കൃഷ്ണ വീണ്ടും സംശയത്തോടെ ചോദിച്ചു
‘വയ്യാഞ്ഞത് കൊണ്ടാടി എടുക്കാഞ്ഞത്..’
‘നിങ്ങൾ ഒരുമിച്ചാണോ വന്നത്.. രണ്ട് പേരും ഒരെ സമയത്ത് ലേറ്റ് ആയി വന്നു..?
വീണ്ടും കൃഷ്ണ ചോദിച്ചു ചോദിച്ചു കയറി പോകുകയാണ്
‘അല്ല. ഞാൻ ഇവിടെ വന്നപ്പോൾ ആണ് അവളെ കണ്ടത്. പിന്നെ ക്ലാസ്സിൽ കേറാൻ ഒരുമിച്ച് ഒരു കള്ളം പറഞ്ഞു എന്നെ ഉള്ളു..’
കൃഷ്ണയുടെ ചോദ്യങ്ങൾക്ക് ഒന്നും പിടി കൊടുക്കാതെ ഞാൻ തന്ത്രപരമായി രക്ഷപെട്ടു. ഞാൻ പറയുന്നത് അവൾക്ക് പൂർണ്ണ വിശ്വാസം ആകാഞ്ഞത് പോലെ തോന്നി. എന്തോ ഇഷ്ടക്കുറവ് മുഖത്ത് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ പിന്നെ അധികം മിണ്ടാൻ നിക്കാതെ അവൾ എന്റെ അടുത്ത് നിന്നും പോയി.. ഇഷാനി ഏറ്റവും ഒടുവിൽ ആണ് എക്സാം ഹോളിൽ നിന്നും പുറത്ത് വന്നത്. താമസിച്ചത് കൊണ്ട് അവൾക്ക് പരീക്ഷ എഴുതാൻ സമയം തികഞ്ഞോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു..
‘എങ്ങനെ ഉണ്ടായിരുന്നു.. ടൈം കിട്ടിയോ..?
ഞാൻ ചോദിച്ചു
‘കുഴപ്പം ഇല്ലായിരുന്നു.. സമയം ഒരു വിധത്തിൽ ഒപ്പിച്ചു…’
അവൾ ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയിൽ സംസാരിച്ചു
‘ഞാൻ പേടിച്ചു ഇനി നിനക്ക് സമയം കിട്ടാതെ പോകുമോ എന്നോർത്ത്..’
‘നീ എന്താ നേരത്തെ ഇറങ്ങിയത്..? ഒന്നും എഴുതി ഇല്ലേ..?
അവൾ സംശയത്തോടെ ചോദിച്ചു
‘ഞാൻ അല്ലേലും അവസാനം വരെ ഇരിക്കാറില്ലല്ലോ നിന്നെ പോലെ. ആവശ്യത്തിന് എഴുതി എന്ന് തോന്നുമ്പോ ഞാൻ ഇറങ്ങും..’
ഞാൻ മറുപടി കൊടുത്തു
‘ എന്നിട്ട് ഇന്ന് ആവശ്യത്തിന് എഴുതിയോ..?
അവൾ വീണ്ടും ചോദിച്ചു
‘ആ എന്ന് തോന്നുന്നു.. ജയിച്ചാൽ മതിയാരുന്നു..’
‘ജയിച്ചാൽ മതിയെന്നോ…? അപ്പോൾ ജയിക്കും എന്ന് ഉറപ്പില്ലേ.. നിന്നോട് ഞാൻ എന്ത് പറഞ്ഞിട്ടാ അവിടുന്ന് ഇറങ്ങിയത്.. നീ എന്നിട്ട് അതിന് വല്ല വിലയും കൊടുത്തോ..?
ഇഷാനി ദേഷ്യപ്പെടാൻ തുടങ്ങി
‘നീ ചൂടാകാതെ.. ഞാൻ ജയിക്കും..’
ഞാൻ പറഞ്ഞു
‘ജയിച്ചാൽ മതി.. ഇല്ലേൽ മോന് സുഖമാ..’
ഇഷാനി ദേഷ്യത്തോടെ എന്നെ കുത്തി നോക്കി കൊണ്ട് പറഞ്ഞു