ശെരിക്കും രാജുവോ….. ഡി ചേച്ചി നീ ചുമ്മാ പുളു അടിക്കല്ലെ…. അവനെ ആരാണ് അറിയിച്ചത്… അവന്‍ ഞങ്ങളിൽ ആര്കെങ്കിലും എന്തെങ്കിലും പറ്റിയാൽ അതിന് കാരണക്കാരന്‍ ആയ ആരെയും വിടില്ല.. അതിപ്പോ ആരായാലും…… “””” അങ്ങനെ ഉള്ള അവന്‍ ഒത്തു തീര്‍പ്പ് ആകിയെന്നോ…..
അത് ഒന്നും എനിക്ക് അറിയില്ല അച്ഛൻ പറഞ്ഞു അത് അവർ കൈകാര്യം ചെയ്യുമെന്ന്….
നിനക്ക് അവനെ ശെരിക്കും അറിയാന്‍ പാടില്ലാഞിട്ടാണ്… പണ്ട് കോളേജ് ആര്‍ട്സ് ഡേ അന്ന് അജു അവന്റെ പെണ്ണിനോട് സംസാരിക്കുമ്പോള്‍ സെക്കന്‍ഡ് ഇയര്‍ എം എ ക്ക് പഠിക്കുന്ന ഒരു ജിമ്മൻ വന്ന് ചൊറിഞ്ഞു…. അജു അവനിട്ട് ഒന്ന് പൊട്ടിച്ചു…. ചുറ്റും അവന്റെ ആളുകൾ ആയതിനാൽ അജു വിനും അവന് അടി കിട്ടുന്നത് ഗ്രൗണ്ടില്‍ നിന്ന് കണ്ടു ഓടി വന്ന് പിടിച്ചു വെക്കാൻ നോക്കിയ എനിക്കും കിട്ടി…..
എന്നിട്ട്…. എന്ത് പറ്റീ….. രേണു ഒരു ആകാംഷയോടെ ചോദിച്ചു. (ഫ്ലാഷ് ബാക്ക്) എന്ത് പറ്റിയെന്നോ… രാജു അവന്റെ പെണ്ണിനെ കാണാന്‍ പോയത് ആയിരുന്നു….. അതിന്റെ ഇടക്ക് ആയിരുന്നു ഞങ്ങളെ തല്ലിയ കാര്യം ആരോ അവനെ വിളിച്ച് പറഞ്ഞത്….
(കോളേജിൻ പുറത്ത് ഒരു ആല്‍മരം ചുവട്ടില്‍) അജു : നീ എന്തിനാ മൈരെ അവന്മാരുടെ ഇടയിലേക്ക് വന്നത്? ഞാൻ : ഇതിപ്പൊ എനിക്ക് ആയോ കുറ്റം.. നിന്നെ അവർ കൂട്ടം കൂടി തല്ലുന്നത് ഞാൻ നോക്കി ……………നിൽക്കണോ. അജു : അവന്‍ ഒണ്ടാക്കാൻ വന്നേക്കുന്നു… നിന്നെ രക്ഷിക്കാന്‍ നോക്കിയതാണ് എനിക്ക് തല്ല് കൊണ്ടത്……. … മീരാ(അജു കാമുകി) : ഇനി അവന്റെ നെഞ്ചത്ത് കേറിക്കോ…. നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഒന്നിനും പോകണ്ടെന്ന്… നീ എന്റെ വാക്കിന് എപ്പോഴെങ്കിലും ഒരു വില തന്നിട്ട് ഉണ്ടോ.. അപ്പോഴും ഓരോ പ്രശ്നം ഉണ്ടാകും…. അജു : നിന്നെ പറ്റീ അനാവശ്യം പറഞ്ഞാല്‍ നോക്കി നിൽക്കാൻ എന്നെക്കൊണ്ട് പറ്റില്ല… ഞാൻ : അത് വിട്.. കഴിഞ്ഞത് കഴിഞ്ഞു… ഇനി നമ്മുക്ക് നമ്മുടെ വഴി.. അജു : ഇത് നീ വിട്ടാലും ഞാൻ വിടില്ല… അവന്മാരെ ഞാൻ പണിയും നീ നോക്കിക്കോ.. അപ്പോഴാണ് രാജു അവന്റെ ബുള്ളറ്റ് പറപ്പിച്ച് വന്നത്..അവന്റെ കൂടെ ബൈക്കില്‍ അവന്റെ പെണ്ണ് ആതിരയും ഉണ്ടായിരുന്നു….. രാജു : എന്താടാ നിന്റെയും ഇവന്റെയും കാലും കൈക്കും മുഖത്തും പറ്റിയത്.. ഞാൻ : അത് അളിയാ ഞങ്ങൾ കബഡി കളിച്ചപ്പേ വീണതാണ്… രാജു : ഞാൻ ചോദിച്ചത് അജുവിനോടാണ് നിന്നോട് അല്ല.. അവന്റെ ടോണ് മാറിയത് കണ്ടിട്ട് മീരയും കൂടെ ആതിരയും ഒന്ന് ഞെട്ടി.. ഞാൻ മനസ്സിൽ ഈശ്വരാ അവന്മാരെ കാത്തു കൊള്ളണെ….. അജു :അതാ ആ പി ജി അശ്വിനും പിള്ളേരും കൂടെ…….. എടാ ഞാൻ പറയുന്നത് കേള്‍ക്കൂ…