മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Posted by

അപ്പോൾ നിങ്ങളെ പോലീസ് പിടിക്കാറില്ലേ?…..

ഇല്ല മാഡം അവര്‍ക്ക് മാസാവസാനം ഒരു തുക ഞങ്ങൾ കൊടുക്കും. അത് കൊണ്ട് അവരുടെ ഭാഗത്ത് നിന്നും ഒരു പ്രശ്നം നമ്മുക്ക് ഉണ്ടാവില്ല.. എന്നിരുന്നാലും നമ്മള്‍ മ്മളെ സൂക്ഷിക്കണം ഒരു തെറ്റ് പറ്റിയാൽ നമ്മള്‍ ജീവിതകാലം മുഴുവന്‍ ജയിൽ കിടക്കേണ്ടി വരും… അത് കൊണ്ട് നിങ്ങൾ ആരുടെ കൂടെയും അധികം കൂട്ട് കൂടാനും നിക്കണ്ട… അധികം സംസാരിക്കരുത്…..! “”” “

സർ മാഡം നിങ്ങൾ ഇവിടെ ഇറങ്ങൂ…. മാത്യു വണ്ടി ഡോര്‍ തുറന്നു പുറത്ത്‌ ഇറങ്ങി പറഞ്ഞു….

നിങ്ങള്‍ ഇപ്പോൾ ഈ കാണുന്ന വീട്ടില്‍ റസ്റ്റ് എടുത്തോളൂ… ഞങ്ങളുടെ സാധനസാമഗ്രികള്‍ എല്ലാം ഈ വീട്ടില്‍ ഉണ്ട്… പിന്നെ നിങ്ങള്‍ ഞങ്ങളുടെ ഹെഡ് കോര്‍ട്ട് വരണ്ടേ ആവശ്യം ഇല്ല… എല്ലാ ദിവസവും രാവിലെ ഞങ്ങളുടെ സ്റ്റാഫ് ഇവിടെ വരും അവന് മരുന്ന് കൊടുക്കും….. മൂക്കില്‍ കൂടി അല്ലെ ഇപ്പൊ ഫുഡ് കൊടുക്കുന്നത്,,, അതിലൂടെ തന്നെ ഞങ്ങൾ മരുന്നും കൊടുക്കും…. ഞങ്ങൾ പറയുന്ന ഭക്ഷണം മാത്രം അവന് കൊടുക്കുക… നിങ്ങൾ കൊണ്ട്‌ വന്ന മരുന്നുകള്‍ ഇനി അവന് നല്‍കരുത്….. നിങ്ങളെ എപ്പോഴും ഞങ്ങളുടെ ആളുകൾ നിരീക്ഷിക്കും… അത് എപ്പോഴും ഓര്‍മയില്‍ ഇരിക്കട്ടെ….!!! “”” “ ബൈ….. നാളെ കാണാം… അവനെ ഉള്ളില്‍ ആക്കിയിട്ടുണ്ട് ഗുഡ് നൈറ്റ്‌…….

ഏട്ടാ നിങ്ങൾ എന്താ പഴം പുഴുങ്ങിയത് പോലെ നില്‍ക്കുന്നത്… അയാളോട് എന്തിലും ചോദിക്കാന്‍ പാടില്ലായിരുന്നോ???

എന്റെ രേണു നമ്മള്‍ ഇപ്പോൾ റഷ്യൻ ടെററിസ്റ്റ് കൈയിലാണ് അകപ്പെട്ടത്…. നീ അയാളുടെ ഷര്‍ട്ട് ഉള്ളില്‍ നോക്കിയോ….. അവിടെ ഒരു തോക്ക് ഉണ്ടായിരുന്നു…. അവരുടെ എല്ലാവരും ആയുധങ്ങള്‍ കൈവശം ഉള്ളവരാണ്…. നമ്മള്‍ ഇവിടുന്ന് ഇനി പുറത്ത്‌ പോകുമോ എന്ന് എനിക്ക് അറിയില്ല…..

ചുമ്മാ ഓരോന്ന് പറഞ്ഞു എന്റെ ദൈര്യം കൂടി കളയാതെ മനുഷ്യ….. എനിക്ക് തണുക്കന്നൂ… വാ നമ്മുക്ക് ഉള്ളിലേക്ക് പോകാം…… “”””””

ഞാൻ അടുത്ത് ഉണ്ടേ,….. നിങ്ങള്‍ ആ സാധനങ്ങൾ മൊത്തം റൂമിൽ കൊണ്ട്‌ പോയി വെക്ക്….. “””””

Leave a Reply

Your email address will not be published. Required fields are marked *