ഇത് കണ്ട മാളു കരയുവാൻ തുടങ്ങി
മാളു : വേണ്ട അച്ഛാ ഏട്ടൻ.. 😭
റാണി വേഗം തന്നെ ആദിയുടെ അടുത്തേക്ക് എത്തി
റാണി : നിങ്ങള് എന്താ ഈ കാണിച്ചേ
റാണി വേഗം ആദിയുടെ ചുണ്ടിലെ ചോര തുടച്ചു മാറ്റി
രാജൻ : എന്റെ കുഞ്ഞിനെ പറഞ്ഞു പറ്റിച്ച ശേഷം ഏതോ കാശ് കാരിയെകണ്ടപ്പോൾ അവളുടെ പുറകെ പോയ ഇവനെയൊക്കെ പിന്നെ എന്താടി ചെയ്യേണ്ടത്…ഇവളുടെ കണ്ണീര് നീയും കണ്ടതല്ലേ ഒരു തവണയെങ്കിലും ഇവൻ നമ്മളോട് അവളെ പറ്റി പറഞ്ഞോ പോട്ടെ ഇവളോടെങ്കിലും പറഞ്ഞോ എന്നിട്ടവൻ വീണ്ടും കയറി വന്നേക്കുന്നു ഇനി നീ ഇവിടെ നിന്നാൽ ഇനിയും കിട്ടും വേഗം ഇറങ്ങി പോകാൻ നോക്ക്
ആദി : പോകാൻ തന്നെയാ വന്നത് ഞാൻ പറഞ്ഞത് പോലെ കഴിച്ച ശേഷമേ പോകു അതിന് മുൻപ് തല്ലി ഇറക്കുന്നെങ്കിൽ ഇറക്കിക്കോ
ഇത്രയും പറഞ്ഞു ചെയറിലേക്കിരുന്ന ആദി അവിടെ ഇരുന്ന ഒരു ഇല എടുത്ത് മുന്നിൽ വച്ച ശേഷം ചോറും കറികളും എടുത്ത് കഴിക്കാൻ തുടങ്ങി
അപ്പോഴേക്കും ആദിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ആ ചോറിലേക്ക് വീഴുന്നുണ്ടായിരുന്നു
ആദി കരഞ്ഞുകൊണ്ട് ഓരോ പിടിയും വായിലേക്ക് വച്ചു
ഇത് കണ്ട റാണിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു
ആദി : ഇത് ചിലപ്പോൾ ഞാൻ ഇവിടുന്ന് കഴിക്കുന്ന അവസാന ഭക്ഷണമാകാം ഇനി നിങ്ങളെ ശല്യം ചെയ്യാൻ ഞാൻ ഇങ്ങോട്ടേക്കു വരില്ല ഞാൻ നിങ്ങളോടൊക്കെ വലിയ തെറ്റാ ചെയ്തത് മാളുവിനെ കെട്ടാൻ പറ്റില്ലെന്ന് ഞാൻ നിങ്ങളുടെ മുഖത്തു നോക്കി പറയണമായിരുന്നു പക്ഷെ എന്നെ കൊണ്ട് അതിന് പറ്റിയില്ല കാരണം നിങ്ങളെ വേദനിപ്പിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് പക്ഷെ മാളുവിന് ഞാൻ എപ്പോഴാ ആശ കൊടുത്തത് കുഞ്ഞുനാൾ മുതൽ അവൾ എനിക്ക് എന്റെ അനുജത്തിയാ ഒരു നൂറ് വട്ടം ഞാൻ അത് ഇവളോട് പറഞ്ഞിട്ടുമുണ്ട് ഇല്ലേ