‘ഇന്റെർണൽ എഴുതി ഇല്ലേൽ സി മാർക്ക് പോകും. പിന്നെ നിന്റെ റിസൾട്ടിൽ അത് അഫ്ഫക്റ്റ് ചെയ്യും.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട..’
ഞാൻ അവളെ പേടിപ്പിക്കാൻ ഉള്ള ശ്രമം തുടർന്നു
‘സെയിം റ്റൂ യൂ..’
എന്നെ നോക്കാതെ അവൾ പറഞ്ഞു
‘എനിക്ക് സി മാർക്ക് ഒന്നും വേണ്ട. ഫുൾ മാർക്ക് വാങ്ങിക്കാൻ അല്ല ഞാൻ എക്സാം എഴുതുന്നതും. നിനക്ക് അല്ലേ രണ്ട് മാർക്ക് കുറഞ്ഞാൽ തന്നെ വിഷമം..?
‘ആ വിഷമം ഞാൻ അങ്ങ് സഹിച്ചു..’
അവൾ എന്റെ പേടിപ്പിക്കലിൽ ഒന്നും വീഴുന്നില്ല
‘നിനക്ക് എക്സാംനെക്കാളും മാർക്കിനെക്കാളും ഒക്കെ പ്രയോരിറ്റി അപ്പോൾ ഞാനാണോ..? എനിക്ക് വേണ്ടി ഇവിടെ കുത്തിയിരിക്കുന്നു..?
ഞാൻ പറഞ്ഞത് കേട്ട് ഇഷാനി കുറച്ചു നേരത്തിനു ശേഷം എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. എന്നിട്ടു പിന്നെയും മുഖം മാറ്റി
‘അങ്ങനെ ആണേൽ പിന്നെ ശരിക്കും തുറന്നു അത് സമ്മതിച്ചാൽ പോരേ.. ഈ ഡിമാൻഡ് വയ്ക്കുന്ന എന്തിനാണ്..?
എന്റെ ചോദ്യത്തിന് അവൾ മറുപടി തന്നില്ല. ഒരുപക്ഷെ അവൾക്ക് മറുപടി കാണില്ല. എക്സാം എഴുതാതെ എന്റെ ചെറിയ വാശിക്ക് മുന്നിൽ അവൾ ഇവിടെ ഇരിക്കണം എങ്കിൽ അവളുടെ മുന്നിൽ അതിനേക്കാൾ ഒക്കെ വലുതാണ് ഞാൻ. അതെനിക്ക് മനസിലായി. പക്ഷെ എന്നിട്ടും എന്തിനാണ് അവൾ എന്നോട് ഗ്യാപ് ഇടാൻ ശ്രമിക്കുന്നത്.. എനിക്ക് മനസിലാകാത്ത എന്തോ ഇപ്പോളും അവളിൽ ഉണ്ട്..
‘ദേ ഇനി പത്തു മിനിറ്റ് കൂടെയേ ഉള്ളു. താമസിച്ചു ചെന്നാലും കയറ്റണം എങ്കിൽ ഇപ്പോൾ ചെല്ലണം.. ‘
ഞാൻ ക്ലോക്കിൽ നോക്കി ഓരോ മിനിറ്റ് കുറയുമ്പോളും അവളെ പേടിപ്പിച്ചു കൊണ്ടിരുന്നു.. അവൾക്ക് അസ്വസ്‌ഥത ഉണ്ടെങ്കിലും പോകാൻ ഇത് വരെ അവൾ തയ്യാറായില്ല. സമയം വീണ്ടും മുന്നോട്ടു പോയി
‘വെറുതെ വാശി പിടിച്ചു എക്സാം കളയണ്ട. ഞാൻ വേണേൽ അവിടെ ഡ്രോപ്പ് ചെയ്യാം നിന്നെ..’
ഞാൻ ഒന്ന് മയപ്പെട്ടു. ഞാൻ കാരണം അവൾ എക്സാം എഴുതാതെ ഇരിക്കുന്നത് എനിക്ക് ബുദ്ധിമുട്ട് ആണ്