‘എനിക്കറിയാം.. ചന്തു എന്നോട് കുറെ പറഞ്ഞിരുന്നു..’
‘അവൻ പറഞ്ഞിട്ട് നീ കേൾക്കുന്നില്ല എന്ന് പറഞ്ഞു. അതാണ് ഞാൻ തന്നെ നേരിട്ട് വന്നു പറയാമെന്നു കരുതിയത്.. നീ ഇറങ്ങിയേ പറ്റൂ.. അതിൽ വേറെ എസ്ക്യൂസ് ഇല്ല..’
ഞങ്ങളുടെ സൗഹൃദത്തിന്റെ ബലത്തിൽ ആജ്ഞാപിക്കുക ആണ് ഫൈസി
‘ഞാൻ പറയാൻ ഉള്ളതെല്ലാം അവനോട് പറഞ്ഞതാ.. എടാ ഞാൻ ഇറങ്ങിയാൽ ശരി ആവില്ല. നല്ലവണ്ണം കളിക്കുന്ന പിള്ളേർക്ക് അവസരം കൊടുക്ക്.. ഫൈനൽ അല്ലേ വെറുതെ ചാൻസ് എടുക്കണ്ട എന്നെ വച്ചു..’
‘നീയാണ് ഞാൻ കണ്ട ഏക ചാൻസ്. ഇത് കളിയുടെ മാത്രം മികവല്ല. മൈൻഡ് കൂടി നോക്കിയാണ് ഞാൻ നിന്നെ പറഞ്ഞത്. ടീമിന്റെ മൊത്തം മെന്റാലിറ്റിക്ക് ബെറ്റർ ഇപ്പോൾ നീ ഇറങ്ങുന്നതാണ്..’
‘ഞാൻ ഇറങ്ങിയാൽ എന്ത് മൈൻഡ്സെറ്റ് മാറും എന്നാണ് നീ പറയുന്നെ..?
ഞാൻ ചോദിച്ചു
‘എടാ നമ്മുടെ ടീം ഇപ്പോൾ തോറ്റു ഇരിക്കുകയാണ്. കളി തുടങ്ങുന്നതിനു മുമ്പ് തന്നെ. സൈമൺ ഒന്നും ഇല്ലാതെ നമുക്ക് ഒരു ചാൻസും ഇല്ലെന്ന് എല്ലാവർക്കും അറിയാം. ബട്ട് നീ വന്നാൽ അത് മൊത്തത്തിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കും.. നിനക്കൊരു ഹീറോ ഇമേജ് മൊത്തത്തിൽ ഉള്ളതാണ്. പിന്നെ നമ്മുടെ എതിർ ടീം നല്ല ഫൗൾ കളിയാണ്. നിന്റെ അഗ്രെഷൻ ഒക്കെ അവിടെ കിട്ടിയാൽ നമുക്കൊരു ചെറിയ ചാൻസ് ഉണ്ട്.. അല്ലാതെ ആൾറെഡി ചത്ത ടീമും ആയിട്ട് കളിക്കാൻ ഇറങ്ങിയാൽ നമ്മൾ അടപടലം ആകും. അതും ഇവിടെ എല്ലാവരുടെയും മുന്നിൽ വച്ചു..’
ഫൈസി പറഞ്ഞു
‘എടാ എനിക്ക് തൊണ്ണൂർ മിനിറ്റ് ഫുൾ കളിക്കാൻ ഇപ്പോൾ പറ്റുമോ എന്ന് പോലും ഉറപ്പില്ല. ഇത്രയും നാൾ കളിച്ച അവർ തന്നെ ആണ് കോർഡിനേഷൻ.. ഞാൻ കേറിയാൽ ഒരു മിസ്സ് ഫീലാകും..’
ഞാൻ വീണ്ടും ഒഴികഴിവുകൾ പറഞ്ഞു നോക്കി
‘ഞാൻ ഒന്നും ചിന്തിക്കാതെ ആണ് ഇതൊക്കെ പറയുന്നത് എന്ന് നിനക്ക് തോന്നുന്നുണ്ടോ..? നീയും രാഹുലും തമ്മിൽ അന്യായ കോമ്പിനേഷൻ ഉണ്ട് ഗ്രൗണ്ടിൽ. അതൊക്കെ നമുക്ക് യൂസ്ഫുൾ ആകും..’