മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Posted by

ഇന്ന് രാവിലെ മുതൽ ഒട്ടും ചോരാതെ പെയ്യുന്ന മഴയാണല്ലോ…. ദേവന്‍ ഇതും പറഞ്ഞ് ഫോൺ എടുത്തു…

“””ഹലോ എന്താ സാറേ കാര്യം “”””

“””നിങ്ങളുടേത് ആണോ വെളള ഷിഫ്റ്റ്‌ കാർ “””

അതേ…… എന്താ പ്രശ്നം??………”””” ആ വണ്ടി ഇപ്പോൾ എവിടെയാണ് അറിയുമോ “”””

അത് എന്റെ മകന്‍ കൊണ്ട്‌ പോയതാണ്….. എന്താ സാറേ അവന്‍ വല്ല പ്രശ്‌നവും ഉണ്ടാക്കിയോ????

അത്… ആ…. വണ്ടി ഒന്ന് നമ്മുടെ മാഹി പാലത്തിന്റെ അടുത്ത് നിന്ന് ഒരു അപകടത്തില്‍ പെട്ടിട്ടുണ്ട്…. വണ്ടിയില്‍ 2 പേര് ഉണ്ടായിരുന്നു… ഒരാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ട്‌ പോയി… മറ്റെ ആളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.. നിങ്ങൾ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തണം…. “”

അതും പറഞ്ഞു അയാൾ ഫോൺ കാട്ടാക്കി….

ദേവന്‍ ഫോൺ പിടിച്ചു അതേ നില്‍പ്പിൽ തന്നെ കുറെ നേരം നിന്നു……

ദേവേട്ടാ… ആരാണ് ഇപ്പൊ വിളിച്ചത്?….. “”

ലക്ഷ്മിയുടെ ചോദ്യത്തിലൂടെയാണ് ദേവന്‍ ഉണര്‍ന്നത്…. അത് നമ്മുടെ വണ്ടി ഒന്ന് ആക്സിഡന്‍റ് ആയി അത് പറയാന്‍ വിളിച്ചതാണ്….. ഞാൻ എന്നാല്‍ ഒന്ന് അന്വേഷിച്ച് വരാം…..നീ പേടിക്കേണ്ട കാര്യം ഇല്ല…… അവന്……… ലക്ഷ്മീ¡¡¡”””””” ദേവന്‍ പറഞ്ഞു മുഴുവിക്കും മുന്നേ തന്നെ ലക്ഷ്മി അവിടെ തല കറങ്ങി വീണു….

മോനെ ഷാഹിദേ ഓടി വാടാ….അമ്മ…… തല കറങ്ങി…. വീണടാ….. “””

എന്താ അച്ഛാ പറ്റിയത്…….പെട്ടെന്ന് ഓടി വന്ന് ലക്ഷ്മിയെ പിടിച്ചിട്ട് അവന്‍ പറഞ്ഞു…

 

അതൊക്കെ ഞാൻ പറയാം നീ ആദ്യം അമ്മയെ കൊണ്ട്‌ വേഗം ഗവ ഹോസ്പിറ്റല്‍ പോകൂ…. ബാക്കി ഞാൻ നിന്നെ വിളിച്ച് പറഞ്ഞോളാം”””….

അയാൾ വേഗം തന്നെ തന്‍റെ കാറുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് വിട്ടു….. പോകുന്ന വഴി അയാൾ രേവതിയെ വിളിച്ചു…

എന്താ അച്ഛാ……. ഇപ്പൊ വിളിച്ചേ…. “””

അത് മോളെ നീ ഇപ്പൊ എവിടെ എത്തി…. “””

ഞാൻ ഇപ്പൊ ട്രെയിൻ കാത്തു നില്‍ക്കുവാ….”””.

അത് നന്നായി നീ ഒരു കാര്യം ചെയ്യ് എത്രയും വേഗം പുറത്ത്‌ വാ അച്ഛൻ പുറത്ത്‌ ഉണ്ടാവും…..”””

Leave a Reply

Your email address will not be published. Required fields are marked *