. അല്ല ചേച്ചി…. ഞാൻ ഒരു സംശയം ചോദിക്കട്ടെ കഴിഞ്ഞ 10 മാസം അല്ലെ ഞാൻ കോമയിൽ കിടന്നത് അപ്പൊ പിന്നെ ഈ മാസം കണക്ക് പ്രകാരം നോക്കിയാൽ ഒരു വര്‍ഷം ഞാൻ കിടന്നത് പോലെ ഉണ്ടല്ലോ….??? “” “”.
ഒരു നിമിഷം അന്ധാളിച്ച രേണു തങ്ങൾക്ക് പറ്റിയ അബദ്ധം അപ്പൊ മനസിലാക്കി.
അതിന് കാരണം നീ അപ്പൊ 2 മാസം ഹോസ്പിറ്റല്‍ ആണ്,,, ശേഷം 4 മാസം വീട്ടിലും പിന്നീട് ഇവിടെയും ആണ് കഴിഞ്ഞത്….”” “”
അജു എന്നാലും എതാണ് എന്നെ വിളിക്കാത്തത്….അവന്‍ അവന്റെ അച്ഛനോട് ഉള്ള ദേഷ്യത്തില്‍ വീട് വിട്ട് ഇറങ്ങി പോയി എന്നലെ രാജു വിളിച്ചപ്പോ പറഞ്ഞത്… അവന്‍ മനസ്സിൽ ഓര്‍ത്തു.. രാജു അവന്‍ വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം ആതിരയെ കെട്ടി.. അതും ഞാൻ കോമയിൽ കിടക്കുമ്പോള്‍….. വീട്ടുകാർ ഇങ്ങനെ രണ്ടിനെയും വിട്ടാല്‍ ചീത്തപ്പേര് കേള്‍ക്കും എന്ന് ഓര്‍ത്തു കാണും… ഞാൻ വീട്ടില്‍ കിടക്കുമ്പോള്‍ ആവും നടന്നത്… എന്തൊക്കെ പ്ലാന്‍ ചെയ്ത് ആയിരുന്നു കല്യാണം ഒക്കെ… എല്ലാം അടപ്പടലം മൂഞ്ചി…. അവന്റെ കുട്ടി എങ്ങനെ ഉണ്ടാകും… ഒരു മാസം ആയെന്ന് അല്ലെ അവന്‍ പറഞ്ഞത്… നല്ല സുന്ദരി കൊച്ചാവും..
അതേയ് മാഷേ ഇങ്ങനെ സ്വപ്നം കണ്ടാല്‍ ലേറ്റ് ആവും വാ..നമുക്ക്.. വേഗം സ്ഥലം കാലിയാകാം……
ചേച്ചിയുടെ വിളി കേട്ടാണ് ആലോചനയിൽ നിന്ന് ആദി ഉണരുന്നത്…
ആയോ ചേച്ചീ…. എന്നാൽ പോകാം…… ബസ്സില്‍ ഇരുന്നും സ്വപ്നം കാണുന്ന ആദിയെ വിളിച്ചു അവൾ ചോദിച്ചു.. ഇതിന് മാത്രം നീ എന്താ ഈ കാണുന്നത്..??””””
അത് ചേച്ചി ചോദിച്ചില്ലെ പെണ്ണിന്റെ കാര്യം…
ഏത് നിന്റെ ആഗ്രഹം ചോദിച്ചപ്പോ നീ ഭര്‍ത്താവ് ആവണം എന്ന് പറഞ്ഞതോ.. നീ അത് ഇതുവരെ വിട്ടില്ലെ.. ഞാൻ നിന്നെ ചൂടാക്കിയത് അല്ലെ…
അതല്ല ചേച്ചി… എനിക്ക് ആദ്യമായി ഒരു കുട്ടിയോട് ഇഷ്ടം തോന്നിയിക്ക് അത് കാരണം കൊണ്ട് ആണ് നമ്മള്‍ ഇപ്പോൾ ഇവിടെ ഉള്ളത്… “””””.
ഏത് നീ ഇങ്ങനെ ആവാന്‍ കാരണം ആയ അവരോ?…