പിറ്റേന്ന് കോളേജിൽ പോകാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ നേരത്തെ എണീറ്റതും ഇല്ല. രാവിലെ കോളിങ് ബെൽ അടിക്കുന്ന കേട്ടാണ് ഞാൻ ഉണർന്നത്.. കണ്ണ് തിരുമ്മി ചെന്നു വാതിൽ തുറക്കുമ്പോ ഇഷാനി..
‘എനിക്കറിയായിരുന്നു നീ എണീറ്റ് കാണില്ല എന്ന്..’
ഇഷാനി എന്റെ അനുവാദം കാത്തു നിൽക്കാതെ അകത്തേക്ക് കയറി ബാഗ് സോഫയിൽ വച്ചു ഇരുന്നു..
‘ഇന്ന് നിന്നെയും കൊണ്ടേ ഞാൻ ഇവിടുന്ന് പോകുന്നുള്ളൂ..’
അവൾ സോഫയിൽ ഇരുപ്പ് ഉറപ്പിച്ചു.. ഞാൻ അത് മൈൻഡ് ആക്കാൻ പോയില്ല. ഉറക്കം എന്തായാലും പോയി. അത് കൊണ്ട് ഞാൻ അടുക്കളയിൽ പൊയി കോഫി ഇട്ടു. അവൾക്കുള്ള കോഫി അവളുടെ കയ്യിൽ കൊണ്ട് കൊടുക്കണോ അതോ ഇവിടെ തന്നെ വച്ചാൽ മതിയോ എന്റെ ഞാൻ ചിന്തിച്ചു. എന്തൊക്കെ ആണേലും വീട്ടിൽ ഒരാൾ വരുമ്പോ വെള്ളം കൊടുക്കാതെ മാറ്റി വയ്ക്കുന്നത് ശരിയല്ലല്ലോ.. ഞാൻ കോഫി എടുത്തു സോഫക്ക് മുന്നിലുള്ള ടീപ്പൊയിൽ വച്ചിട്ട് കട്ടിലിൽ പോയി ഇരുന്നു.. ഇഷാനി കൈ നീട്ടി കോഫി എടുത്തു ഊതി ഊതി കുടിച്ചു.. എന്റെ കോഫിയുടെ മധുരത്തെ കുറിച്ച് അവൾ എന്തോ പറഞ്ഞെങ്കിലും ഞാൻ അത് ചെവി കൊടുക്കാതെ ഫോൺ ഓപ്പൺ ആക്കി അതിൽ ശ്രദ്ധ കൊടുത്തു. ഇഷാനി വീണ്ടും സൗഹൃദം സ്‌ഥാപിക്കാൻ എന്ന പോലെ എന്നോട് വീണ്ടും സംസാരിച്ചു കൊണ്ടിരുന്നു. എന്റെ ശ്രദ്ധ എങ്ങനെയും പിടിച്ചു പറ്റാൻ അവൾ ശ്രമിച്ചപ്പോൾ ദേഷ്യം വന്നു ഞാൻ ബാത്‌റൂമിൽ കയറി കതകടച്ചു.. ഇനി കുറച്ചു നേരത്തേക്ക് അവൾ മിണ്ടില്ലല്ലോ. ഞാൻ പതിയെ അതിൽ ഇരുന്നു ഫ്രഷ് ആയി. കുളി ഒക്കെ കഴിഞ്ഞു വളരെ പതുക്കെ ആണ് ഞാൻ പുറത്തിറങ്ങിയത്. സമയം നല്ല രീതിക്ക് കടന്നു പൊക്കൊണ്ടിരുന്നു..
‘വേഗം ഒരുങ്ങ്.. സമയം പോയി..’
ഇഷാനി കൈയിലെ വാച്ചിൽ നോക്കി എന്നോട് പറഞ്ഞു
‘എങ്ങോട്ട് പോവാൻ..?
ഞാൻ അലസമായി ചോദിച്ചു. മിണ്ടാതെ ഇരുന്നിട്ട് കാര്യം ഇല്ല. രണ്ടെണ്ണം കേൾക്കാതെ ഇവൾ പോവില്ല
‘കോളേജിൽ. അല്ലാണ്ട് എവിടെയാ..?