അവർ ഒരു മഞ്ഞ ജേഴ്‌സി ആണ് ധരിച്ചിരിക്കുന്നത്.. ഞങ്ങളുടേത് നീല ആണ്.. കളി തുടങ്ങാൻ കുറച്ചു മിനിറ്റ്കൾ കൂടിയേ ഉള്ളു.. എന്റെ കണ്ണുകൾ എല്ലായിടത്തും ഇഷാനിയെ തിരഞ്ഞു. അവളെ ഇന്നത്തെ ദിവസം താൻ കണ്ടില്ല. അവൾ ഉറപ്പായും കളി കാണാൻ വരേണ്ടത് ആണ്. ഇന്നത്തെ തിരക്കിനിടയിൽ അവളെ വിളിക്കാനും സാധിച്ചില്ല. എന്റെ തിരക്ക് ഓർത്താവും അവളും എന്നെ തപ്പി വന്നുമില്ല..
ഇഷാനിയെ തിരയുന്ന കണ്ണുകൾക്ക് മുന്നിലേക്കാണ് കൃഷ്ണ ഒരു പുഞ്ചിരിയോടെ ഓടി എത്തിയത്.. യൂണിവേഴ്സിറ്റി ഫൈനൽ മാച്ച് കോളേജിൽ നടക്കുന്നത് കൊണ്ട് പിള്ളേർ ഒട്ടുമിക്ക പേരും ജേഴ്സി ഒക്കെ ഇട്ടാണ് വന്നത്. കൃഷ്ണ മാഡ്രിഡഡിന്റെ ജേഴ്‌സി ആണ് ധരിച്ചിരിക്കുന്നത്.. അതിൽ അവളെ കാണാൻ നല്ല രസമുണ്ട്. മുടി പോണി ടൈൽ സ്റ്റൈലിൽ കെട്ടി വച്ചിരിക്കുന്നു.. മുഖത്ത് എന്തോ കുറച്ചു കളറും തിളക്കവും ഒക്കെ ഉണ്ട്. കയ്യിൽ റിബൺ എല്ലാം ചുറ്റി വച്ചേക്കുന്നു..
‘നീയെന്താ ഒരു ചിയർ ഗേൾ സെറ്റപ്പിൽ..?
ഞാൻ ചിരിച്ചോണ്ട് ചോദിച്ചു
‘ശരിക്കും ചിയർ ഗേൾ തന്നെയാ.. നീ അവിടെ ഗോൾ അടിക്കുമ്പോ ഞാൻ ഇവിടെ ഡാൻസ് കളിക്കും.. ഞാൻ മാത്രം അല്ല ക്രിസ്റ്റിയും നേഹയും ഒക്കെ ഉണ്ട്.. നിങ്ങൾക്ക് ഒരു സപ്പോർട്ട് ആയിട്ട്.. എങ്ങനെ ഉണ്ട്..?
‘കൊള്ളാം. കൊള്ളാം.. ഞാൻ ഗോൾ അടിച്ചിട്ട് ഡാൻസ് കളിക്കാൻ ആണേൽ മോൾ കളിച്ചത് തന്നെ..’
അവളുടെ സുന്ദരി മൂക്കിൽ ഒരു വലി വലിച്ചിട്ടു ഞാൻ തിരിച്ചു നടന്നു.. കളി തുടങ്ങാൻ ഇനി മിനിട്ടുകൾ മാത്രമേ ഉള്ളു..
‘റോക്കി ഭായ്… ബെസ്റ്റ് ഓഫ് ലക്ക്..’
കൃഷ്ണ വിളിച്ചു പറഞ്ഞു.. ഞാൻ തിരിഞ്ഞു അവളെ ഒന്ന് നോക്കി ചിരിച്ചിട്ട് നടന്നു.. കളി തുടങ്ങുന്നത് വരെയും ഇഷാനിയെ ഞാൻ കണ്ടില്ല.. അവളെ കാണാത്തത് എന്റെ ഉള്ളിൽ എന്തോ ഒരു വിമ്മിഷ്ടം സൃഷ്ടിച്ചു.. വേറെ ആർക്ക് കാണാനാണ് ഞാൻ ഇന്നിവിടെ കളിക്കേണ്ടത്..? അവൾ ഇല്ലെങ്കിൽ പിന്നെ ഇന്ന് ഞാൻ കളിക്കുന്നതിന് പോലും അർഥം ഇല്ലല്ലോ എന്നൊക്കെ ഞാൻ ചിന്തിച്ചു.. ഒരുപക്ഷെ എന്റെ മനസ്സ് അവളും മനസിലാക്കി കാണണം.. ഗെയിം സ്റ്റാർട്ട് ചെയ്യാൻ വിസിൽ ഊതാൻ പോകുന്നതിന് തൊട്ട് മുമ്പ് പടവുകളിൽ കുട്ടികൾ നിരന്നിരിക്കുന്നതിൽ ഒരിടത്തു നിന്ന് ആഷിക്ക് എന്നെ കൈ വീശി കാണിച്ചു.. കൈ വീശി അവൻ ഇവിടേക്ക് നോക്കാൻ പറഞ്ഞു കൈ കൊണ്ട് ആംഗ്യം കാണിച്ചു.. അവന്റെ കൈ ശ്രദ്ധിച്ചു നോക്കിയപ്പോൾ അവന് കുറച്ചു അടുത്തായി എന്നെ തന്നെ നോക്കികൊണ്ട് ഇഷാനി ഇരിക്കുന്നത് ഞാൻ കണ്ടു. ഇഷാനി പറഞ്ഞിട്ട് ആകണം ആഷി എന്നെ കൈ കാണിച്ചത്.. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.. അവളും തിരിച്ചൊരു സ്‌മൈൽ എനിക്ക് സമ്മാനിച്ചു…