‘എന്നെ അവിടെ തീ തിന്നാൻ ഇരുത്തിയിട്ട് നീ കൂളായി ഇറങ്ങി പോയി അല്ലേടാ പട്ടി തെണ്ടി…’
ഇഷാനി അവളുടെ ഡിക്ഷണറിയിലെ കൊടിയ തെറികൾ ഒക്കെ പ്രയോഗിച്ചു. മൂപ്പത്തി ശരിക്കും ദേഷ്യത്തിൽ ആണ് അപ്പൊ..
‘തീ തിന്നാൻ ഇരുത്തിയെന്നോ.. നീ എന്താ പറയുന്നേ..?
ഞാൻ ചോദിച്ചു
‘നീ എന്താടാ എനിക്ക് തന്ന പേപ്പറിൽ എഴുതിയത്..?
അവൾ കയ്യൊങ്ങി കൊണ്ട് ചോദിച്ചു
‘അതിപ്പോ നിനക്ക് വായിക്കാൻ അറിയില്ലേ.. ഐ.. ലവ്… യൂ…. അങ്ങനെ ആണ് അതിൽ എഴുതിയിരുന്നത്..’
‘എക്സാം സമയത്ത് ആണോ നിന്റെ പ്രേമം മൂത്തത്.. അത് സാർ ടൈ ചെയ്തു കൊണ്ട് പോയി.. അറിയോ നിനക്ക്..’
‘അതൂടെ ചേർത്താണോ നീ കൊടുത്തത്.. മണ്ടത്തരം.. അത് കീറി കളയാൻ മേലായിരുന്നോ..?
ഞാൻ ചോദിച്ചു
‘ഒറ്റ ഒരെണ്ണം തരും.. സാർ എന്റെ മുമ്പിൽ നിന്ന് മാറിയില്ല. പിന്നെ എങ്ങനെ ഞാൻ അത് കളയും.?
അവൾ വീണ്ടും കയ്യൊങ്ങി കൊണ്ട് ചോദിച്ചു
‘എന്നാൽ പിന്നെ അത് കുത്തി വരച്ചു കളഞ്ഞാൽ പോരായിരുന്നോ..?
ഞാൻ നിസാരമായി പറഞ്ഞു
‘എനിക്ക് ദേഷ്യം വരുന്നുണ്ടേ.. നീ ഓരോന്ന് കാണിച്ചു വച്ചിട്ട് പോയിട്ട് എനിക്കാണോ അതൊക്കെ നേരെ ആക്കണ്ട പണി..?
അവൾ എന്റെ കയ്യിൽ തല്ലി കൊണ്ട് പറഞ്ഞു
‘നീ ഉപദ്രവിക്കാതെ.. പുള്ളി അത് വലിയ കാര്യമായി ഒന്നും എടുക്കില്ല..’
ഞാൻ അവളെ കൂൾ ആക്കാൻ പറഞ്ഞു
‘നിനക്ക് അത് പറയാം. നിന്റെ പേപ്പറിൽ അല്ലല്ലോ എന്റെ പേപ്പറിൽ അല്ലെ അങ്ങനെ എഴുതിയേക്കുന്നെ.. സാർ അതെങ്ങാനും ക്ലാസ്സിൽ വന്നു പറഞ്ഞാൽ ഉള്ള അവസ്ഥ..’
ഇഷാനി തലയിൽ കൈ വച്ചു പറഞ്ഞു
‘അതൊന്നും ഇല്ലടി.. അങ്ങേർക്ക് നിന്നെ വലിയ കാര്യം ആണ്. നിന്നെ നാണം കെടുത്തുവൊന്നും ഇല്ല..’
‘അതാണ് ഏറ്റവും പ്രശ്നം. സാർ എന്നോട് സോഫ്റ്റ് കോർണർ വച്ചത് കൊണ്ട് പണ്ട് ഞങ്ങളെ വച്ചൊക്കെ ഇവിടെ കഥകൾ ഉണ്ടായിരുന്നു. ഇനി അങ്ങനെ എഴുതി എന്റെ ആൻസർ ഷീറ്റിൽ കണ്ടാൽ സാർ ഞാൻ അത് പോലെ എന്തെങ്കിലും ഉള്ളിൽ വച്ചു എഴുതിയത് ആണെന്ന് കരുതില്ലേ.. എന്റെ ദൈവമേ..!