അങ്ങനെ ഒരു 44 ദിവസം വരെ ആളുകൾ മാറി മാറി വന്ന് ഇതേ പോലെ തുടർന്ന്… ഓരോ ദിവസം കൂടുന്തോറും ആവി എല്ലാ സ്ഥലങ്ങളിലും വരാൻ തുടങ്ങി…. അതിന് ശേഷം ഉള്ള ഒരു ദിവസം വൈകിട്ട് ആറു മണിയോടെ മൂന്ന് പേര്‍ അവരുടെ വീട്ടില്‍ എത്തി…. അവരുടെ കോലം കണ്ടാല്‍ ആരെയും ഭയപ്പെടുത്തുന്ന രീതിയിലാണ്….
ഹലോ എന്റെ പേര് ഫാദർ സാം.. ഇത് ഫാദര്‍ ജെറി ആന്‍ഡ് ആല്‍ബി.. ഞങ്ങൾ ആണ് ഇനി ആദിയെ നോക്കുന്നത്..”” “” “. … അയാൾ സ്വയം പരാജയപ്പെടുത്തി കൂടെ മറ്റുള്ളവരെ കൂടി പരിചയപ്പെടുത്തി…
രേണു അവരെ ഒന്ന് നോക്കി കറുത്ത ജുബ പോലെ ഉള്ള വസ്ത്രങ്ങള്‍ ധരിച്ച അവർ കൊന്ത അല്ലാത്ത എന്തോ ഒന്ന് കഴുത്തിൽ തൂക്കിയിട്ടുണ്ട്…. എല്ലാവർക്കും താടി ഉണ്ട്….. ഒരു തൊപ്പി മാത്രം സാം ഇട്ടിരുന്നു… സാം ഒഴികെ മറ്റ് രണ്ട് പേരും ഒന്നും മിണ്ടിയില്ല,,, അവർ തമ്മില്‍ റഷ്യൻ ഭാഷയിൽ മത്രം കാര്യം പറഞ്ഞു… ഇതൊക്കെ കണ്ടു അന്ധാളിച്ചു നില്‍ക്കുകയാണ് സിദ്ദു…….
സാം അയാളുടെ സഞ്ചിയിൽ നിന്ന് ഒരു വൈന്‍ തോന്നിക്കുന്ന കുപ്പി എടുത്തു…. പിന്നെ മേശപ്പുറത്ത് അയാളുടെ കുറെ വേരും ഇലയും മറ്റും വെച്ച്.. ശേഷം രേണു കേള്‍ക്കാനായി പറഞ്ഞു…
ഞാൻ ഈ ചെയ്യുനത് പോലെ നിങ്ങൾ ഇവന് നാല് ദിവസം കൂടുമ്പോ ചെയ്യണം… അത് പോലെ നാലാം ദിവസം വരെ ഞാൻ പരട്ടുന്ന മരുന്ന് കഴിക്കാൻ പാടില്ല… നാലാം നാള്‍ മത്രം കഴുകി വൃത്തിയാക്കി വീണ്ടും പുതിയത് പുരട്ടുക…. അയാൾ അവള്‍ക്ക് നിര്‍ദേശം കൊടുത്തു…..
ഉം””” എന്ന വാക് മാറ്റം അവൾ പറഞ്ഞു…
ഈ വേരും ഈ ഇലയും കൂടി ഈ കല്ല് കൊണ്ട് അരയ്ക്കുക.. ഒരു തുള്ളി പോലും വെള്ളം ഒഴിക്കാൻ പാടില്ല.. ഈ ചെടികള്‍ ധാരാളം വെള്ളം ഉണ്ട് അത് കൊണ്ട് അത് തന്നെ നമ്മുക്ക് ആവശ്യമായ വെള്ളം നല്‍കും”””””… അയാൾ അത് മിക്സ് ചെയതു കൊണ്ട് പറഞ്ഞു……