അവൾ അത് പറഞ്ഞപ്പോൾ പെട്ടന്ന് എന്റെ മനസിൽ വീണ്ടും ലഡ്ഡു പൊട്ടി. എന്റെ വാശി ഏറ്റെന്ന് തോന്നുന്നു. അവൾ ഇഷ്ടം തുറന്നു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.. ഞാൻ അധികം എക്സൈറ്റ്മെന്റ് മുഖത്ത് കാണിക്കാതെ അവളെ നോക്കി
‘നീ എന്റെ ആൻസർ യെസ് ആണെന്ന് തന്നെ കരുതിക്കോ.. പക്ഷെ നീ ഉദ്ദേശിക്കുന്നത് പോലെ ഇപ്പോൾ എനിക്ക് നിന്റെ അടുത്ത് പെരുമാറാൻ കഴിയില്ല. ഇപ്പോൾ എനിക്ക് ഇമ്പോര്ടന്റ് ഇവിടുത്തെ പഠിത്തം ആണ്. എന്റെ പഠിത്തം എല്ലാം കഴിഞ്ഞു ഞാൻ ജോലിക്ക് കയറി സെറ്റ് ആയികഴിഞ്ഞു നീ അച്ഛനെയും കൂട്ടി എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചാൽ അപ്പോൾ എന്റെ മറുപടി തരാം. ഇപ്പോൾ തത്കാലം നമുക്ക് അത് മനസ്സിൽ വച്ചു പെരുമാറേണ്ട എന്നെ ഞാൻ ഉദ്ദേശിക്കുന്നുള്ളു..’
അണ്ടി..! ഇതാണോ ഇവളുടെ മറുപടി. അതിൽ എന്നെ ഇഷ്ടം ആണെന്ന് തന്നെ ആണ് അവൾ പറഞ്ഞിരിക്കുന്നത്. കുറച്ചു മുന്നേ ആയിരുന്നു എങ്കിൽ ഈ മറുപടി മതിയായിരുന്നു എനിക്ക്. എന്നാൽ ഇപ്പോളത്തെ എന്റെ വാശിക്ക് ഇത് കേട്ടാൽ പോരാ.. അവളുടെ വായിൽ നിന്ന്
ഞാൻ മറുപടി ഒന്നും കൊടുക്കാതെ മിണ്ടാതെ ഇരുന്നു. ഞാൻ അവളുടെ വാക്കിൽ വീഴാത്തത് കണ്ടപ്പോ അവൾക്ക് ശരിക്കും എന്ത് പറയണം എന്ന് തന്നെ അറിയില്ലായിരുന്നു..
‘നാളെ മര്യാദക്ക് കോളേജിൽ വന്നോണം.. കേട്ടല്ലോ… ‘
ഇഷാനി കുറച്ചു അധികാരത്തിൽ സംസാരിച്ചു.. എന്റെ നോട്ടത്തിൽ നിന്ന് തന്നെ അവൾക്ക് എന്റെ മറുപടി മനസിലായി. ഞാൻ കോളേജിൽ വരാൻ ഉദ്ദേശിക്കുന്നില്ല എന്ന് മനസിലായപ്പോ ഒരിക്കൽ കൂടി ഇഷാനി ആ അടവെടുത്തു
‘നീ നാളെ വാ.. എക്സാം കഴിഞ്ഞു നിനക്ക് കേൾക്കാൻ ആഗ്രഹം ഉള്ളത് എന്റെ വായിൽ നിന്ന് കേൾക്കാം.. സമ്മതമാണോ..?
അതായിരുന്നു എന്റെ ലിമിറ്റ്…! അത്രയും നേരം അവളുടെ കൊണ കേട്ട് മിണ്ടാതെ നിന്ന എന്റെ സമനില തെറ്റി. കയ്യിലിരുന്ന ഫുട്ബോൾ ഞാൻ ആഞ്ഞൊരു ഏറെറിഞ്ഞു. ബോൾ അവളുടെ തൊട്ടടുത്തൂടെ പോയി കതകിന്റെ പാളിയിൽ തട്ടി ഭയാനകമായ ശബ്ദം ഉണ്ടാക്കി.. ഞാൻ ബോൾ എറിഞ്ഞത് അവളെ ആണെന്ന് കരുതി അവൾ പെട്ടന്ന് പേടിച്ചു കണ്ണടച്ചിരുന്നു… ഡോറിൽ ബോൾ വന്നിടിച്ച ശബ്ദം കൂടി കേട്ടപ്പോ അവൾ പെട്ടന്ന് പേടിച്ചു.. ഞാൻ ഇത്രയും ദേഷ്യപ്പെടാൻ എന്താണ് താൻ പറഞ്ഞത് എന്ന് ഇഷാനി ഒന്ന് കൂടി ചിന്തിച്ചു..