എല്ലാം നിങ്ങളുടെ ഇഷ്ടത്തിന് വിട്ട് തരുന്നു……. “””
അവന്റെ കൂടെ ഞാനും സിദ്ധാര്‍ത്ഥ് ഏട്ടനും പോകും ഞങ്ങള്‍ക്ക് അവരുടെ ചികിത്സാ രീതി മനസിലാക്കാനും, ചേട്ടൻ ആദി എന്തെങ്കിലും മാറ്റം ഉണ്ടെന്ന് ദിവസവും ചെക്ക് ചെയ്യാൻ സാധിക്കും… രേണു ഒറ്റ ശ്വാസത്തിൽ പറഞ്ഞു…. “”””
ബാകി ഉള്ളവര്‍ക്ക് എല്ലാം അറിയാം രേണു ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ അവളെ ആര്‍ക്കും പിന്തിരിപ്പിക്കാന്‍ പറ്റില്ല എന്ന്……
പിന്നീട് അരുണ്‍ അവിടുത്തെ ഭക്ഷണവും, സംസ്കാരവും, ഡ്രെസ്സും, ഭാഷയും എല്ലാം പറഞ്ഞു കൊടുത്തു……. വിസ മറ്റും അരുണ്‍ തന്നെ ശെരിയാക്കി കൊടുത്തു… എത്രയും പെട്ടെന്ന് പോകുവാൻ അവന്‍ നിര്‍ദേശം നല്‍കി….
പണത്തിന്റെ കാര്യം അവർ ചോദിച്ചപ്പോൾ അരുണ്‍ മറുപടി കൊടുത്തത്… അവർ ചികിത്സക്ക് ശേഷം മാത്രം പണം ആവശ്യപ്പെടൂ എന്നാണ്, അവന്‍ ആദ്യം പറഞ്ഞ ആള്‍ക്ക് ഒരു ലക്ഷം ഡോളർ ആണ് ആവശ്യപ്പെട്ട് എന്നും അവന്‍ പറഞ്ഞു…..
ഒരു കോടി രൂപ പോയാലും പ്രശ്നം അല്ല എന്റെ അനിയന് സുഖം പ്രാപിക്കണം എന്ന ഒറ്റ തീരുമാനത്തില്‍ ആണ് ആ മൂന്ന് സ്ത്രീകളും….
അങ്ങനെ അവർ ഡെല്‍ഹി വഴി ആണ് റഷ്യ പോയത്……… അവിടെ അപ്പോൾ തണുപ്പ് കുറഞ്ഞ കാലാവസ്ഥാ ആയിരുന്നു…….
അവർ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വന്നപ്പോഴേ അവരെ കാത്ത് പുറത്ത് ഒരു ആംബുലന്‍സും ഒരു കറുപ്പ് നിറത്തിലുള്ള ഒരു വാനും ഉണ്ടായിരുന്നു….
രേണു അവരുടെ ഈ പെരുമാറ്റം കണ്ട് ആദ്യം ഭയന്നെങ്കിലും…. ഇത് നിയമവിരുദ്ധ ചികിത്സ രീതി ആയിരുന്നു എന്ന് അവള്‍ക്ക് അവർ പറഞ്ഞു കൊടുത്തു…
(English to malayalam) ഹൈ എന്റെ പേര് മാത്യു… ഞാനാണ് നിങ്ങളുടെ ഇവിടുത്തെ ഗൈഡ്…. നിങ്ങളെ റഷ്യയില്‍ സ്വാഗതം ചെയ്യുന്നു….. “””
ഇത് എന്ത് കൊണ്ടാണ് ഞങ്ങളെ തട്ടി കൊണ്ട് പോകുന്ന രീതിയില്‍ കൊണ്ട് പോകുന്നത്??? രേണു അവളുടെ സംശയം ചോദിച്ചു…
അത് മാഡം ഇവിടെ നമ്മള്‍ ചെയ്യുന്ന ചികില്‍സ ഇവിടുത്തെ ഗവ. നിർത്തി വെച്ചതാണ്… നമ്മുടെ ചികിത്സക്ക് നമ്മള്‍ കാട്ടിലെ പല മരങ്ങളും ചെടികളും ഉപയോഗിക്കും… അത് ഇവിടെ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രം ഉള്ളു… ചുരുക്കി പറഞ്ഞാല്‍ വംശനാശം നേരിടുന്ന ഒരു തരം സസ്യങ്ങള്‍ ഉപയോഗിച്ചാണ് ഞങ്ങൾ നിങ്ങളെ ചികിത്സിക്കുന്നത്…. “””””