കളി അങ്ങനെ മൂത്ത് മൂത്ത് വന്നപ്പോൾ ആണ് ബോളുമായ് ഞങ്ങളുടെ പോസ്റ്റിന് അടുത്തേക്ക് വന്ന എതിർ ടീമിലെ ചെമ്പൻ മുടിക്കാരന്റെ മുന്നിലേക്ക് ഞാൻ കയറി നിന്നത്. ബോൾ ഞാൻ തൊടുന്നതിന് മുമ്പ് വൃത്തിയായി മറ്റൊരാൾക്ക് പാസ്സ് ചെയ്തതിനൊപ്പം തന്നെ അവൻ മറ്റൊരു പണി കൂടി ചെയ്തു. കാൽ മുട്ട് കൊണ്ട് എന്റെ തുടയിൽ ഒരു ചവിട്ട്.. വേദന കൊണ്ട് ഞാൻ താഴെ വീണപ്പോൾ എന്റെ കൂടെ അഭിനയിച്ചു അവനും വീണു. കള്ള താളിയുടെ അഭിനയം. ഗ്രൗണ്ടിൽ ആയിപോയി. വേറെ വല്ലടത്തും ആയിരുന്നേൽ പൂറിമോന്റെ ഷേപ്പ് ഞാൻ അടിച്ചു മാറ്റിയേനെ.. അവന്റെ ഫൗൾ വ്യക്തമായി കണ്ട എന്റെ ടീം ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. രണ്ട് ടീമും അവിടേക്ക് വട്ടം കൂടി വന്നു. അതിനിടയിൽ എന്തോ തർക്കം ഉണ്ടായപ്പോൾ രാഹുൽ അവരുടെ ടീമിലെ ഒരുത്തനെ പിടിച്ചു തള്ളി.. അത് വലിയ വഴക്ക് ആകാതെ ബാക്കിയുള്ളവർ പിടിച്ചു മാറ്റി. ഞാൻ പതിയെ എഴുന്നേറ്റു ചെന്നു അവനെ സമാധാനിപ്പിച്ചു.. എതിർ ടീം ഫൗൾ ആണ് ചെയ്തത്. അതിന് അവന് ഒരു യെല്ലോ കാർഡ് കൂടി കിട്ടി.. രണ്ട് യെല്ലോ ആയപ്പോൾ റെഡ്. കളിയിൽ നിന്നും അവൻ ഔട്ട്. എസ് എൻ കോളേജ് ഇപ്പോൾ പത്തു പേരായി ചുരുങ്ങിയിരിക്കുന്നു. ഒരുപക്ഷെ ഇത്രയും നേരത്തെ കളിയിൽ ഞങ്ങൾക്ക് ആകെ കിട്ടിയ ഒരു അഡ്വാൻടേജ് ഇതായിരിക്കും.. ഇനി ഇത് മുതലാക്കണം. എന്നെ ഫൗൾ ചെയ്തതും പിന്നെ ഉണ്ടായ ചെറിയ ഉന്തും തള്ളും ടീമിൽ വാശിയുടെ ഒരു വിത്തും വിതച്ചിരുന്നു..
ഫൗൾ കിട്ടിയ കിക്ക് അമീൻ ആണ് എടുത്തത്. അവൻ അത് വരുണിലേക്കും അവൻ അത് നേരെ എന്റെ നേർക്കും തന്നു. ഞാൻ ഇപ്പോൾ ഞങ്ങളുടെ ഹാഫിൽ തന്നെ ആണ്. ഞാൻ ബോൾ കിട്ടിയ സെക്കൻഡിൽ ഗ്രൗണ്ട് ആകമാനം ഒന്ന് നിരീക്ഷിച്ചു. രാഹുൽ എതിർ വിങ്ങിൽ എനിക്ക് കുറച്ചു മുമ്പിലായി ഓടി തുടങ്ങി. അമീൻ എനിക്ക് സമാന്തരമായി അതേ വശത്തു കൂടി ഓടുന്നു. മുന്നേറ്റം ആണ് ഇപ്പോൾ വേണ്ടത് എങ്കിൽ ബോൾ ഇവർക്ക് ആർക്കെങ്കിലും കൊടുക്കണം.. എന്നാലും അവർ ബോളുമായ് അവിടെ ഓടി ചെല്ലുമ്പോൾ എതിർ ടീം ഡിഫെൻസ് ആ മുന്നേറ്റം പൊളിച്ചിരിക്കും. അത് പലതവണ തെളിഞ്ഞതാണ്.. ഇപ്പോൾ വേണ്ടത് അവർ പ്രതീക്ഷിക്കാത്ത ചടുലമായ ഒരു നീക്കമാണ്.