അങ്ങനെ ഇരിക്കെ ഒരു ദിവസം അരുണ്‍ ഒരു ഗംഭീര വാര്‍ത്തയുമായി നാട്ടിലേക്ക് വിളിച്ചു……
ഹലോ അച്ഛാ…… “”””
മോനെ അരുണ്‍…. സുഖമാണോടാ…… കുട്ടികൾ ഒക്കെ എന്ത് ചെയ്യുന്നു…….. “”” “”
അച്ഛാ…… അച്ഛൻ ഫോൺ ഒന്ന് സ്പീക്കര്‍ ഇട്ടെ…… എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാന്‍ ഉണ്ട്… “”””””
ദേവന്‍ അപ്പോൾ തന്റെ ഭാര്യയും മക്കളും അവരുടെ ഭര്‍ത്താക്കന്‍മാര്‍ വിളിച്ചു….
ഏട്ടാ എന്താ കാര്യം ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ട്…… “””
അച്ഛാ അമ്മാ….. ആദിയുടെ കാര്യത്തില്‍ ഇനി എന്ത് ചെയ്യാനാണ് നിങ്ങളുടെ തീരുമാനം????
ഞങ്ങൾക്ക് ജീവൻ ഉള്ള കാലം വരെ അവനെ ഞങ്ങൾ നോക്കും….. “””” ലക്ഷ്മി കണ്ണീരോടെ പറഞ്ഞു
ഞാൻ അത് അല്ല ഉദ്ദേശിച്ചത്……. നിങ്ങൾ അവനെ വേറെ വല്ല ചികില്‍സയും നോക്കാൻ പ്ലാന്‍ ഉണ്ടോ……. എല്ലാ കാലവും അവനെ അങ്ങനെ കിടക്കാനാണോ നിങ്ങളുടെ ആഗ്രഹം……. “”””
അത് അളിയാ നമ്മളുടെ അറിവിലുള്ള എല്ലാ ആയുർവേദ, ഇംഗ്ലീഷ്, അലോപ്പതി പോലെ സകലതും ഞങ്ങൾ എന്നന്വേഷിച്ചു അതിൽ ഒന്നും തെന്നെ ഒരു മാറ്റവും അവന് ഉണ്ടായില്ല… “” ഷാഹിദ് പറഞ്ഞു….
എന്നാ…… എന്റെ ഒരു കൂട്ടുകാരന്റെ ബോസ്സ് കുട്ടിക്ക് ഇങ്ങനെ ഒരു ആക്സിഡന്റ് പറ്റിയിട്ടുണ്ട്…. അവർ അവനെ റഷ്യയിൽ ഉള്ള മോസ്കോ സമീപം പ്രവര്‍ത്തിക്കുന്ന ഒരു പഴയ കെട്ടിടം ഒരു കൂട്ടം സന്യാസിമാര്‍ അവരുടെ കുട്ടിയെ നാല് മാസം കൊണ്ട് പഴേ പോലെ ആക്കി…..”””
നീ അത് വിശ്വാസിച്ചേ….. അതൊക്കെ വെറും പണം തട്ടുന്ന പരിപാടി ആണ്””””…. ഒരു ഡോക്ടർ ആയ സിദ്ധാര്‍ത്ഥ അതിനെ എതിര്‌ത്തു……
എന്‍റെ ഏട്ടാ…. ഞാൻ അവരെ നേരിട്ട് കണ്ടു, ആ കുട്ടി ഇപ്പോൾ നല്ല രീതിയില്‍ ആണ് കളിച്ച് നടക്കുന്നത്…. “””””
പാർവതിയും രേണുവും അവനെ സപ്പോര്‍ട്ട് ചെയതു….. അവര്‍ക്ക് അവരുടെ അനിയന്‍ ഒന്ന് ഉണര്‍ന്നു കണ്ടാല്‍ മതി എന്ന ചിന്ത…… രണ്ട് പേരുടെ പെരുമാറ്റത്തിൽ നിന്ന് ബാക്കി എല്ലാവർക്കും മനസ്സിലായി… അച്ഛാ അമ്മേ നിങ്ങൾ എന്ത് പറയുന്നു… “”””