മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Posted by

നീ നിന്റെ ജാക്കറ്റ് ഉള്ളില്‍ രണ്ട് ഷർട്ട് ഇട്ടില്ലെ…. നിനക്ക് ഇപ്പോഴും അസുഖം ഭേദമായിട്ടില്ല…. ഇനി ഈ തണുപ്പ് കൂടി കൊണ്ട്‌ വല്ല അസുഖം വന്നാല്‍… സിദ്ധു എന്നെയാണ് ചീത്ത പറയുക….. “””””

ചേച്ചി പേടിക്കാതെ ഞാൻ അതൊക്കെ ഡീലാക്കിക്കെള്ളാം… ഇപ്പൊ ആ പാർക്ക് വരെ നമ്മുക്ക് ഇവിടെയുള്ള ഫേമസ് പാർക്കിലേക്ക് പോകാം……. “””

നീ ആ ബസ് കണ്ടോ അതിൽ പോകാം… അത് മോസ്കോ മൈൻ ടൗണിൽ എത്തിക്കും…. വാ “”””””

അവൾ അവനെയും കൂട്ടി സി 55 എന്ന നീല കളർ ബസ്സില്‍ കയറി…..

ദാ നീ ഇവിടെ ഇരിക്ക്… ഇതിലൂടെ നോക്കിയാൽ നിനക്ക് മോസ്കോ നഗരം ചുറ്റി കാണാന്‍ പറ്റും…”””””.. അവൾ അവനെ ഒരു വിന്‍ഡോ സീറ്റില്‍ ഇരിപ്പിച്ചു…..

ആദി ആ കാഴ്ചകള്‍ ഒക്കെ ഒരു കുട്ടിയെ പോലെ ആസ്വദിക്കുകയാണ്…… പല ഷോപ്പുകളും…. സ്തൂപം….. പൂക്കള്‍……ആളുകൾ…… പിന്നെ മഞ്ഞില്‍ കൂടി കളിക്കുന്ന കുട്ടികളെയും……

ആദി വാ ഇറങ്ങേണ്ട സ്ഥലം എത്തി…… അവനെ അവൾ നിൽക്കാൻ സഹായിച്ചു… അവന്റെ കൈ തന്റെ കൈകളില്‍ സുരക്ഷിതമാക്കി അവൾ പടികള്‍ സൂക്ഷിച്ചു ഇറങ്ങി….

ഹൈ മിസ്സിസ് സിദ്ധാര്‍ത്ഥ…..നിങ്ങൾ…. ഇന്ന് ഓഫാണോ..??

ഹേ ഫാദര്‍ സാം….. ഗുഡ് മോണിംഗ്… ഞാൻ ഇന്ന് ഇവന്റെ കൂടെ കൂടാമെന്ന് കരുതി…. ഒത്തിരി നാളായി ഇങ്ങനെ ഇവന്റെ കൂടെ നടന്നിട്ട്…..

അത് എന്തായാലും നന്നായി… ഞാൻ ഇവനെ കാണാൻ അങ്ങോട്ട് വരാനിരിക്കുകയായിരുന്നൂ…. നിനക്ക് ഞാൻ ആരാണെന്നു മനസ്സിലായോ….. എനിക്ക് നേരെ ഷേക് ഹാന്‍ഡ് തന്നിട്ട് അയാൾ ചോദിച്ചു….

ഹാ.. ചേച്ചി പറഞ്ഞിരുന്നു എന്നെ ചികിത്സിച്ച് ഭേദമാക്കിയത് നിങ്ങള്‍ ആയിരുന്നു….. “””

അതില്‍ ഞങ്ങൾക്ക് വലിയ പങ്ക് ഒന്നും ഇല്ല…. എല്ലാം മോന്റെ മനസ്സാനിധ്യം കൊണ്ട്‌ മാത്രമാണ് സംഭവിച്ചത്…. ഞങ്ങള്‍ ഒരു നിമിത്തം ആയെന്നു മാത്രം…….. മോളെ നിങ്ങള്‍ക്ക് വേണമെങ്കിൽ ഇനി ഇവിടെ നില്‍ക്കാം….. ഈ ചികിത്സക്ക് ഒരു പണം പോലും തരേണ്ട….. ഞങ്ങള്‍ക്ക് നിങ്ങളുടെ സേവനം മാത്രം മതി……. ഞങ്ങളുടെ ഗവ തന്നെ ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല….. ഒരു അഭയാര്‍ത്ഥി ആയത് കൊണ്ട്‌ മാത്രം പല ആനുകൂല്യങ്ങളും ങ്ങളുടെ കുട്ടികള്‍ക്ക് കിട്ടുന്നില്ല….. അതൊക്കെ പോട്ടെ മോന്‍ ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ…. “””

Leave a Reply

Your email address will not be published. Required fields are marked *