കുട്ടികൾ അല്ല അവൾ മാത്രം… എന്തോ തെറ്റിധാരണയുടെ പേരില്‍ ആവും അവൾ എന്നെ തല്ലിയത്.. ആ വീഡിയോ എന്നെ തല്ലുന്ന കുട്ട്യേ ചേച്ചി കണ്ടുവോ… “”””.
നിന്റെ മുഖം തന്നെ മരിയാതിക്ക് കാണുന്നില്ല… അതും പോരാത്തതിന് തിരിഞ്ഞു നിന്ന് നിന്നെ തല്ലിയ കുട്ടിയെ എങ്ങനെ കാണാനാണ്…. “””””
ചേച്ചിക്ക് അറിയുമോ ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ്…. എനിക്ക് അവളെ കണ്ടത് മുതൽ അതാണ് തോന്നിയത്…. “”””””…
നിനക്ക് അത് പറയാം അവൾ കാരണം ഈ ഒരു വര്‍ഷം തീ തിന്നത് ഞങ്ങൾ ഒക്കെയാണ്… ഇനി അവളെ എങ്ങാനും എന്റെ കൈയില്‍ കിട്ടിയാല്‍ ഞാനതിനെ തുണ്ടം തുണ്ടം വെട്ടും…. “””
വിട്ട് വിട്ട് നീ ഇങ്ങനെ ചൂടാവാതെ….. അവൾ കാരണം എന്റെ ലക്ഷ്യം തകര്‍ന്നത് ഞാൻ അത് ഓര്‍ത്തില്ല.. ഇനി കണ്ടാല്‍ ഞാനും തല്ലും ആ പന്നിയെ….. അരുൺ ഓസ്ട്രേലിയയിൽ എനിക്ക് ഒരു ജോലി അതും ഞാൻ ആഗ്രഹിച്ച കമ്പനിയുടെ സബ് ബ്രാഞ്ച് ആയതിനാൽ ഞാൻ അവളെ എപ്പോഴത്തേക്ക് വിട്ട്…. “””
വീര വാദം പറയാനാണ് എന്റെ അനിയന്‍ ബെസ്റ്റ്… പോടാ പോയി വല്ല തെണ്ടി പിള്ളേരേടും പറ നിന്റെ ഈ ആക്രോശം…… (എന്റെ അത്രയും ബിൽഡപ് ഒരു നിമിഷം കൊണ്ട് അവൾ തകർത്തു കളഞ്ഞു)..
ടു ബി കന്‍ഡിന്യൂട്….
അക്ഷര തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക…
എല്ലാവരോടും സ്നേഹം മാത്രം