റോക്കി 4 [സാത്യകി]

Posted by

 

അത് കൊണ്ടും ഞങ്ങൾ വിട്ടു കൊടുത്തില്ല.. വീണ്ടും വാശിയോടെ ഞങ്ങൾ അവരുടെ ഗോൾ മുഖത്തേക്ക് പാഞ്ഞു.. പക്ഷെ അപ്പോൾ ഒന്നും ഞങ്ങൾ മനസിലാക്കിയിരുന്നില്ല അവർ ഞങ്ങളെ കളിക്കാൻ വിട്ടു ഞങ്ങളുടെ കളി പഠിക്കുക ആയിരുന്നു എന്ന്.. അലസമായി കളിക്കുന്നത് പോലെ നടിച്ചു അവർ ഞങ്ങളുടെ ഫോർമേഷനും കളിക്കാരുടെ വേഗതയും സ്കില്ലും എല്ലാം പഠിക്കുക ആയിരുന്നു.. ഒരു ഫൈനൽ ആയിട്ട് കൂടി എതിർ ടീമിനെ ഇങ്ങനെ ബോൾ കൊണ്ട് പോകാൻ അനുവദിക്കണം എങ്കിൽ അവരുടെ കോൺഫിഡൻസ് എത്ര വലുതായിരിക്കണം…

 

ഞങ്ങളുടെ ഓരോ നീക്കങ്ങളും അവർ തകർത്തോണ്ട് ഇരിക്കവേ തന്നെ ബോളിന് മേൽ ഞങ്ങൾ സൃഷ്‌ടിച്ച അധിപത്യവും അവർ കയ്യിലാക്കി.. അത്രയും നേരം ഒതുങ്ങിയ പോലെ നിന്നവർ ഞങ്ങളുടെ ബോക്സിലേക്ക് ഇരച്ചു കയറാൻ തുടങ്ങി.. ഗോൾ ഏത് നിമിഷവും വീഴുമെന്ന സ്‌ഥിതി പലവട്ടം ഉണ്ടായി.. ഗാലറികളിൽ ഞങ്ങടെ പിള്ളേരുടെ ആരവം ഒക്കെ നിലച്ചിരുന്നു. കളി തുടങ്ങി ഇരുപത്തൊന്നാം മിനിറ്റിൽ ഞങ്ങളുടെ പ്രതിരോധത്തെ എല്ലാം വെട്ടിയുഴിഞ്ഞു എസ് എൻ ന്റെ പത്താം നമ്പർകാരൻ ഡിവിൻ ഞങ്ങളുടെ ഗോളിയെയും കബളിപ്പിച്ചു പന്ത് ഗോൾ വലയിൽ എത്തിച്ചു.. ആദ്യ ഗോൾ പിറന്നിരിക്കുന്നു..

 

ആദ്യ ഗോളിന് ശേഷം കളി തിരിച്ചു പിടിക്കാൻ വാശിക്ക് കളിച്ചെങ്കിലും അവരോട് പിടിച്ചു നിൽക്കാൻ അതൊന്നും മതിയായിരുന്നില്ല. ഞങ്ങളുടെ നീക്കങ്ങൾ ഒന്നും അവരുടെ പാതിയിലേക്ക് പോലും എത്തുന്നില്ല. കളി മുഴുവൻ ഇപ്പോൾ ഞങ്ങളുടെ ഹാഫിൽ ആണ്.. പന്ത് പലവട്ടം ബോക്സിൽ എത്തി. ചന്തു പലവട്ടം ഗോളിലേക്ക് പോകേണ്ട ബോൾ ക്ലിയർ ആക്കി വിട്ടു.. ചന്തു ക്ലിയർ ആക്കിയ പന്തുകളിൽ ഒന്ന് അമീന്റെ നേർക്കാണ് വന്നത്.. അവൻ അത് ഹെഡ് ചെയ്തു എനിക്ക് നേരെ ഇട്ടു. ഒരു കൌണ്ടർ പ്രതീക്ഷിച്ചു തന്നെ കുറച്ചു ഇറങ്ങി ആണ് ഞാൻ നിന്നത്.. ബോൾ കൃത്യമായി എന്നിലേക്ക് തന്നെ എത്തി.. എന്റെ അടുത്ത് രണ്ട് ഡിഫന്റർമാരെ ഉള്ളു. അവരെ കബളിപ്പിച്ചു മുന്നോട്ടു പോയാൽ പിന്നെ ഉള്ളത് ഗോളി മാത്രം. ഞാൻ ഡിഫെൻഡേഴ്സ്നേ പിന്നിലാക്കി മുന്നോട്ടു കുതിച്ചു.. രാഹുലും സാരംഗും എനിക്ക് പിന്നാലെ വരുന്നുണ്ട്.. ബോക്സിൽ എത്തിയാൽ പന്ത് അവർക്ക് കൊടുക്കാം.. ഞാൻ സർവ ശക്തിയും എടുത്തു മുമ്പോട്ടു ഓടി.. എന്നാൽ എനിക്ക് തൊട്ട് പിന്നാലെ അവരുടെ ഒരു ഡിഫെൻഡർ ഉണ്ടായിരുന്നു.. അവൻ വളരെ നിസാരമായി എന്റെ ഒപ്പം ഓടിയെത്തി തെന്നി എന്റെ കാലിൽ നിന്നും പന്ത് തെറിപ്പിച്ചു.. ആ പന്ത് എത്തിയത് അവരുടെ മറ്റൊരു കളിക്കാരന്റെ കാലിൽ ആണ്.. അവനാ പന്ത് ഒരു ലോങ്ങ്‌ പാസ്സ് ബോക്സിലേക്ക് കൊടുത്തു.. ആ ബോൾ കാത്തു നിൽക്കുന്നത് പോലെ ഞങ്ങളുടെ ടീമിലെ ആരാലും നോട്ട് ചെയ്യപ്പെടാതെ ഡിവിൻ ആ പന്ത് നെഞ്ചിലെടുത്തു കാലിലേക്ക് കൊണ്ട് വന്നു ബാണം പോലെ ഒന്ന് തൊടുത്തു വിട്ടു… മൂപ്പതാം മിനിറ്റിൽ രണ്ടാമത്തെ ഗോൾ.. ഞങ്ങളുടെ തോൽവിയിലെ രണ്ടാമത്തെ ആണി

Leave a Reply

Your email address will not be published. Required fields are marked *