ആളി കത്തുന്ന തീയില്‍ നിർ വികാരമായി രാജു തൊട്ട് അടുത്ത് തന്നെ ഉണ്ടായിരുന്നു….. എന്റെ ഉള്ളില്‍ അന്ന് പ്രതികാര ദാഹം ഉടലെടുത്തു……
അജുവും ആദിയും കൂടെ അന്ന് അവനെ ഒരു പ്രശ്നത്തിന് പോകാൻ അനുവദിച്ചില്ലായിരുന്നു……… അതേ അജു ഇന്ന് ഇല്ലെന്ന് ഉള്ള സത്യം മനസ്സിലാക്കിയ അവന്‍,, തന്റെ പ്രിയ സുഹൃത്തുക്കൾ ഈ ഗതി വരുത്തിയ ആ 7 പേര് അവന്‍ ഒരിക്കലും മറക്കില്ല.. അവന്റെ അതേ വേദന അവര്‍ക്കും നല്‍കണം എന്ന ചിന്ത മാത്രമാണ് അവന്റെ ഉള്ളില്‍ അപ്പോൾ……
അജുവിന്റെ… എല്ലാ മരണാനന്തര ചടങ്ങുകള്‍ തീർന്നു കഴിഞ്ഞാൽ അവരെ തേടി പോവുക എന്നതായിരുന്നു അവന്റെ ലക്ഷ്യം……….അതിനായി അവന്‍ ആദ്യം തിരഞ്ഞത് ആ വീഡിയോ ആണ്… അതിൽ ആദിയുടെ മുഖം മാസ്ക് ഉള്ളത് കൊണ്ട് മനസ്സിലാവില്ല അവനെ അറിയാവുന്നവർ ഒഴികെ….. വിഡിയോ എടുത്തത് തന്റെ നാട്ടില്‍ ഉള്ളതും അവന്റെ കോളേജ് ഉള്ളതും ആയ ആരോ ആണ്…. കാരണം അതിന്റെ കൂടെ പുറത്ത് വന്ന ഓഡിയോ പറയുന്ന ആൾക്ക് ആദീനയും അജുവിനോടം എന്തോ വ്യക്തി വൈരാഗ്യം ഉള്ളത് പോലെ അവന് തോന്നി…. അതുകൊണ്ട് ആണ് അവരെ അവന്‍ കൃത്യമായി എടുത്ത് പറഞ്ഞത്…… പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ ആണ് രാജു ശ്രദ്ധിച്ചത് അവരെ തല്ലുന്ന സല്‍മാന്‍ മാത്രം ശെരിക്കും കാണാന്‍ സാധിക്കുന്നുള്ളൂ… ബാക്കി ഉള്ളവരുടെ മുഖ ബ്ലെര്‍ ആയിരുന്നു….. അവന്റെ അന്വേഷണം ഇവർ രണ്ട് പേരില്‍ നിന്ന് ആരംഭിച്ചു……..
അധ്യായം – 5 രേണുവിന്റെ വിശ്വാസം….
നീണ്ട 15 ദിവസത്തിന് ശേഷം ആദിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു…. അവരുടെ എല്ലാവരുടെ മുഖത്ത് അന്നേരമാണ് അല്‍പം തെളിച്ചം വന്നത്……. അവന്റെ 3 സഹോദരങ്ങളും അവനെ പൊന്ന് പോല ശുശ്രൂഷിച്ചൂ….. അങ്ങനെ നാല് മാസം കടന്ന് പോയി അവന്റെ സ്ഥിതിയിൽ ഒരു മാറ്റവും ഉണ്ടായില്ല…… അവന്‍ ഇനി ഉണരുകയില്ലെന്ന് അവരുടെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞു… അവനെ മരിക്കാം വിടൂ എന്ന് വരെ പലരും പറഞ്ഞു….. അതിൽ ഒന്നും അവന്റെ കുടുംബം തളര്‍ന്നില്ല…..