പറഞ്ഞു വിഷ്ണു മൈക്ക് തിരികെ നൽകി
കുറച്ച് പേർ കൂടി സംസാരിച്ച ശേഷം പ്രോഗ്രാം അവസാനിച്ചു കോളേജ് ടൈമിന് ശേഷം എല്ലാവരും പോകുവാനുള്ള ഒരുക്കത്തിൽ
ആദി : എന്താടി ഇങ്ങനെ വിഷമിച്ചിരിക്കുന്നെ
രൂപ : അവരൊക്കെ പോകുകയല്ലേടാ
ആദി : പിന്നെ പോകാതെ എന്നും ഇവിടെ പഠിക്കാൻ പറ്റുമോ അടുത്ത വർഷം നമ്മളും പോകണം
രൂപ : എന്നാലും… എന്തോ ഒരു വിഷമം പോലെ
ആദി : ഉം എല്ലാവർക്കും വിഷമം ഉണ്ടെടി അതൊക്കെ പയ്യെ മാറികോളും
പെട്ടെന്നാണ് വിഷ്ണു അങ്ങോട്ടേക്ക് എത്തിയത്
വിഷ്ണു : നിങ്ങളെന്താ പോകുന്നില്ലേ