‘നീയായിട്ട് വേണ്ടെന്ന് വയ്ക്കണ്ട.. ഞാൻ തന്നെ പറയാം.. ഡൺ… വീ ആർ ഡൺ.. ഇനി നീ നിന്റെ ഷോർട് ഹെയർ ബിച്ചുമായി എന്ത് വേണേൽ ആയിക്കോ.. ഐ ഡോണ്ട് കേയർ.. ആന്റ് ഫക്ക് യൂ……’
മൂന്നും നാലും തവണ അവളുടെ നടുവിരൽ എനിക്ക് നേരെ ഉയർന്നു. അവളെ തണുപ്പിക്കാൻ ഞാൻ ഒരു ശ്രമം നടത്തി എങ്കിലും അത് ഒന്നും ഏറ്റില്ല. ഡോർ വലിച്ചടച്ചു കാർ വീശിയെടുത്തു കൊണ്ട് അവൾ പാഞ്ഞു പോയി. അവളുടെ പോക്ക് കണ്ടു എനിക്ക് വല്ലാതെ പേടിയായി. അവളെങ്ങോട്ടാണ് പോകുന്നത് എന്നോർത്ത് മാത്രം അല്ല അവളുടെ സ്പീഡിൽ ഉള്ള പോക്ക് തന്നെ കണ്ടിട്ട് ഒരു പന്തികേട് ആയിരുന്നു. ഞാൻ ബൈക്ക് എടുത്തു അവളുടെ പുറകെ വിട്ടു. എന്നെ കണ്ടതും അവൾ കാറിന്റെ ആക്സിലേറ്റർ ചവിട്ടി വണ്ടി പിന്നെയും സ്പീഡിൽ കത്തിച്ചു വിട്ടു. കാർ അവളുടെ വീട്ടിൽ സുരക്ഷിതമായി എത്തിയപ്പോൾ ആണ് എന്റെ ശ്വാസം നേരെ വീണത്. എന്നോടുള്ള ദേഷ്യത്തിൽ അവൾ വല്ല ഏടാകൂടത്തിലും ചാടുമോ എന്ന ഭയം എന്തായാലും വേണ്ടല്ലോ..
അന്നത്തെ ദിവസം അവളെ വിളിച്ചിട്ട് കാര്യം ഒന്നും ഇല്ല എന്ന് എനിക്ക് അറിയാമായിരുന്നു. അത് കൊണ്ട് അതിന് ഞാൻ മുതിർന്നില്ല. പിറ്റേന്ന് വിളിച്ചപ്പോൾ ആണ് കാര്യം ഞാൻ മനസിലാക്കിയത്. എന്റെ നമ്പർ അവൾ ബ്ലോക്ക് ചെയ്തിരിക്കുന്നു. വാട്ട്‌സാപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം.. അങ്ങനെ ഞാൻ അവളെ കോൺടാക്ട് ചെയ്യാൻ സാധ്യത ഉള്ള എല്ലാ ഇടത്തു നിന്നും അവൾ എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു. അപ്പോൾ അവൾ ഇന്നലെ എല്ലാം ഉദ്ദേശിച്ചു തന്നെ പറഞ്ഞതാണ്. അവളെ വേദനിപ്പിച്ചതിൽ വിഷമം തോന്നിയെങ്കിലും ഇനി മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കാമല്ലോ എന്നോർത്തപ്പോൾ ഒരു ആശ്വാസം തോന്നി..
കൃഷ്ണയോട് നൈസ് ആയി ലച്ചുവിനെ പറ്റി തിരക്കാം എന്ന് കരുതി എങ്കിലും പിന്നെ അത് വേണ്ടെന്ന് വച്ചു. ലച്ചു നല്ല വാശി ഉള്ള കൂട്ടത്തിൽ ആണ്. ഒരുപക്ഷെ അവൾ മൂവ് ഓൺ ആയി കാണും.. ഞാനും അപ്പോൾ അത് തന്നെ ആലോചിച്ചു ഇരിക്കേണ്ട കാര്യം ഒന്നുമില്ല. കുറച്ചു പ്രയാസത്തോടെ ആണെങ്കിലും ലച്ചുവിനെ ലൈഫിൽ നിന്ന് ഞാൻ പറിച്ചു മാറ്റി. ഒരു സെക്സ് പാർട്ട്‌ണർ എന്നതിൽ ഉപരി ഉള്ള ബന്ധം ആയിരുന്നു എനിക്ക് ലച്ചുവിനോട്. അവൾ ഉള്ളപ്പോൾ എനിക്ക് ആരൊക്കെയോ ഉള്ള ഒരു ഫീൽ ഉണ്ടായിരുന്നു. എപ്പോളും വിളിക്കും.. എന്ത് ഉണ്ടെങ്കിലും പറയും.. എല്ലാത്തിനും കൂടെ നിൽക്കും.. അവളെ പൂർണമായി ഒഴിവാക്കി ലൈഫ് മുന്നോട്ടു പോയപ്പോൾ സത്യത്തിൽ ഒരു ഏകാന്തത തോന്നി തുടങ്ങി. അത് നല്ലൊരു പരിധി വരെ മാറിയത് കോളേജിൽ ഇഷാനി ഒത്തുള്ള നിമിഷങ്ങളിൽ ആയിരുന്നു