‘നിനക്ക് പേടി ഉണ്ടല്ലേ അവരോട് കളിക്കാൻ.. നമ്മുടെ ഗ്രൗണ്ടിൽ ആയത് കൊണ്ട് തോറ്റാൽ നിന്റെ ഇമേജ് കൊളം ആകും എന്ന് കരുതി അല്ലേടാ നീ ഇറങ്ങാതെ ഇരിക്കുന്നത്..?
മൈര്..! ഈ കാര്യം ഇവൾ എങ്ങനെ കണ്ടു പിടിച്ചു.. എന്നെ ഏറ്റവും പിറകിലേക്ക് വലിച്ച ചിന്ത ഇത് തന്നെ ആയിരുന്നു. മോശം പെർഫോമൻസ് എങ്ങാനും എന്റെ കയ്യിൽ നിന്ന് വന്നാൽ ഇപ്പോൾ ഉള്ള വില മൂഞ്ചി കിട്ടും
‘പോടീ.. അതൊന്നും അല്ല. എനിക്ക് പേടി ഒന്നും ഇല്ല അവന്മാരെ..’
ഞാൻ പറഞ്ഞു
‘എന്നാൽ നീ വേറെ ഒന്നും ചിന്തിക്കേണ്ട.. പേടി ഇല്ലാത്ത സ്‌ഥിതിക്ക് നീ ഫൈനൽ കളിക്കാൻ ഇറങ്ങും…’
ഇഷാനി വീണ്ടും അധികാരസ്വരത്തിൽ പറഞ്ഞു
‘മ്മ് പിന്നെ.. ഇറങ്ങും ഇറങ്ങും.. അവന്മാർ അത്രയും വട്ടം കിടന്നു പറഞ്ഞിട്ട് ഞാൻ ഇറങ്ങാൻ പോണില്ല. പിന്നെയാ നീ…’
ഞാൻ ഒരു തമാശ രീതിയിൽ അവളെ പുച്ഛിച്ചു പറഞ്ഞതാണ്.. പക്ഷെ അവളുടെ മുഖം വല്ലാതെ ആകുന്നത് ഞാൻ കണ്ടു. ഒറ്റനിമിഷം കൊണ്ട് അവളുടെ മുഖം സങ്കടം കൊണ്ട് വാടി.. ആ കണ്ണുകൾ ചെറുതായ് നിറഞ്ഞു..
‘ഓ.. അവർ പറഞ്ഞിട്ട് പോലും കേട്ടില്ല.. പിന്നെ അല്ലേ ഈ ഞാൻ പറഞ്ഞിട്ട് അല്ലേ..?
മുഖം സങ്കടത്തിൽ ആയിരുന്നെങ്കിലും അവളുടെ സ്വരം ദേഷ്യത്തിൽ ആയിരുന്നു
‘ഞാൻ ഒരു തമാശ പറഞ്ഞതാടി..’
ഞാൻ രംഗം തണുപ്പിക്കാൻ ശ്രമിച്ചു
‘അവരൊക്കെ ആണ് നിനക്ക് എന്നേക്കാൾ വലുതല്ലേ.. അവർ പറഞ്ഞിട്ട് കേൾക്കാത്തത് ആരും അല്ലാത്ത ഞാൻ പറഞ്ഞാൽ കേൾക്കണ്ടല്ലോ..?
ഇഷാനി ഇടറിയ ശബ്ദത്തിൽ അത് പറഞ്ഞിട്ട് ദേഷ്യത്തോടെ എന്റെ അടുത്ത് നിന്നും എണീറ്റ് പോകാൻ ശ്രമിച്ചു
‘അയ്യോ.. പിണങ്ങി പോവല്ലേ.. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല…’
അവൾ എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെ ഞാൻ അവളുടെ കൈകളിൽ ബലമായി കടന്നു പിടിച്ചിരുന്നു. അവൾ എഴുന്നേൽക്കാൻ കഴിയാതെ അവിടെ തന്നെ ഇരുന്നു..
‘എടി നിനക്ക് ഞങ്ങളുടെ ടീമിനെ പറ്റിയോ കളിയെ പറ്റിയോ ഒന്നും അറിയില്ലല്ലോ.. എല്ലാം അറിയുന്ന അവന്മാർ പറഞ്ഞിട്ട് ഞാൻ കേട്ടില്ല പിന്നെ ആണോ ഒന്നും അറിയാതെ നിർബന്ധിക്കുന്ന എന്ന രീതിയിൽ ആണ് ഞാൻ പറഞ്ഞത്..’