ഗുഡ് മോണിംഗ് മാഡം…. ഞാൻ വന്നത് രോഗിയെ കാണാനാണ്,,,
ഹോ…. വരൂ അകത്ത് വരൂ ദേ ആ മുറിയില്‍ ആണ് അവന്‍…. ആദി കിടക്കുന്ന റൂം കാട്ടി രേണുക മുഖത്ത് ഒരു ചിരി വരുത്തി പറഞ്ഞു…..
അവിടുന്ന് രക്ഷപ്പെടാൻ നോക്കിയ സിദ്ദുവിനെ അവൾ ഇടതു കൈ കൊണ്ട് പ്ലാന്‍റും ബെല്‍റ്റും കൂടെ പിടിച്ചു അടുക്കളയില്‍ കൊണ്ട് പോയി……
ദേ….. മനുഷ്യ നാണം ഇല്ലേ നിങ്ങള്‍ക്ക്…. രണ്ട് കുട്ടികളുടെ തന്ത എന്ന ഒരു വിചാരം നിങ്ങള്‍ക്ക് ഉണ്ടോ.. നമ്മള്‍ ഇവിടെ എന്തിന് വന്നത് എന്ന് ഓര്‍മ്മ ഉണ്ടോ…… നിങ്ങൾ വാ ബാക്കി നാട്ടില്‍ എത്തിയിട്ട് ശെരിക്കും ഞാൻ തരുന്നുണ്ട്….. അതും പറഞ്ഞു രേണു ആദി യുടെ റൂമിലേക്ക് പോയി….. അവിടെ അവള്‍ കാണുന്നത് അവളുടെ സഹോദരന്‍ വസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ച്… അവന്റെ മുന്‍ഭാഗം മാത്രം ഒരു തുണി വെച്ച് മറച്ച് ആ കുട്ടി എന്തോ ഓയിൽ പുരട്ടുന്നത്…… പെട്ടെന്ന് ഇത് കണ്ടപ്പോ രേണു ഒന്ന് പകച്ചു പോയി…. കയ്യിലെ ഗ്ലോവ് മാറ്റി സെർജിക്കൽ ഗ്ലോവ് ഉണ്ടായിരുന്നു… അവൾ രേണു മുന്നില്‍ നിന്നും അവന്റെ മുന്‍ ഭാഗം തുണി പൊക്കി അതിന്റെ ഉള്ളില്‍ കൈ കടത്തി ഓയിൽ പുരട്ടുന്നത്….. ശേഷം രേണുവിനോട് കൊറച്ച് ചൂട് വെള്ളവും മൂന്ന് തുണിയും കൊണ്ട് വരാൻ പറഞ്ഞു..
അവളുടെ പ്രവര്‍ത്തികൾ സൂക്ഷ്മയോടെ നിരീക്ഷിക്കുകയാണ് രേണു പിന്നീട് അങ്ങോട്ട്…. അവൾ തുണി വെള്ളത്തിൽ മുക്കി അവന്റെ തലക്ക് താഴെ വെച്ച് ബാക്കി രണ്ടും കൂടി കാലില്‍ വെച്ച് ശേഷം ശരീരം മൊത്തം തടവി….. ഒരു നീല നിറത്തില്‍ ഉള്ള ഒരു മരുന്ന് ആദി യുടെ ഫുഡ് പമ്പ് ചെയ്യുന്നതിലൂടെ കടത്തി വിട്ടു…. അപ്പോൾ അവന്റെ ശരീരം മൊത്തം ചൂട് വരാൻ തുടങ്ങി… അവന്റെ ശരീരത്തില്‍ നിന്നും ആവി പോകുന്നത് അല്‍ഭുത്തോടെ സിദ്ദു നോക്കി നിന്നു അവന്റെ കൂടെ രേണുവും.. ആവി വരാതെ ഉള്ള ഏരിയ ആണ് പ്രശ്നം എന്ന് അവൾ അവരോട് പറഞ്ഞു… അത് ആദി യുടെ കഴുത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന ഭാഗത്ത് ആണ് ഒട്ടും ആവി വരാത്തത്…. എന്ന് അവൾ പറഞ്ഞു കൊണ്ട് ആദിയെ ചെരിച്ചു കിടത്തി….. ശേഷം ഒരു ബ്രൗണ്‍ കളർ വെള്ളം അവന്റെ പമ്പീല്‍ ഒഴിച്ചു….