‘ബാഗ് ഒന്നും എടുക്കുന്നില്ലേ..?
‘ഓ.. ഇല്ല..’
ഒരു താല്പര്യം ഇല്ലായ്മ എന്റെ പറച്ചിലിൽ ഉണ്ടായിരുന്നു
‘പേന പോലും എടുക്കുന്നില്ലേ..?
അവിൾ സംശയത്തോടെ വീണ്ടും ചോദിച്ചു
‘ആ അതിനി അവിടെ ചെന്നിട്ടു ആരോടെങ്കിലും ചോദിക്കാം.. നിന്റെ കയ്യിൽ രണ്ട് പേന ഉണ്ടോ..?
ഞാൻ അലസമായി ചോദിച്ചു
‘നീ ശരിക്കും എക്സാം എഴുതാൻ തന്നെ പോവണോ..? നീ ഇങ്ങനെ പോയിട്ട് അവിടെ പോയി എന്ത് എഴുതാൻ ആണ്..’
‘ഞാൻ എക്സമിനു വന്നാൽ പോരേ നിനക്ക്.. ഇനി ഫുൾ മാർക്ക് കൂടെ വാങ്ങിക്കണോ..?
ഞാൻ നീരസത്തോടെ ചോദിച്ചു
‘ചുമ്മാ വരാൻ അല്ല. എക്സാം മര്യാദക്ക് എഴുതാൻ ആണ് ഞാൻ നിന്നെ വിളിച്ചത്.. നീ അവിടെ പോയി ഒന്നും എഴുതാതെ തിരിച്ചു വരാൻ പോവണോ..?
അവൾ ചോദിച്ചു
‘ആ അറിയില്ല. കോസ്റ്റിൻ പേപ്പർ കിട്ടുമ്പോ തോന്നുന്ന പോലെ ചെയ്യാം.. നീ വാ..’
ഞാൻ അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറക്കാൻ നോക്കി. ഇപ്പൊ തന്നെ സമയം പോയി
‘നിക്ക്. ഇങ്ങനെ ആണേൽ നീ എക്സാം എഴുതാതെ ഇരിക്കുന്ന ആയിട്ട് എന്താ വ്യത്യാസം..?
‘ഒരു വ്യത്യാസവും ഇല്ല. നീ എക്സാം എഴുതാൻ ആയിട്ട് ഞാൻ നിന്റെ വാശിക്ക് തോറ്റു കൂടെ വരുവാണ്. ദാറ്റ്‌സ് ഇറ്റ്..!
ഞാൻ ഉള്ളത് പറഞ്ഞു
‘അത് പറ്റില്ല.. ഞാൻ വരണം എങ്കിൽ നീ മര്യാദക്ക് എക്സാം എഴുതുമെന്ന് എനിക്ക് ഉറപ്പ് വേണം.. ഇല്ലേൽ നമുക്ക് ഇവിടെ തന്നെ ഇരിക്കാം..’
ഇഷാനി എന്റെ കൈ വിട്ടു കസേരയുടെ അടുത്തേക്ക് നീങ്ങി നിന്നു. അവളുടെ വാശി എന്റെ ക്ഷമയുടെ നെല്ലിപ്പലക തകർത്ത അതേ നിമിഷം ആണ് ദേഷ്യം കൊണ്ട് വാരിയെടുത്തു നിലത്തടിച്ചു അവിടെ കിടന്ന കസേര ഞാനും തകർത്തത്..
‘അങ്ങനെ ആണേൽ നീ ഉണ്ടാക്കേണ്ട.. ഇവിടെ തന്നേ ഇരുന്നോ.. നീ എഴുതിയില്ലേൽ എനിക്ക് എന്താ.. നിന്റെ വാശിക്ക് ഒന്ന് താഴ്ന്നു തന്നപ്പോ തലയിൽ കയറുന്നോ..?