എന്തെങ്കിലും കുഴപ്പം ഉണ്ടോ അച്ഛാ…… “””
അതൊക്കെ നേരില്‍ കാണുമ്പോ പറയാം… “””
ദേവന്‍ റെയിൽവേ സ്റ്റേഷന് സമീപം എത്തി അവളെ പിക് ചെയ്യ്തൂ…..
ഇനിയെങ്കിലും കാര്യം എന്താണെന്നു തെളിച്ച് പറ അച്ഛാ…….. “”””
അത് മോളെ നമ്മുടെ കാർ ആക്സിഡന്റ് ആയ വിവരമാണ് നീ ഇറങ്ങുമ്പോള്‍ ആ പൊലീസ് വിളിച്ച് പറഞ്ഞത്…..കാർ കൊണ്ട് പോയത് ആദിയാണ്…..അവനെ ഞാൻ വിളിച്ചിട്ട് ഒന്നും കിട്ടുന്നില്ല…… വളരെ പിരിമുറുക്കത്തോടെ അയാൾ പറഞ്ഞു നിർത്തി…
ആദിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ…. എന്റെ ഈശ്വരാ എന്റെ അനിയനെ കാത്തു രക്ഷിക്കണേ……. ഒരു വേവലാതിയോടെ അവൾ പറഞ്ഞു…….
ദേവന്‍ തുടർന്നു…..അവരെ കൊണ്ട് പോയത് തലശ്ശേരിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ്…. നിന്റെ ആരെങ്കിലും അവിടെ ഉണ്ടോ?? ഉണ്ടെങ്കില്‍ വേഗം വിളിക്ക്… നമ്മള്‍ നേരെ അങ്ങോട്ടാണ് പോകുന്നത്….. തലശ്ശേരിയിൽ രേണുവും പാറുവുമുണ്ടല്ലോ……… അവർ അവിടെ നോക്കിക്കൊള്ളും…… അയാൾ കണ്ണ് രണ്ടും റോഡിലേക്ക് നോക്കി വണ്ടി പായിച്ചു……
എന്നാലും അവന്റെ കൂടെ ആരെയകും പോയത്…. “””” ഒരു സംശയത്തോടെയാണ് രേവതി ചോദിച്ചത്…. അപ്പൊ തന്നെ രാജു അവരെ ഫോൺ വിളിച്ചു…
ദേവന്‍ ചേട്ടാ അജുവിനെ കാണാനില്ലെന്ന് അവന്റെ അമ്മ പറഞ്ഞു……….. രാവിലെ അവനെ കാണാന്‍ ആദി വന്നെന്നും പറഞ്ഞു…. അവന്‍ നിങ്ങളുടെ അടുത്ത് അവര്‍ ഉണ്ടോയെന്ന് അറിയാനാണ് ഞാൻ ഇപ്പൊ വിളിച്ചത്……. അവരുടെ രണ്ടു പേരുടെ ഫോണും സ്വിച്ച് ഓഫാണ്…. “” “”””
എടാ രാജു ഞാനാ രേവതി ചേച്ചിയാണ്….. നീ വേഗം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോകണം….
എന്താ ചേച്ചീ….. ചേച്ചിയുടെ ശബ്ദം വല്ലാതെ ഇരിക്കുന്നു…… ?? “”” “
അത് രാജു അവർ സഞ്ചരിച്ച കാര്‍ ആക്സിസ് ആയി….. ഒരാളെ കോഴിക്കോടും മറ്റേയാളെ തലശ്ശേരിയിലുമാണ് കൊണ്ട് പോയത്, അവരിൽ ആരെയാണ് എവിടെ കൊണ്ട് പോയതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല……. നീ ഒരു കാര്യം ചെയ് അവിടെ രേണുവും പാറുവും ഉണ്ടാവും അവരെ നീ കാര്യങ്ങള്‍ മയത്തിൽ പറഞ്ഞ് മനസിലാക്കുക, എന്നെപോലെയോ അച്ഛനെ പോലെയോ അല്ല അവർ അവന് എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ക്ക് പിന്നെ ഒരു നിയന്ത്രണവും ഉണ്ടാവില്ല….. “”””